Bathery എലിപ്പനി ബാധിച്ചു യുവാവ് മരിച്ചു

bathery young man dies due to leptospirosis

Bathery: ചീരാൽ കൊഴുവണയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ രാജൻ-അമ്മിണി ദമ്പതികളുടെ മകൻ വിഷ്ണു (മഞ്ഞ 24) ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. ഇന്നലെയാണ് ഇയാളെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. കഴിഞ്ഞ രണ്ടാഴ്ച അടുത്തായി പനി ബാധിതനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇവർ ആശുപത്രിയിൽ പോയത്. ഇതാണ് രോഗം മൂർഛിക്കാൻ കാരണമായത്.     In Bathery, a 24-year-old man […]

Malappuram നിപ ഭീഷണി: സമ്പർക്ക പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു

malappuram nipah threat woman on contact list passes away

Malappuram: നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന കോട്ടക്കൽ സ്വദേശിയായ യുവതി മരണപ്പെട്ടു. നിപ ബാധിച്ച് മങ്കടയിൽ മരിച്ച പെൺകുട്ടിക്കൊപ്പം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോൾ പ്രകാരം ഇവർ അതീവ ഗുരുതരമായ സമ്പർക്ക പട്ടികയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അതേസമയം, യുവതിയുടെ മൃതദേഹം സംസ്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. നിപ പരിശോധനാ ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ […]

Mukkam വിഷയങ്ങളെ അഭിമുഖീകരിക്കാൻ ആധുനിക മനുഷ്യർക്ക് കഴിയാതെ പോകുന്നു; ഷീബ രാജഗോപാൽ

mukkam modern humans are failing to face contemporary issues sheeba rajagopal

Mukkam: സ്വന്തം കുടുംബങ്ങളിലുണ്ടാകുന്ന ചെറിയ വിഷയങ്ങളെയും വിഷമതകളെയും അഭിമുഖീകരിക്കാൻ ആധുനികതയിലെ മനുഷ്യനും വിശിഷ്യ പുതുതലമുറക്കും കഴിയുന്നില്ലെന്ന് കേരളക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ ജോയൻ്റ് സെക്രട്ടറിയും, സ്കിൽ മാസ്റ്റർ ഇൻ്റർനാഷണൽ ട്രെയിനറുമായ ഷീബാരാജഗോപാൽ കേരളക്ഷേത്രസംരക്ഷണ സമിതി നേതൃത്വം നൽകുന്ന ക്ഷേത്ര സമിതി സപ്താഹപഠനശിബിരം പന്നിക്കോട് ഉച്ചക്കാവ് ശ്രീ ഭഗവതിക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്യവേ അവർ പറഞ്ഞു. ചെറിയ ചെറിയ വിഷമങ്ങൾക്ക് പോലും ആത്മഹത്യയാണ് പരിഹാരമെന്ന് കാണുന്നവരുടെ എണ്ണം സമൂഹത്തിൽ ക്രമാതീതമായി വർദ്ധിച്ച് വരികയാണ്.   ആത്മീയ മനസ്സാന്നിദ്ധ്യം കൊണ്ട് […]

നാളെ SFI സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്

tomorrow statewide study strike by sfi

ഉന്നതവിദ്യാഭ്യാസ മേഖലയെ താറുമാറാക്കാനുള്ള ഗവർണറുടെ ശ്രമത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിൻ്റെ ഭാഗമായി  നാളെ SFI  സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കി പ്രതിഷേധം നടത്തുമെന്ന് SFI സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അറിയിച്ചു.     To intensify the protest against the Governor’s attempts to disrupt the higher education sector, SFI will organize a statewide study strike tomorrow, announced SFI State President M. Shivaprasad.

Ulliyeri വീടിൻ്റെ ടെറസിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ulliyeri young woman who was undergoing treatment after falling from the terrace of her house dies

Ulliyeri: വീട്ടിലെ ടെറസിന് മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാമ്പൊയില്‍ പിലാഞ്ഞോളി ഒ.സി അസ്മ (42) ആണ് മരിച്ചത്. അസ്മ തൊഴിലുറപ്പ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഊൺ കഴിക്കാനായി വീട്ടിലെത്തിയ യുവതി വീടിൻ്റെ രണ്ടാം നിലയിൽ ഉണക്കാനിട്ട വസ്ത്രം എടുക്കാൻ പോയപ്പോഴായിരുന്നു അപകടം. കൈവരിയിലാത്ത ഗോവണിയുടെ മുകളിൽ നിന്നും താഴേക്ക് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ ഉടൻ ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ […]

Thamarassery മലയോര മേഖലയിൽ പൊതുപണിമുടക്ക് പൂർണം

thamarassery malanad region observes complete general strike

Thamarassery: മലയോര മേഖലയിൽ പൊതുപണിമുടക്ക് ഏറെക്കുറെ പൂർണം, തുറന്ന സ്ഥപനങ്ങൾ പലയിടത്തും സമരാനുകൂലികൾ അടപ്പിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഏതാനും ഇരുചക്രവാഹനക്കളും, സ്വകാര്യ കാറുകളും റോഡിലുണ്ട്. ഒറ്റപ്പെട്ട ചരക്കു വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. താമരശ്ശേരി വഴി വയനാട്ടിലേക്ക് ഏതാനും KSRTC സ്റ്റുകൾ സർസീസ് നടത്തി.     In the Thamarassery high-range region, the general strike was nearly total. Most shops remained closed, and strike supporters shut down the few […]

Thamarassery പണിമുടക്ക് ദിനത്തിലും വ്യാജൻ; വിവാഹം എന്ന സ്റ്റിക്കർ പതിച്ച വിനോദയാത്രാ സംഘത്തിൻ്റെ ബസ് തടഞ്ഞു

thamarassery even on the day of the strike there were violations a tour group bus with a wedding sticker was stopped

Thamarassery: പണിമുടക്ക് അനുകൂലികളുടെ പ്രകടനത്തിനിടയിലേക്ക് വ്യാജസ്റ്റിക്കർ പതിച്ചെത്തിയ ടൂറിസ്റ്റ് ബസ് തടഞ്ഞു. കല്യാണം എന്ന സ്റ്റിക്കർ പതിച്ച വിനോദയാത്ര സംഘം സഞ്ചരിച്ച ബസ്സാണ് താമരശ്ശേരിയിൽ സമര അനുകൂലികൾ തടഞ്ഞത്.     Thamarassery: A tourist bus with a fake sticker was blocked during a protest march by strike supporters. The bus, carrying a tour group, had a sticker labeled “Wedding,” which was stopped by […]

സ്‌കൂൾ സമയമാറ്റം: സമരത്തിനൊരുങ്ങി സമസ്ത

school time change samastha prepares for protest

Kozhikode: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ സമരത്തിനൊരുങ്ങി സമസ്ത. സമസ്ത മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിലായിരിക്കും സമരം. വ്യാഴാഴ്ച കോഴിക്കോട് ടൗൺഹാളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തുമെന്നും സ്കൂൾ സമയമാറ്റം മദ്രസ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും സമസ്ത മദ്രസ മാനേജ്മെൻ്റ് അസോ. ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു. സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ അത് മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ ചർച്ച നടത്തി പുനപരിശോധന വേണമെന്നും സമസ്ത അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സമസ്ത […]

പ്രതീക്ഷകൾ കൈവിട്ടു; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് വിവരം

expectations lost information suggests nimisha priyas execution is scheduled for the 16th of this month

യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടക്കുമെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചു. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസർ നിന്നാണ് ഉത്തരവ് ലഭിച്ചത്. യെമനി പൗരനെ കൊന്ന കേസിലാണ് മലയാളി നഴ്‌സ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത് ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നവർ അറിയിച്ചു. യെമനി പൗരൻ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷപ്രിയയും മറ്റൊരു സ്ത്രീയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്നാണ് […]

വയനാടിന്റെ ഹരിതഭംഗി വീണ്ടെടുക്കാൻ മണ്ണില്‍ വീഴും 1.5 ലക്ഷം വിത്തുകള്‍

1 5 lakh seeds to be dropped to restore wayanads green beauty

Sultan Bathery: വയനാടിന്റെ ഹരിതഭംഗി വീണ്ടെടുക്കാൻ മണ്ണില്‍ വീഴുക ഒന്നര ലക്ഷം വിത്തുണ്ടകള്‍. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടങ്ങിയ വിത്തെറിയല്‍ ആഗസ്റ്റ് പതിനഞ്ചോടെ അവസാനിക്കും. അടുത്ത അഞ്ച് വർഷത്തിനകം സ്വാഭാവിക വനങ്ങളാല്‍ വയനാട് സമ്ബന്നമാക്കുകയാണ് ലക്ഷ്യം. അധിനിവേശ സസ്യങ്ങളുടെ വരവും പ്രതികൂല കാലാവസ്ഥയും കാട്ടുതീയും നക്കിത്തുടച്ച വനമേഖലയെ പച്ചയണിയിക്കുകയും വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ തന്നെ തീറ്റയൊരുക്കുകയുമാണ് ഉദ്ദേശ്യം. കഴിഞ്ഞ വർഷം വനത്തില്‍ നിക്ഷേപിച്ച രണ്ട് ലക്ഷത്തോളം തൈകള്‍ നാമ്ബിട്ടു. ഇത് വനത്തിന്റെ സ്വാഭാവികതയിലേക്കുള്ള തിരിച്ചുവരവായിരുന്നു. വയനാട് വന്യജീവി […]

അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

all india strike begins from midnight today

New Delhi/ Thiruvananthapuram: കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ വെവ്വേറെയാണ് പണിമുടക്കുന്നത്. ഐഎൻടിയുസി ഉൾപ്പെടെയുള്ള യുഡിഎഫ് സംഘടനകൾ സംസ്ഥാന സർ‌ക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഉയർത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. 17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. ഇതിൽ പ്രധാനം […]

സൗദിയിൽ വാഹന അപകടം; Koduvally സ്വദേശി മരിച്ചു

road accident in saudi arabia koduvally native dies

Koduvally: ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് കൊടുവള്ളി സ്വദേശി മരിച്ചു. ജിദ്ദ ജാമിയ ഖുവൈസിൽ താമസിക്കുന്ന  കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്‌ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് പാറോപ്പടി സ്വദേശിയായ മറ്റൊരു യുവാവിന് പരിക്കേറ്റു. ജിദ്ദയിൽ നിന്ന് 200 കിലോമീറ്റർ അകലെ അലിത്തിന് സമീപം പുലർച്ചെ ആണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച വാഹനം ട്രൈലറിന് പിന്നിൽ ഇടിച്ചാണ് […]

test