Kattippara സുവർണ്ണ വിസ്മയം ജൂബിലി ലോഗോ പ്രകാശനം ചെയ്തു

kattippara the golden wonder jubilee logo was unveiled

Kattippara: അഞ്ച് പതിറ്റാണ്ടായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിജ്ഞാന കേന്ദ്രമായി നിലകൊള്ളുന്ന നിർമ്മല യു.പി. സ്കൂൾ അതിന്റെ സുവർണ്ണ ജൂബിലിയുടെ നിറവിലാണ്. നീണ്ട അൻപതു വർഷം കൊണ്ട് അനേകായിരം പൗരന്മാരെ രൂപപ്പെടുത്തുവാനും അറിവ് പകർന്നു കൊടുക്കുവാനും ഈ സ്ഥാപനത്തിന് സാധിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുവർണ്ണ ജൂബിലി ലോഗോ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശനം ചെയ്തു.   വാർഡ് മെമ്പർ ശ്രീ: അനിൽ ജോർജ് അധ്യക്ഷനായ ചടങ്ങിൽപ്രസിഡന്റ് ശ്രീ: പ്രേംജി ജെയിംസ് സുവർണ്ണ […]

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന; കാറില്‍ ഡ്രൈവറുടെ സീറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയില്‍ 76.44 ഗ്രാം MDMA

based on a confidential tip off a search was conducted 76 44 grams of mdma was found hidden under the drivers seat of the car

Wayanad: വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പൊലീസിൻറെ ലഹരി വേട്ട. 76.44 ഗ്രാം MDMA യുമായി രണ്ട് പേർ പിടിയിലായി. കർണാടകയില്‍ നിന്ന് കേരളത്തിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന MDMA ഡ്രൈവറുടെ സീറ്റിനടിയില്‍ വെച്ചാണ് പ്രതികള്‍ കടത്താൻ ശ്രമിച്ചത്. ഡാൻസാഫ്, ലോക്കല്‍ പൊലീസ് സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയത്. കൊടുവള്ളി സ്വദേശി റഷീദ്, വെങ്ങപ്പള്ളി സ്വദേശി ഷൈജല്‍ എന്നിവരാണ് MDMAയുമായി മുത്തങ്ങയില്‍ പിടിയിലായത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു വയനാട് ഡാൻസാഫ് പൊലീസ് സംഘങ്ങളുടെ നീക്കം. ഡ്രൈവറുടെ […]

‘വീട്ടിലിരുത്തി പണം സമ്പാദിക്കാം’ എന്ന് പറഞ്ഞ് തട്ടിപ്പ്; സ്ത്രീകളിൽ നിന്ന് 5 ലക്ഷം, 1.5 ലക്ഷം തട്ടിയ പ്രതി പിടിയിൽ.

earn money from home fraud woman cheated out of ₹5 lakh another out of ₹1 5 lakh accused arrested

Vadakara: വീട്ടില്‍നിന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന ഓണ്‍ലൈനിലൂടെ ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. എടച്ചേരി സ്വദേശി പടിഞ്ഞാറയില്‍ പുതിയോട്ടില്‍ രമിത്തിനെ (32)യാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശികളായ രണ്ട് സ്ത്രീകളില്‍നിന്നാണ് പണം തട്ടിയത്. ഒരു സ്ത്രീയില്‍നിന്ന് അഞ്ചുലക്ഷത്തോളം രൂപയും മറ്റൊരാളില്‍നിന്ന് 1,68,000 രൂപയുമാണ് ഇയാള്‍ തട്ടിയെടുത്തത്. ഇക്കഴിഞ്ഞ മാർച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ് യുവതികള്‍ക്ക് പണം നഷ്ടപ്പെട്ടത്. കേരളത്തില്‍ പലയിടങ്ങളിലായി എട്ടോളം പേരില്‍നിന്ന് ഇയാള്‍ അഞ്ചുകോടി രൂപയോളം ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ട്. മറ്റൊരു കേസില്‍ അറസ്റ്റിലായി പൊൻകുന്നം […]

വരവേൽപ്പ് 2025 പ്ലസ് വൺ ഫ്രഷേഴ്‌സ് ഡേ സംഘടിപ്പിച്ചു

varavelppu 2025 plus one freshers day was organized

Kodanchery: വേളംകോട്  സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ  ഒന്നാം വർഷ സയൻസ്, കോമേഴ്‌സ് ക്ലാസ്സുകളിലേയ്ക്ക് അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കായുള്ള  പ്രവേശനോത്സവം *വരവേൽപ്പ്  2025* സംഘടിപ്പിച്ചു. ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം വിശുദ്ധ ഗ്രന്ഥങ്ങൾ സീനിയർ വിദ്യാർത്ഥികൾ ചടങ്ങിൽ ഏവർക്കുമായി വായിച്ചു. പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വിശിഷ്ടാതിഥികൾ ഭദ്രദീപം കൊളുത്തുകയും പ്രിൻസിപ്പലും അദ്ധ്യാപകരും ചേർന്ന് വിദ്യാർത്ഥികൾക്ക്  വെളിച്ചത്തിന്റെ, അറിവിന്റെ പ്രതീകമായ കത്തിച്ച മെഴുകുതിരികൾ […]

Wayanad തുരങ്ക പാതയ്ക്ക് അന്തിമ അനുമതി

wayanad tunnel road gets final approval

Wayanad: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാത യാഥാർത്ഥ്യമാകുന്നു. നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ പരിസ്ഥികാനുമതി ലഭിച്ചു. 2134 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. Anakkampoyil – Kalladi – Meppadi തുരങ്കപാതയ്ക്കാണ് അന്തിമ അനുമതി ലഭിച്ചത്. മെയ് 14–15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഉപാധികളോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി […]

Kozhikode കലക്ടറേറ്റിനെ വിവരാവകാശ സൗഹൃദമാക്കും

kozhikode collectorate will be made rti friendly right to information friendly 1

Kozhikode: കലക്ടറേറ്റിലെ എല്ലാ ഓഫീസുകളെയും വിവരാവകാശ സൗഹൃദ ഓഫീസുകളാക്കി മാറ്റും. വിവരാവകാശ നിയമം നടപ്പിലാക്കിയ ദിനമായ ഒക്ടോബര്‍ 15ന് ഇതിന്റെ പ്രഖ്യാപനം നടത്താന്‍ വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ആദ്യപടിയായി ജില്ലാ കലക്ടര്‍, എഡിഎം, ജില്ലാ പോലീസ് മേധാവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യും. തുടര്‍ന്ന് കലക്ടറേറ്റിലെ എല്ലാ ഓഫീസുകളിലെയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍മാര്‍ക്കും അപ്പീല്‍ […]

Malappuram ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു; അഞ്ചുപേര്‍ അറസ്റ്റില്‍

malappuram nine month old baby sold for ₹1 5 lakh five arrested

Malappuram: തിരൂരില്‍ ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്‌നാട് സ്വദേശികളാണ്. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ അറസ്റ്റ് ചെയ്തതായി തിരൂര്‍ പൊലീസ് അറിയിച്ചു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിനെ തിരൂര്‍ പൊലീസ് രക്ഷപ്പെടുത്തി. കുഞ്ഞിനെ വാങ്ങിയത് വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് അറസ്റ്റിലായവര്‍ പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് ഒന്‍പത് […]

മരം കടപുഴകി വീണ് Thamarassery – Mukkam റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

a tree fell across the thamarassery mukkam road disrupting traffic

Thamarassery: താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ വെഴുപ്പൂർ സ്കൂളിന് മുൻവശം റോഡരികിലെ കൂറ്റൻ വൃക്ഷം കടപുഴകി വീണതനെ തുടർന്ന്  ഗതാഗതം തടസ്സപ്പെട്ടു. രാത്രി 8.45 ഓടെയാണ് സംഭവം. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയ ശേഷം മാത്രമേ നീക്കം ചെയ്യുകയുള്ളൂ.     Thamarassery: A large tree on the roadside collapsed in front of Vezhupur School on the Thamarassery–Mukkam state highway, causing a traffic blockage. The incident occurred […]

Thiruvambady കലാ സാംസ്കാരിക വേദിയുടെ ഗൃഹ സംഗീത സദസ്സിന്റെയും പഠന-ചർച്ചാ പരമ്പരയുടെയും ഉദ്ഘാടനം നിർവഹിച്ചു

thiruvambady inauguration of the kalasamksarika vedhis home music forum and study discussion series was held

Thiruvambady: കലാ സാംസ്കാരിക വേദിയുടെ സാഹിത്യ – സാംസ്കാരിക പഠനചർച്ചാ പരമ്പരയുടെയും ഗൃഹ സംഗീത സദസ്സിന്റെയും ഉദ്ഘാടനം തിരുവമ്പാടിയിൽ ഡോ. ബെസ്റ്റി ജോസ് മൂക്കിലക്കാട്ടിന്റെ ഭവനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് പ്രശസ്ത നാടക നടൻ കെ.പി.എ.സി വിൽസൺ നിർവഹിച്ചു. ജോർജ്ജ് കാവാലം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ‘കലാ സാംസ്കാരിക സംഘടനകളുടെ കാലിക പ്രസക്തി’ എന്ന വിഷയത്തിൽ കെ.ഡി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ ബെസ്റ്റി ജോസ്, രാജു കയത്തിങ്കൽ, പി.കെ. രാജൻ, അജു എമ്മാനുവൽ […]

Payyoli വിദ്യാർത്ഥിനിയെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

payyoli girl student found dead by suicide inside her house

Payyoli: വിദ്യാർത്ഥിനിയെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പയ്യോളി ബീച്ച് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം കറുവക്കണ്ടി മനോജിൻ്റെ മകൾ മഞ്ജിമ (19) ആണ് മരിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോയതിനാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെ ജോലിക്ക് പോയ പിതാവ് തിരികെയെത്തിപ്പോഴാണ് മഞ്ജിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ മൂന്ന് മാസത്തെ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സിന് പഠിക്കുകയായിരുന്നു മഞ്ജിമ. ഒരാഴ്ച മുമ്പാണ് സ്റ്റെഡി ലീവിന് വീട്ടിലെത്തിയത്. 28ന് നടക്കുന്ന പരീക്ഷ എഴുതാൻ തയ്യാറെടുത്തു […]

ബിഗ് ഷോപ്പറിൽ തലയോട്ടി; Kozhikode Medical College കോംപൗണ്ടില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

skull in a big shopper bag skull and bones found inside kozhikode medical college compound

Kozhikode: മെഡിക്കൽ കോളജ് വേസ്റ്റ് വാട്ടർ പ്ലാൻ്റിൻ്റെ സമീപത്ത് നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ബിഗ് ഷോപ്പറിലാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ 11.30 ആണ് കണ്ടത്. ആശുപത്രി ജീവനക്കാർ 4.30 ഓടെ പൊലീസിനെ അറിച്ചു. തലയോട്ടിയും അസ്ഥിയും ആശുപത്രിയിലേക്ക് മാറ്റി. നാളെ ഇൻക്വസ്റ് നടക്കും. സംഭവത്തില്‍ പൊലീസും അന്വേഷണം തുടങ്ങി. ആരാണ് ഈ സഞ്ചി ഇവിടെ കൊണ്ടുവന്ന്  ഉപേക്ഷിച്ചതെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ തുടരും. മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ ഉപയോഗിച്ച […]

Koduvally ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; പൊലീസുകാരന് പരുക്ക്

koduvally jeep loses control and crashes into electric post police officer injured

Koduvally: പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പൊലീസുകാരന് പരുക്ക്. സിവിൽ പോലീസ് ഓഫീസർ ജിതിനെ പരുക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ വെള്ളക്കെട്ടിലൂടെ പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്. ദേശീയപാതയിൽ കൊടുവള്ളി വെണ്ണക്കാടാണ് അപകടം, പരുക്ക് ഗുരുതരമല്ല.     In Koduvally, a police jeep lost control and hit an electric post at Vennakkad on the National Highway. Civil Police Officer Jithin […]

test