അമീബിക് മസ്തിഷ്കജ്വരം; ജാഗ്രത നിർദേശവുമായി Kodiyathur ഗ്രാമപഞ്ചായത്ത്

Kodiyathur: കോഴിക്കോട് മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത നിർദേശവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. കുളങ്ങളിലും തോടുകളിലുമുൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നത് തടയുകയും അതിന് ബോധവൽക്കരണം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മുഴുവൻ സ്കൂളുകളിലും അവബോധ ക്ലാസ്സ് നടത്തുന്നതിനുള്ള പരിശീലനവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിശീലന പരിപാടിയിൽ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ […]
Thamarassery ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈഗിംക അതിക്രമം, മധ്യവയസ്കൻ അറസ്റ്റിൽ

Thamarassery: സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈഗിംക അതിക്രമം, മധ്യവയസ്കൻ അറസ്റ്റിൽ . ബാലുശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരിയിലേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത വിദ്യാർത്ഥിനിക്കു നേരെ ലൈഗിക അതിക്രമം നടത്തിയ കട്ടിപ്പാറ ബംഗ്ലാവ്കുന്ന് അബദുൽ അസീസ് ( 52 ) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്’. ഇന്നലെ രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വിദ്യാർത്ഥി പരിഭ്രവമിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ബസ്സിൽ നിന്നും തച്ചംപൊയിൽ എന്ന സ്ഥലത്തെ സ്റ്റോപ്പിൽ ഇറങ്ങി ഇയാൾ രക്ഷപ്പെടുകയായിരുന്നു, […]
വേദികളില്‍ നിറഞ്ഞാടി വിദ്യാര്‍ഥികള്‍; ആവേശമായി ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം

Kattippara: വേദികളില്‍ നിറഞ്ഞാടി വിദ്യാര്‍ഥികള്‍; ആവേശമായി ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം പുറക്കാട് ശാന്തി സദനം സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ് ചാമ്പ്യന്മാർ ഭിന്നശേഷി വിദ്യാര്‍ഥികളുടെ വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ക്ക് വേദിയായി ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം. കട്ടിപ്പാറ കാരുണ്യതീരം ക്യാമ്പസില്‍ നടന്ന ‘ചിറക്’ കലോത്സവത്തില്‍ ജില്ലയിലെ 22 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള 246 വിദ്യാര്‍ഥികളാണ് വേദികളില്‍ നിറഞ്ഞാടിയത്. കലോത്സവത്തില്‍ പുറക്കാട് ശാന്തി സദനം സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ് ചാമ്പ്യന്മാരായി. കൊയിലാണ്ടി നെസ്റ്റ് സ്പെഷ്യൽ സ്കൂൾ […]
എരഞ്ഞോണ അബ്ദുൽ കരീം വധക്കേസ്: അഡ്വ. കെ.എം രാംദാസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

Thamarassery: താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ എരഞ്ഞോണ അബ്ദുൽ കരീം കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ.എം രാംദാസിനെ നിയമിച്ചുകൊണ്ട് വിജ്ഞാപനമായി. 2013 സെപ്റ്റംബർ 28 ന് ഭാര്യ മൈമൂനയും മക്കളായ മിഥിലാജ്, ഫിർദൗസ് എന്നിവരും ചേർന്ന് സ്വത്ത് നഷ്ടപ്പെടുമെന്ന ഭയപ്പാടിൽ പ്രവാസി വ്യവസായിയായിരുന്ന അബ്ദുൽ കരീമിനെ കൊല ചെയ്യുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കണ്ടെത്തിയത്. അബ്ദുൽ കരീമിന്റെ തിരോധാനം സംബന്ധിച്ച് ആദ്യം അന്വേഷിച്ച ലോക്കൽ പോലീസിന് പ്രതികളെ കണ്ടെത്താനോ ദുരൂഹത നീക്കുന്നതിനോ സാധിക്കാതെ […]
Omassery കേരളോൽസവം: വോളിബോൾ മൽസരത്തിൽ കാസിനോ ജേതാക്കൾ

Omassery: പഞ്ചായത്ത് തല കേരളോൽസവത്തിന്റെ ഭാഗമായി ഓമശ്ശേരി ടൗൺ ഗ്രൗണ്ടിൽ നടന്ന വോളിബോൾ മൽസരത്തിൽ കാസിനോ ഓമശ്ശേരി ജേതാക്കളായി. പ്രതീക്ഷാ നടമ്മൽ പൊയിലാണ് റണ്ണേഴ്സ്. വേനപ്പാറയിൽ ആറിനങ്ങളിലായി നടന്ന വ്യക്തിഗത നീന്തൽ മൽസരത്തിൽ സി.സഹൽ ഒന്നാം സ്ഥാനവും മുഹമ്മദ് ഷാദി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഓമശ്ശേരിയിൽ കേരളോൽസവത്തിന്റെ വിവിധ മൽസരങ്ങളുടെ പഞ്ചായത്ത് തല ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ […]
45 വർഷം മുമ്പുള്ള പക, തൊഴിലുറപ്പിന് പോയ വയോധികനെ ക്രൂരമായി മർദ്ദിച്ചതായി പരാതി

Thamarassery: തച്ചംപൊയിൽ പുളിയാറ ചാലിൽ വെച്ചാണ് സംഭവം. പുളിയാറ ചാലിൽ മൊയ്തീൻകോയ (72)നാണ് മർദ്ദനമേറ്റത്. 45 വർഷം മുമ്പ് മൊയ്തീൻകോയയും, അന്ന് അയൽപക്കത്ത് താമസിച്ച അസീസ് ഹാജിയും തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നു. അന്നു നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. പിന്നിട് അസീസ് ഹാജി മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തിരുന്നു. ഇന്നലെ മറ്റു തൊഴിലാളികൾക്കൊപ്പം മൊയ്തീൻ കോയ അസീസ് ഹാജിയുടെ പറമ്പിൽ തൊഴിലുറപ്പിന് പോയിരുന്നു. തൊഴിലാളികൾ ജോലി ചെയ്യുന്ന സമയത്ത് അസീസ് ഹാജി സ്ഥലത്ത് വന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ ജോലിക്കാരുടെ […]
Thamarassery ചുരത്തിൽ അപകടഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണം-യൂത്ത് ലീഗ്

Puthuppady: താമരശ്ശേരി ചുരത്തിൽ റോഡിലേക്ക് ഏത് നേരവും മറിഞ്ഞു വീഴാവുന്ന തരത്തിൽ നിരവധി മരങ്ങൾ അപകട ഭീഷണി സൃഷ്ട്ടിച്ച് നിലകൊള്ളുന്നുണ്ടെന്നും അത് പെട്ടെന്ന് മുറിച്ച് നീക്കണമെന്നും പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങൾ ദിനേനെ കടന്നു പോവുന്ന ചുരത്തിൽ അപകടം ഉണ്ടാവുന്നതിന് മുമ്പ് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പ്രസ്തുത വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഫോറസ്റ്റ് വിഭാഗത്തിന് യൂത്ത് ലീഗ് കത്ത് നൽകിയിട്ടുണ്ട്.ഏഴാം വളവിൽ ഏത് നിമിഷവും നിലം പൊത്താവുന്ന […]
Kozhikode ഗോകുലം മാളിൽ തീപിടിത്തം; സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

Kozhikode: കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം. ഇന്ന് രാവിലെ 7.45 ഓടെയാണ് അരയിടത്തുപാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തമുണ്ടായത്. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിച്ചത്. അപകടവിവരം അറിഞ്ഞ ഉടനെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പെട്ടെന്ന് തന്നെ തീ അണച്ചെങ്കിലും, മാളിലാകെ പുക വ്യാപിച്ചു. പുക ഉയര്‍ന്നതിനാല്‍ ഒരാള്‍ക്ക് ശ്വാസ തടസം ഉണ്ടായതായാണ് വിവരം. അതേസമയം ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാവരും സുരക്ഷിതരാണെന്ന് ഗോകുലം മാള്‍ സിഇഒ പറഞ്ഞു. മാളിനുള്ളിലെ […]
Thamarassery ഒമാക് കുടുംബ സംഗമം സംഘടിപ്പിച്ചു

Thamarassery: ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ-ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ നടന്ന പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവും, വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഏറ്റവും പ്രായം കുറഞ്ഞ കവിയിത്രി പട്ടികയിൽ സ്ഥാനം പിടിച്ച ആഗ്നയാമി മുഖ്യാതിഥിയായി. വിനോദ് താമരശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒമാക് കോഴിക്കോട് പ്രസിഡൻ്റ് സലാഹുദ്ദീൻ […]
Korangad സ്കൂളിന് മുന്നിൽ ശുചിമുറി മാലിന്യം തള്ളിയ ലോറി പിടികൂടി

Thamarassery: കോരങ്ങാട് ഹൈസ്കൂളിന് മുന്നിൽ ഇന്നലെ പുലർച്ചെ ശുചി മുറി മാലിന്യം തള്ളിയ ടാങ്കർ ലോറി താമരശ്ശേരി പോലീസ് പിടികൂടി. ഒറ്റനോട്ടത്തിൽ ജന്ധനം കൊണ്ടു പോകുന്ന ലോറിയാണ് എന്ന് തെറ്റ് ധരിപ്പിക്കുന്ന രൂപത്തിൽ പെയ്ൻറു ചെയ്ത ലോറിയുടെ വശങ്ങളിൽ എഴുതിയ നമ്പർ മായ്ച നിലയിലാണ്. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്തു നാട്ടുകാരായ യുവാക്കളെ മർദ്ദിച്ച ശേഷം സ്ഥലത്തു നിന്നും കടന്നുകളഞ്ഞിരുന്നെങ്കിലും ലോറിയുടെ പിന്നിലെ നമ്പർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു, തുടർന്ന് ലോറി നമ്പർ സഹിതം […]
Thamarassery യിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Thamarassery: താമരശ്ശേരിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ വയനാട് പള്ളിക്കുന്ന് സ്വദേശി അഭിനവിനെ (22) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന യുനൈറ്റഡ് ബസും, എതിർദിശയിൽ വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അമിത വേഗതയിലെത്തിയ ബസ് തെറ്റായ ദിശയിൽ കയറി ബൈക്കിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. In Thamarassery, a private bus […]
Thiruvambady കേരളോത്സവം: വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

Thiruvambady: ഗ്രാമപഞ്ചായത്തിന്റെയും സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ വച്ച് കേരളോത്സവം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. തിരുവമ്പാടി പഞ്ചായത്തിലെ താമസക്കാരായ 15 വയസ്സിനും 40 വയസ്സി നും ഇടയിലുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. 26-09-2025 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ എസ് ബി ഐ ക്ക് താഴെ തിരുവമ്പാടി ജിംനേഷ്യത്തിൽ വച്ച് പഞ്ചഗുസ്തി മത്സരം സംഘടിപ്പിക്കുന്നു. 27-09-2025 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ തിരുവമ്പാടി പഞ്ചായത്ത് […]