Kuttiadi കാർ മരത്തിലിടിച്ച് അപകടം. നാല് പേർക്ക് പരിക്ക്

Kuttiadi: പേരാമ്പ്ര സംസ്ഥാന പാതയിൽ കാർ മരത്തിലിടിച്ച് അപകടം. നാല് പേർക്ക് പരിക്ക്. പാലേരി വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്‌കൂളിന് മുൻവശം ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം. കോയമ്പത്തൂരിൽ നിന്നും കുറ്റ്യാടിക്ക് വരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. പ്രദേശത്ത് ഈ സമയം കനത്ത മഴ ഉണ്ടായിരുന്നു. റോഡിന്റെ വലത് വശത്തുള്ള പ്ലാവ് മരത്തിൽ ഇടിച്ചാണ് വാഹനം നിന്നത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം പൂർണ്ണമായും […]
Kozhikode എസ്ക്കവേറ്റർ തീ വെച്ച് നശിപ്പിച്ച കേസിലെ പ്രതിയായ മാവോയിസ്റ്റ് പ്രവർത്തകന്റെ തെളിവെടുപ്പ് ഇന്ന്

Kozhikode: തൊട്ടിൽപ്പാലം ചുരണിമലയിൽ എസ്ക്കവേറ്റർ തീ വെച്ച് നശിപ്പിച്ച കേസിൽ പ്രതിയായ മാവോയിസ്റ്റ് പ്രവർത്തകൻ രാജ എന്ന സന്തോഷിന്റെ തെളിവെടുപ്പ് ഇന്ന്. ഇന്നലെയാണ് പ്രതിയെ കോഴിക്കോട് സെഷൻസ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. 2013 ലാണ് പശ്ചിമ ഘട്ട സംരക്ഷണത്തിനെന്ന പേരിൽ ക്വാറിയിലുണ്ടായിരുന്ന എസ്കവേറ്റർ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകൾ തീ വെച്ച് നശിപ്പിച്ചത്. കേസിൽ തെളിവെടുപ്പിൻ്റെ ഭാഗമായാണ് പ്രതിയെ 3 ദിവസത്തേക്ക് കോടതിയിൽ കസ്റ്റഡിയിൽ വാങ്ങിയത്. വിയൂർ ജയിലിൽ റിമാണ്ടിൽ കഴിയുന്ന പ്രതിയെ […]
VS അച്യുതാനന്ദനന്റെ നില ഗുരുതരമായി തുടരുന്നു; ചികിത്സയ്ക്ക് വിദഗ്ധ സംഘം

Thiruvananthapuram: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്ചുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇന്നലെ ആരോഗ്യനിലയിൽ നേരിയ പുരോഗതി വിലയിരുത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ഡോക്ടർമാർ അറിയിച്ചിരുന്നു. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വി.എസ്. തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് […]
Thamarassery പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Thamarassery: താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അണ്ടോണ ആശാരിക്കണ്ടി മുഹമ്മദ് ഷംനാദിനെയാണ് (17) വീടിന് സമീപം മരിച്ച നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയത്. ബാലുശ്ശേരി ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. പിതാവ് മാനിപുരം പടിപുരക്കൽ മജീദ്. Kozhikode മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. A 17-year-old Plus Two student, Muhammed Shamnad from Thamarassery, was found […]
Thiruvambady ഗ്രാമപഞ്ചായത്തിൽനിന്നും വില്ലേജിൽ നിന്നുമുള്ള പ്രത്യേക അറിയിപ്പ്

ഇരുവഴിഞ്ഞിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ Thiruvambady: മലയോര പ്രദേശത്തെ ശക്തമായ മഴയെ തുടർന്ന് തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഴിഞ്ഞിപ്പുഴയിൽ വെള്ളം അധികരിച്ചതിനാൽ പുഴയുടെ ഇരുകരയിലും, താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്നും അനാവശ്യമായി പുഴയിൽ ഇറങ്ങരുതെന്നും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും , വില്ലേജ് ഓഫീസറും അറിയിച്ചു. Heavy rain in the hilly areas has caused a rise in the water level of the Iruvazhinji River in Thiruvambady Panchayat. Authorities […]
ആശുപത്രികളില്‍ ചികിത്സാ നിരക്കുകൾ പ്രദര്‍ശിപ്പിക്കണം: ഹൈക്കോടതി

Kochi: ചികിത്സാ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാവര്‍ക്കും കാണാനാവും വിധം ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണമെന്നതടക്കമുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ്സ് നിയമവും ചട്ടങ്ങളും ഹൈക്കോടതി ശരിവെച്ചു. നിയമത്തിലേയും ചട്ടങ്ങളിലേയും ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്തു കൊണ്ടുള്ള കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ ഐഎംഎ സംസ്ഥാന ഘടകം, മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവരുടെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി.മേനോന്‍റെ ഉത്തരവ്. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനെ അറിയിക്കാനുള്ള സ്വാതന്ത്ര്യം ഹര്‍ജിക്കാര്‍ക്കുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുജനാരോഗ്യം […]
Puthuppady വീട് മാറി പോലീസിന്റെ റെയ്ഡ്, അന്ധാളിച്ച് വീട്ടുകാര്‍

Puthuppady: ലഹരി സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് റെയ്ഡിനെത്തിയ താമരശ്ശേരി പോലീസ് അബന്ധം പിണഞ്ഞ് വീട് മാറി റെെഡ് ചെയ്തത് പ്രതിഷേധത്തിനിടയാക്കി. ഈങ്ങാപ്പുഴ കരികുളം വള്ളിക്കെട്ടുമ്മല്‍ മുസ്ഥഫയുടെ വീട്ടിലായിരുന്നു ശനിയാഴ്ച റെെഡ് നടന്നത്. ഗൃഹനാഥന്‍ വീട്ടിലില്ലാത്ത സമയത്ത് എത്തിയ പോലീസിനെ കണ്ട് വിറച്ച വീട്ടുകാര്‍ റെയ്ഡിനെ കുറിച്ച് അന്ന്വേഷിച്ചെങ്കിലും വെക്തമായ മറുപടി പറയാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് റെയ്ഡ് വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഗൃഹനാഥനും പോലീസുമായി വാക്കേറ്റമുണ്ടാവുകയും റെയ്ഡ് തുടരുകയുമായിരുന്നു. ഒരേ അഡ്രസിലുള്ള രണ്ട് കുടുംബങ്ങള്‍ ഒരേ പോസ്റ്റോഫീസിന് […]
Koyilandy – Thamarassery – Edavanna സംസ്ഥാന പാതയിലെ തകർച്ച: നിർമ്മാണത്തിലെ അപാകതകൾക്ക് കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് സൂചന

Thamarassery: 228 കോടി രൂപ ചിലവഴിച്ച് നവീകരിച്ച കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന താഴ്ന്നു പോയ സംഭവം നിർമ്മാണത്തിലെ അപാകതയെന്ന് കണ്ടത്തൽ. ഇതു സംബന്ധിച്ച് KSTP, PWD, PWD Viglance Quality control വിഭാഗം തുടങ്ങിയവർ നടത്തിയ പരിശോധനയിൽ നിർമ്മാണത്തിലെ തകരാറ് കാരണമാണ് റോഡ് താഴ് പോയത് എന്നു കണ്ടെത്തിയതായാണ് സൂചന. കരാർ കമ്പനിക്കെതിരെ തുടർ നടപടി കൈക്കൊള്ളുന്നതിൻ്റെ ഭാഗമായി അടുത്ത വാരം കലക്ടറേറ്റിൽ ഉന്നതതല യോഗം ചേരും. അഞ്ചു വർഷത്തെ മെയിൻ്റനൻസ് ഉൾപ്പെടെയുള്ള കരാറാണ് ശ്രീധന്യ […]
Thiruvambady തെങ്ങ് വീണ് സ്കൂൾ കെട്ടിടം തകർന്നു

Thiruvambady: തെങ്ങ് വീണ് സ്കൂൾ കെട്ടിടം തകർന്നു. തിരുവമ്പാടിയിൽ പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂൾ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ രണ്ട് ക്ലാസ് മുറികൾ പൂർണമായും തകർന്നു. രാവിലെ 8 മണിയോട് കൂടിയായിരുന്നു അപകടം. കുട്ടികൾ എത്തും തൊട്ടു മുൻപായതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങായിരുന്നു സ്കൂളിനു ഭീഷണിയായി നിന്നിരുന്നത്. In Thiruvambady, a coconut tree from a nearby private […]
Thiruvambady മറിയപ്പുറം പ്രീമിയർ ലീഗ്: ഹെല്ല FC ജേതാക്കൾ

Thiruvambady: മറിയപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആറാമത് മറിയപ്പുറം പ്രീമിയർ ലീഗ് ബസൂക ടർഫിൽ വെച്ച് സംഘടിപ്പിച്ചു. ഒരു നാടിനെ മുഴുവൻ വാനോളം ആവേശത്തിലേക്ക് ഉയർത്തിയ ഫൈനലിൽ മത്സരത്തിൽ യുണൈറ്റഡ് FC മറിയപ്പുറത്തെ പരാജയപ്പെടുത്തി ഹെല്ല FC ജേതാക്കളായി. മറിയപ്പുറം പ്രീമീയറിന്റെ ഭാഗമായി വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും ലഹരികതിരെ ബോധവൽക്കാരണവും നടത്തി. ജേതാക്കൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും ISL ഫുട്ബോൾ താരം നൗഫൽ നിർവഹിച്ചു. The 6th Mariyappuram Premier League, held at Basooka […]
Thiruvambady “ഉയരെ” വിദ്യാഭ്യാസ പദ്ധതി: ലാപ്ടോപ്പുകൾ വിതരണം നടത്തി

Thiruvambady: മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഉയരെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പൊതു വിദ്യാലയങ്ങൾക്കും ലാപ്ടോപ് വിതരണം ചെയ്യുന്ന പരിപാടിയുടെ മുക്കം നഗരസഭ തല ഉദ്ഘാടനം നടത്തി. മുക്കത്ത് നടന്ന ഉദ്ഘാടന ചടങ്ങ് ലിന്റോ ജോസഫ് MLA നിർവഹിച്ചു. മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സണൽ കെ പി. ചാന്ദ്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ, കൗൺസിലർമാരായ A കല്യാണിക്കുട്ടി, ജോഷില, ഓർഫനേജ് സിഇഒ വി അബ്ദുല്ലക്കോയ ഹാജി എന്നിവർ […]
Thiruvambady അജു എമ്മാനുവലിന് റോട്ടറി മിസ്റ്റി മെഡോസിന്റെ ആദരം

Thiruvambady: ഫാം ടൂറിസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കായുള്ള മലബാർ ടൂറിസം കൗൺസിലിന്റെ അവാർഡ് നേടിയ അജു എമ്മാനുവലിനെ തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസിന്റെ വാർഷികാഘോഷ ചടങ്ങിൽ വച്ച് ആദരിച്ചു. തിരുവമ്പാടി പഞ്ചായത്തിലെ ഫാം ടൂറിസ സൊസൈറ്റിയായ ഇരവഞ്ഞിവാലി ടൂറിസം ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പിന്റെ പ്രസിഡണ്ടും ഫാം ടൂറിസം കോ ഓർഡിനേഷനുവേണ്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്ന സൊസൈറ്റിയായ കോഴിക്കോട് അഗ്രോ ഫാം ടൂറിസം സൊസൈറ്റി (KAFT) വൈസ് പ്രസിഡണ്ടുമാണ് അജു എമ്മാനുവൽ. ക്ലസ്റ്റർ അധിഷ്ഠിത ഫാം ടൂറിസം […]