കാട്ടുപന്നിയെ വൈദ്യുതാഘാതമേൽപ്പിച്ച് പിടികൂടിയെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു

Thamarassery: കാട്ടുപന്നിയെ ഷോക്കടിപ്പിച്ച് കൊന്ന് ഇറച്ചിയാക്കിയെന്ന കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. കട്ടിപ്പാറ ചമൽ നടുക്കുന്നുമ്മൽ ദേവദാസൻ ,പുത്തേരി കുളങ്ങര ഹരിദാസൻ എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കുറ്റവിമുക്തരാക്കിയത്. വീടിന് മുൻവശത്തുള്ള ഷെഡിൽ വെച്ച് കാട്ടുപന്നിയെ മുറിച്ച് കഷ്ണങ്ങൾ ആക്കുമ്പോൾ ഫോറസ്റ്റ് അധികൃതർ കണ്ടുപിടിക്കുകയും പന്നി ഇറച്ചിയും മറ്റും കസ്റ്റഡിയിൽ എടുക്കുകയും ഒന്നാം പ്രതിയെ സ്ഥലത്ത് വെച്ച് അപ്പോൾ തന്നെ അറസ്റ്റ് ചെയ്തുവെന്നും മറ്റും ആരോപിച്ചാണ് താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് കേസ് ചാർജ് ചെയ്തത്. […]
Thamarassery വീട് കുത്തിപ്പൊളിച്ച് ഏഴു പവൻ കവർന്ന കേസിലെ പ്രതി പിടിയിൽ

Thamarassery: അമ്പായത്തോട് ഫിഷർ ഫാക്ടറിക്ക് സമീപം താമസിക്കുന്ന മാക്സി ജോസഫിൻ്റെ വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ച ഏഴുപവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതി കുപ്രസിദ്ധ മോഷ്ടാവ് തമഴ്നാട് നീലഗിരി എരുമാട് സ്വദേശി എരുമാട് ജോസ് എന്ന ജോസ് മാത്യുവാണ് ( 52 ) പിടിയിലായത്. 2023 മാർച്ച് 18 ന് ആയിരുന്നു മോഷണം നടന്നത്. പ്രതിക്കായി പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ കോട്ടക്കലിൽ വെച്ച് കോഴിക്കോട് പോലീസിൻ്റെ പ്രത്യേക സംഘവും, മലപ്പുറം DySP കെഎം ബിജുവിൻ്റെയും കോട്ടക്കൽ ഇൻസ്പെക്ടർ […]
സംസ്ഥാനത്ത് വീണ്ടും നിപ; രോഗം Palakkad സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം

Palakkad: കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ നാല്പതുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിലാണ് യുവതിക്ക് രോഗബാധ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്കായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. യുവതിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. അതേസമയം രോഗിയുടെ കൂടെ വന്നവരടക്കം സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യ വകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ്. Nipah virus has resurfaced in […]
Perambra വ്യാജ ആയുർവേദ കേന്ദ്രങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണി – AMAI

പേരാമ്പ്ര: അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്നതും അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായ ചില കേന്ദ്രങ്ങൾ ആയുർവേദത്തിന്റെ സൽപേരിനും പൊതുജനാരോഗ്യത്തിനും വലിയ ഭീഷണിയാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) മുന്നറിയിപ്പ് നൽകി. പേരാമ്പ്രയിലെ ഒരു വെൽനെസ് സെന്ററിൽ നടന്ന പോലീസ് റെയ്ഡിലും തുടർന്ന് നടന്ന അറസ്റ്റുകളുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പേരാമ്പ്ര പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ എ.എം.എ.ഐ ജില്ലാ പ്രസിഡൻ്റ് ഡോ. അഭിലാഷ് ബി.ജി, കോഴിക്കോട് സോൺ സെക്രട്ടറി ഡോ. സുഗേഷ് കുമാർ ജി.എസ്, ജില്ലാ വൈസ് പ്രസിഡൻ്റ് […]
Thamarassery മുടൂരിൽ വാഹന അപകടം, സ്കൂട്ടർ യാത്രികന് സാരമായ പരുക്ക്

Thamarassery: മുക്കം സംസ്ഥാന പാതയിൽ ഓമശ്ശേരിക്ക് സമീപം മുടൂരിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് ഓമശ്ശേരി എടക്കോട് മുഹമ്മദ് ഷിബിൽ (26) ന് സാരമായി പരുക്കേറ്റു. സ്കൂട്ടറിൽ ഇടിച്ച ശേഷം കാർ മറ്റൊരു ഇന്നോവയിലും ഇടിച്ചു. ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു, കാർ പിന്നീട് അതേ ദിശയിൽ വന്ന ഇന്നോവയിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. അപകടത്തിൽ പരുക്കേറ്റ ഓമശ്ശേരി എടക്കോട് മുഹമ്മദ് ഷിബിൽ (26) നെ ഓമശ്ശേരിയിലെ […]
Kozhikode നിർത്തിയിട്ട സ്കൂട്ടറുമായി കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി പിടിയിൽ

Kozhikode: ഹോട്ടലിന് മുന്നിൽ താക്കോൽ സഹിതം നിർത്തിയിട്ട സ്കൂട്ടറുമായി കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി പിടിയിൽ. ഐ ഐം കാന്റീനിലെ ഡ്രൈവറായി ജോലി ചെയ്യുന്ന കല്ലുരു ഒബ്ലേസു (40) വിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രി കുന്ദമംഗലത്തുള്ള സംഗമം ഹോട്ടലിന് മുൻപിലായിരുന്നു സംഭവം. വെള്ളന്നൂർ സ്വദേശിയായ അരുൺ ചാവി സ്കൂട്ടറിൽ തന്നെ വച്ച് ഹോട്ടലിൽ പോയ തക്കത്തിനാണ് മോഷണം നടന്നത്. An Andhra native, working as a driver in Kozhikode, […]
Thamarassery വിദ്യാർത്ഥിനികളോട് ബസ്സ് കണ്ടക്ടറുടെ അസഭ്യ പെരുമാറ്റം; പോലീസിൽ പരാതി നൽകി

Thamarassery: കോഴിക്കോട്- അടിവാരം റൂട്ടിൽ ഓടുന്ന ബെറ്റർലൈൻസ് എന്ന ബസ്സിലെ കണ്ടക്ടറാണ് മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും താമരശ്ശേരിയിലേക്ക് ബസ്സിൽ കയറിയ വിദ്യാർത്ഥിനികളോട് അസഭ്യ പദങ്ങൾ ഉപയോഗിച്ച സംസാരിച്ചത്. യുനിഫോമിൽ കൺസക്ഷൻ കാർഡ് സഹിതം ബസ്സിൽ കയറിയവർക്കാണ് ദുരനുഭവം. ബസ്സിലെ കണ്ടക്ടർ പതിവായി ഇതേ രീതിയാണ് പെരുമാറ്റുള്ളതെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. വൈകീട്ട് 5.15 ൻ്റെ ട്രിപ്പിലാണ് കുട്ടികൾ കയറിയത്.പല സമയത്തും വിദ്യാർത്ഥികളെ കാണുമ്പോൾ ഡോർ തുറക്കാൻ മടി കാണിക്കുന്നതായും പരാതിയുണ്ട്. ഈ ബസ്സിലല്ലാതെ മറ്റ് ഏതെങ്കിലും ബസ്സിൽ […]
Koodaranji വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് ഉദ്ഘാടനം ചെയ്തു

Koodaranji: നിർമ്മാണം പൂർത്തിയാക്കിയ കൂടരഞ്ഞി വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്‌സിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് MLA യുടെ അധ്യക്ഷതയിൽ റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഓൺലൈനായി നിർവഹിച്ചു. വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ മുഴുവൻ റവന്യൂ ഓഫീസുകളും എല്ലാ വിധത്തിലും സ്മാർട്ട് ആകുന്ന സാഹചര്യത്തിൽ അവിടുത്തെ ജീവനക്കാർക്ക് സൗകര്യപ്രദമായ താമസസൗകര്യം ഒരുക്കുക എന്ന വിപുലമായ ആലോചന നടപ്പിലാക്കുകയാണ് റവന്യൂ വകുപ്പെന്നു മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവങ്ങളും സ്മാർട്ട് […]
Mukkam നഗരസഭയില്‍ വയോക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചു

Mukkam: വയോജനങ്ങളുടെ മാനസികോല്ലാസത്തിനും അവര്‍ക്ക് ആനന്ദകരമായി പകല്‍ സമയം ചെലവഴിക്കുന്നതിനുമായി മുക്കം നഗരസഭയില്‍ വയോക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചു. മണാശ്ശേരിയില്‍ ആരംഭിച്ച വയോക്ലബ്ബിന്‍റെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം MLA ലിന്‍റോ ജോസഫ് നിര്‍വഹിച്ചു. 2024-25 വര്‍ഷത്തെ പദ്ധിതയില്‍ ഉള്‍പ്പെടുത്തി നഗരസഭയില്‍ തുടങ്ങാനുദ്ദേശിക്കുന്ന മൂന്ന് വയോക്ലബ്ബുകളില്‍ ആദ്യത്തേതിനാണ് മണാശ്ശേരിയില്‍ തുടക്കമായത്. വയോജനങ്ങള്‍ക്ക് പകല്‍സമയം ഒത്തുകൂടാനും വായനയിലും വിവിധ വിനോദോപാധികളിലും എര്‍പ്പെടാനുമുള്ള സൗകര്യം വയോക്ലബ്ബിലുണ്ട്. നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി ചാന്ദിനി മുഖ്യാതിഥിയായിരുന്നു. വിവിധ […]
സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് കോഴിക്കോട് : സ്വാഗത സംഘം രൂപീകരിച്ചു

Kozhikode: ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നതിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണയോഗം നടന്നു. കോഴിക്കോട് മെഡിക്കൽകോളേജ് ഡോ. സാജു മെമ്മോറിയൽ ലക്ചർ ഹാളിൽ വെച്ചു നടന്ന യോഗം; കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സജിത്കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് മഹറൂഫ് മണലോടി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എം ജോസഫ് മാസ്റ്റർ സ്വാഗതം […]
Balussery അപകടമുണ്ടാക്കിയ ശേഷം ബൈക്ക് നിർത്താതെ പോയ സംഭവം; ബൈക്ക് ഓടിച്ചത് ഒൻപതാം ക്ലാസുകാരൻ

Kozhikode: കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിൽ അപകടമുണ്ടാക്കിയ ശേഷം ബൈക്ക് നിർത്താതെ പോയ സംഭവത്തിൽ ബൈക്ക് ഓടിച്ചത് ഒൻപതാം ക്ലാസുകാരനെന്ന് പൊലീസ് കണ്ടെത്തൽ. പിതാവ് അറിയാതെ പിതാവിന്റെ ബൈക്ക് എടുത്ത് പുറത്തിറങ്ങിയതാണ് കുട്ടിയെന്ന് പറയുന്നു. ജൂൺ 17നാണ് അപകടമുണ്ടാകുന്നത്. എതിർ ദിശയിൽ നിന്നു വരികയായിരുന്ന മറ്റൊരു ബൈക്കിൽ ഇടിച്ചിട്ടും വാഹനം നിർത്താതെ പോവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്. A 9th-grade student in Balussery, Kozhikode, took his father’s bike without […]
Nadapuram അധ്യാപകന് എതിരെ വ്യാജ വാർത്ത; ഓൺലൈൻ മീഡിയ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

Nadapuram: അധ്യാപകൻ മോഷണം നടത്തിയെന്ന് വ്യാജ വാർത്ത നൽകിയ ട്രൂ വിഷൻ മീഡിയ 5 ലക്ഷം രൂപയും കോടതി ചെലവും നൽകാൻ വടകര മുൻസിഫ് ടി.ഐശ്യര്യ ഉത്തരവായി. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ വളയം സ്വദേശി ടി.ഇ.നന്ദകുമാർ ഫയൽ ചെയ്‌ത മാനനഷ്‌ടക്കേസിലാണ് ടൂവിഷൻ്റെ ചീഫ് എഡിറ്റർ വളയം സ്വദേശി കെ.കെ.ശ്രീജിത്ത്, എഡിറ്റോറിയൽ ബോർഡിലെ കല്ലാച്ചി വലിയ കൊയിലോത്ത് അനൂപ്, വളയം ആർ.ആർ.രവീഷ്, ചാനിയംകടവ് സ്വദേശി സുമോദ് കണ്ണങ്കണ്ടി, കല്ലാച്ചി വെള്ളക്കാട്ട് ലിജി എന്നിവർ തുക […]