Thamarassery പെൻഷൻകാർ കരിദിനം ആചരിച്ചു

thamarassery pensioners observed black day

Thamarassery: കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2024 ജൂലൈ ഒന്നു മുതൽ ലഭിക്കേണ്ട പെൻഷൻ പരിഷ്കരണ നടപടികൾ വർഷം ഒന്ന് കഴിഞ്ഞിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചും കുടിശികയായ 6 ഘടു  സമാശ്വാസം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്  കൊടുവള്ളി നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചു. താമരശ്ശേരി ട്രഷറിക്ക് മുമ്പിൽ വിശദീകരണ യോഗവുംനടത്തി കെ എസ്. എസ്. പി.എ.സംസ്ഥാന കൗൺസിൽ അംഗം ഓ.യം.ശ്രീനിവാസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. എം. വിജയകുമാർ ഉദ്ഘാടനം […]

Koodaranji വില്ലേജ് സ്‌റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം നാളെ

koodaranji village staff quarters inauguration tomorrow

Koodaranji: ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന അടിസ്ഥാന ഓഫീസുകളിൽ ഒന്നാണ് വില്ലേജ് ഓഫീസുകൾ. ഭരണകൂടത്തിന്റെ ഏറ്റവും അടിത്തട്ടിലെ ഈ പ്രധാനപ്പെട്ട ഓഫീസുകൾക്ക് മികച്ച സേവനം നൽകുന്നതിന് ഒട്ടേറെ പരിമിതികൾ ഉണ്ടായിരുന്നു. അതിന് വലിയ മാറ്റമാണ് സർക്കാർ ഇടപെടലുകളുടെ ഭാഗമായി വന്നുകൊണ്ടിരിക്കുന്നത്. വില്ലേജ് ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി മലയോര വില്ലേജ് ആയ കൂടരഞ്ഞി വില്ലേജിൽ ദുരന്തനിവാരണം, തെരഞ്ഞെടുപ്പ് പോലുള്ള വിവിധ പ്രവർത്തനങ്ങൾക്ക് പ്രദേശത്ത് എത്തിച്ചേരുന്നതിന് ജീവനക്കാർ നേരിടുന്ന പ്രയാസങ്ങൾ ലഘുകരിക്കുന്നതിന് സഹാ യകമാകുന്ന വിധത്തിൽ നിർമ്മാണം […]

Thiruvambady മേലെ പൊന്നാംങ്കയത്ത് കാട്ടാന ശല്യം അതിരൂക്ഷം: കൃഷിയിടം സന്ദർശിച്ച കർഷക കോൺഗ്രസ് അടിയന്തര നടപടി ആവശ്യപ്പെട്ടു

thiruvambady wild elephant nuisance worsens at mele ponnamkayam kerala karshaka congress demands immediate action after visiting farmlands 1

Thiruvambady: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മേലെ പൊന്നാങ്കയം കാടോത്തിമല ഭാഗത്ത്‌ കാട്ടാന ശല്യം അതിരൂക്ഷം. നിത്യേന കാട്ടാന വീട്ടുമുറ്റത്തും, കൃഷിയിടങ്ങളിലും എത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജുഷ് മാത്യുവിന്റെ നേതൃത്വത്തിൽ കർഷക കോൺഗ്രസ് നേതാക്കൾ കാട്ടാന നശിപ്പിച്ച കൃഷിയിടം സന്ദർശിച്ചുകൊണ്ട് കാട്ടാനയെ തുരത്തുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ടു. സ്ഥലം MLA കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് വേണ്ടി പ്രതികരിക്കുന്നില്ലെന്നും, അവരുടെ പ്രശ്നങ്ങൾ  ഉയർത്തിക്കാണിക്കുന്നതിൽ  പരാജയപ്പെട്ടുവെന്നും,കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന […]

ജീവിതമാകട്ടെ ലഹരി; KCYM Mananthavady രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

let life be free from drugs kcym mananthavady diocese organized a mud football tournament

Mananthavady: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി KCYM മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത്. രൂപത പ്രസിഡന്റ് ബിബിൻ പില്ലാപ്പിള്ളി അധ്യക്ഷനായ സമ്മേളനത്തിൽ പയ്യമ്പള്ളി മേഖല ഡയറക്ടർ ഫാ. ജിജോ പാലാട്ടുക്കുന്നേൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകൾ മത്സരത്തിൽ പങ്കെടുത്തത് ആവേശകരമായ മത്സരമാക്കി മാറ്റി. മത്സരത്തിൽ കാട്ടിക്കുളം യൂണിറ്റ് ഒന്നാം സ്ഥാനവും, വിളമ്പുകണ്ടം […]

Thamarassery ചുരത്തിൽ രണ്ടിടത്ത് അപകടം; ആർക്കും പരിക്കില്ല

two accidents occurred at different spots on the thamarassery churam mountain pass no one was injured

Thamarassery: രണ്ടാം വളവിൽ ബൈക്കിനെ വെട്ടിക്കുന്നതിന്റെ ഇടയിൽ ചുരം കയറുകയായിരുന്ന ഗുഡ്സ് ഓട്ടോ കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്ക് ഇല്ല. ആറാം വളവിനും ഏഴാം വളവിലും ഇടയിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് ഡ്രൈനേജിൽ ചാടി അപകടം.     Thamarassery: While trying to overtake a bike at the second hairpin bend, a goods auto collided with a car climbing the Churam and […]

Thiruvambady ലീഗിൽ വിഭാഗീയത രൂക്ഷം; 25 പേർ പാർട്ടി ഭാരവാഹിത്വം രാജിവച്ചു

factionalism intensifies in thiruvambady league 25 office bearers resign from the party

Thiruvambady: മുസ്ലീം ലീഗിൽ വിഭാഗീയത രൂക്ഷമായ തിരുവമ്പാടിയിൽ ലീഗ് വിമതർ പരസ്യ പോരിന്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ പഞ്ചായത്ത് ലീഗ് ഭാരവാഹി സാഫിർ ദാരിമിയുടെ നേതൃത്വത്തിൽ പുല്ലൂരാംപാറ ലീഗ് ഹൗസിൽ വിമതർ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അടക്കം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നാൽപ്പതോളം പേർ യോഗത്തിൽ പങ്കെടുത്തു. ഇരുപത്തിയഞ്ച് പേർ പാർട്ടി ഭാരവാഹിത്വം രാജിവെയ്ക്കുകയും ചെയ്തു. യോഗത്തിൽ തിരുവമ്പാടി ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തിരുവമ്പാടിയിൽ പാർട്ടിക്കകത്ത് […]

Kozhikode പിക്കപ്പ് വാൻ KSRTC ബസിന്റെ പിന്നിലിടിച്ച് അപകടം

kozhikode pickup van crashes into the rear of a ksrtc bus

Kozhikode: കോഴിക്കോട് തൊട്ടിൽപ്പാലത്ത് പിക്കപ്പ് വാൻ KSRTC ബസിന്റെ പിന്നിലിടിച്ച് അപകടം. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. മൈസൂരിൽ നിന്നും വാഴക്കുലയുമായി വന്ന കർണാടക രജിസ്ട്രേഷൻ പിക്കപ്പ് വാൻ തൊട്ടിൽപ്പാലത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന KSRTC ബസിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ആർക്കും പരിക്കില്ല. ബസ്സിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ നിന്ന് മറ്റൊരു വാഹനം വരുന്നത് കണ്ട് നിയന്ത്രണം വിട്ട് ബസ്സിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. മുൻസീറ്റിൽ ഉണ്ടായിരുന്നയാളെ ഡ്രൈവർ പെട്ടെന്ന് തന്റെ സൈഡിലേക്ക് പിടിച്ച് […]

Kozhikode മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ചു പേർ അറസ്റ്റിൽ

kozhikode five people arrested for following the chief ministers convoy

Kozhikode: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു. ഞായറാഴ്ച കണ്ണൂരില്‍നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു മുഖ്യമന്ത്രി. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സിനെ ഇവര്‍ കാറില്‍ പിന്തുടരുകയായിരുന്നു. രജിസ്ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരം. […]

Thamarassery ഷട്ടിൽ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

thamarassery shuttle badminton coaching camp has started

Thamarassery: 5 മുതൽ 15 വയസുള്ള കുട്ടികൾക്ക് ഷട്ടിൽ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് താമരശ്ശേരി ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. താമരശ്ശേരി ക്ലബിന്റെ ഇൻഡോർ കോർട്ട് വേദിയായി നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം  താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ. അരവിന്ദൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ഡോ. അബ്ദുറഷീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡോ. ജോർജ് ആലക്സ്  സ്വഗതം പറഞ്ഞു. അനുഭവസമ്പന്നനായ പരിശീലകന്റെ നേതൃത്വത്തിൽ ക്യാമ്പ് തുടരുകയാണ്. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും വൈകുന്നേരം പരിശീലനമുണ്ടായിരിക്കും. ശാരീരികവും മാനസികവുമായ സന്തുലിത വികസനത്തിന് […]

സംസ്ഥാനത്ത് ഹിന്ദി പഠനം ഒന്നാംക്ലാസ് തൊട്ട് തുടങ്ങാൻ ആലോചന

the state is considering introducing hindi from class 1 onwards

Thiruvananthapuram: കേന്ദ്രസർക്കാർ നിർദേശം രാഷ്ട്രീയമായി എതിർത്തെങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിൽ ഹിന്ദിപഠനത്തിന് പ്രാമുഖ്യം നൽകി സംസ്ഥാന സർക്കാർ. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും വിദ്യാർഥികൾ ഉയർന്ന നൈപുണി നേടാൻ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മാർഗരേഖ ലക്ഷ്യമിടുന്നു. ഹിന്ദി കംപ്യൂട്ടിങ് ഉൾപ്പെടെ കുട്ടികളെ പ്രാപ്തരാക്കാനുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂളുകൾ ആസൂത്രണം ചെയ്യണം. നിലവിൽ അഞ്ചാം ക്ലാസിൽ തുടങ്ങുന്ന ഹിന്ദി പഠനം, ഒന്നുമുതൽ തുടങ്ങുംവിധം മാറ്റാനും ആലോചനയുണ്ട്. ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികൾക്കുണ്ടാക്കാനുള്ള പഠന പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ ഏറ്റെടുക്കണം. […]

Mukkam അഗസ്ത്യാന്മുഴി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണം; വ്യാപാരികൾ

mukkam traders demand installation of signal lights at agasthyanmuzhi

Mukkam: അഗസ്ത്യാന്മുഴിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  അഗസ്ത്യാന്മുഴി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.   മിനി സിവിൽ സ്റ്റേഷനും, ഫയർ സ്റ്റേഷനും, സ്കൂളുകളുമടക്കം നിരവധി ഗവൺമെന്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന അഗസ്ത്യാന്മുഴി  അങ്ങാടിയിൽ വിദ്യാർത്ഥികളടക്കം മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും  ആയിരക്കണക്കിന് ആളുകളാണ് ദിവസേന എത്തിച്ചേരുന്നത്. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചാൽ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു. പെരുമ്പടപ്പിലുള്ള വ്യാപാര ഭവൻ […]

ഷഹ്ലയുടെ സ്‌കൂളില്‍ ഇന്ന് ലിഫ്റ്റ് ഉണ്ട്; വിഷപാമ്പുകളെത്താത്ത വൃത്തിയുള്ള പരിസരങ്ങളില്‍ കുട്ടികളുടെ കളിചിരികളും

shahlas school now has a lift childrens laughter echoes in clean surroundings free from venomous snakes 1

Sulthan Bathery: അക്ഷരങ്ങളുടെ മധുരം നുകരാനെത്തി മരണത്തിന്റെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ട ഒരു കുഞ്ഞുമോളുണ്ട്. പേര് ഷഹ്ല ഷെറിൻ. 2019 നവംബർ 20ന് ആയിരുന്നു പാമ്പ് കടിയേറ്റ് ബത്തേരി സർവജന ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹ്ലയുടെ മരണം. ആ വലിയ ദുരന്തമുണ്ടാക്കിയ വേദനകളിൽ നിന്നെല്ലാം പതുക്കെയാണെങ്കിലും അവളുടെ സഹപാഠികൾ മോചിതരായിട്ടുണ്ട്. ഒപ്പം അവൾ പഠിച്ച സ്‌കൂളും വല്ലാതെ മാറി. ഇന്ന് ജില്ലയിൽ തന്നെ ലിഫ്റ്റുള്ള സ്‌കൂളാണ് ഷഹ്ല ഷെറിന്റേത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് […]

test