Thamarassery ചുരത്തിലെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു

tree removed from thamarassery churam traffic restored

Thamarassery: താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനു താഴെ വീഴാറായ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം മുറിച്ച സ്ഥലത്ത് വെൺവെ ആയിട്ടാണ് ഇപ്പോൾ കടന്ന് പോകുന്നത്. വാഹനത്തിരക്ക് കുറവായത് കാരണം വലിയ ഗതാഗത തടസ്സങ്ങളൊന്നും നേരിടുന്നില്ല. ഫയർഫോഴ്സ്, ഫോറസ്റ്റ്, പോലീസ്, വില്ലേജ് അധികാരികൾ, ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചു മാറ്റിയത്.     Thamarassery: The tree that was about to fall below the ninth hairpin […]

Thamarassery ചുരത്തിൽ മരം നിലംപൊത്താറായ നിലയിൽ; നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

thamarassery a tree is on the verge of falling at thamarassery churam police impose traffic restrictions

Adivaram: താമരശ്ശേരി ചുരം ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ മരം നിലംപൊത്താറായ നിലയിൽ. അടിഭാഗത്തു നിന്നും മണ്ണ് ഇളകി വീഴുന്നു. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പോലീസ് കർശ്ശന നിയന്ത്രണം ഏർപ്പെടുത്തി. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമെ കടന്നുപോകാൻ അനുവദിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ചുരത്തിൽ അപകടാവസ്ഥയിലായ മരം അടിയന്തിരമായി മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പിനും, വനം വകുപ്പിനും പോലീസ് കത്തു നൽകി.     A tree between the 8th and […]

Kozhikode Medical College ലെ ഒ.പി ടിക്കറ്റ് ഇന്ന് മുതൽ ഓൺലൈനിൽ; ഫീസ് 10 രൂപ

op tickets at kozhikode medical college now available online from today fee rs 10

Kozhikode: ഇന്ന്  മുതൽ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടാൻ ഇ-ഹെൽത്ത് വഴി ഓൺലൈനായി ഒ.പി ടിക്കറ്റുകൾ ലഭിക്കും. ഇതുവരെ മെഡിക്കൽ കോളജിൽ ഇ-ഹെൽത്ത് രജിസ്ട്രേഷൻ മാത്രമായിരുന്നു നടന്നിരുന്നത്. മെഡിക്കൽ കോളജ് ആശുപത്രി ഒ.പിയിലാണ് ട്രയൽ റൺ നടത്തുകയെന്ന് മെഡിക്കൽ കോളജിലെ ഇ-ഹെൽത്ത് നോഡൽ ഓഫിസർ. മൊബൈൽ ഫോണിലൂടെ സ്വന്തമായോ അക്ഷയ കൗണ്ടറുകൾ വഴിയോ ഒ.പി ടിക്കറ്റ് രജിസ്റ്റർ ചെയ്ത് 10 രൂപ ഫീസ് അടച്ചാൽ ക്യുആർ കോഡും നമ്പറും ലഭിക്കും. ഇതുമായി മെഡിക്കൽ കോളജ് ഒ.പിയിലെ […]

Mukkam പാലം ശുചീകരിച്ചു

mukkam bridge cleaned

Mukkam: മുക്കം പാലത്തിന്റെ ഇരുവശങ്ങളിലായി അടിഞ്ഞു കൂടിയ മണ്ണ്‌, ഇലക്കാടുകള്‍, പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ എന്നിവ തിരുവമ്പാടി മണ്ഡലം ടീം വെല്‍ഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. മഴക്കാലത്ത്‌ വെള്ളം ഒഴിഞ്ഞ്‌ പോകാനുള്ള ധ്വാരങ്ങള്‍ മണ്ണ്‌ വീണ്‌ അടഞ്ഞത്‌ മൂലം പാലത്തില്‍ വെള്ളക്കെട്ട്‌ രൂപപ്പെട്ടിരുന്നു. അത്‌പോലെ വാഹനങ്ങള്‍ക്ക്‌ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്ന വിധത്തില്‍ ഇരുവശങ്ങളിലായി ഇലക്കാടുകള്‍ വളര്‍ന്ന്‌ പാലത്തിലേക്ക്‌ ചാഴ്‌ന്ന് നില്‍ക്കുന്നത്‌ വെട്ടി മാറ്റുകയും ചെയ്‌തു. ടീം ക്യാപ്‌റ്റന്‍ ലിയാഖത്ത്‌ മുറമ്ബാത്തി, ഇ കെ കെ ബാവ, ഉബൈദ്‌ കൊടപ്പന, അന്‍വര്‍ തടപ്പറമ്ബ്‌, […]

Koduvally ആട് ഷമീറുമായി തെളിവെടുപ്പ് നടത്തി

koduvally evidence collection conducted with aadu shameer

Koduvally: വെണ്ണക്കാട് വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തകർക്കുകയും, ബസ്സിനും, പെട്രോൾ പമ്പിനും നേരെ സ്ഫോടകവസ്തു എറിയുകയും ചെയ്ത സംഭവത്തിൽ പിടിയിലായ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറുമായി പോലീസ് തെളിവെടുപ്പ് നടത്തി, കൊടുവള്ളി വെണ്ണക്കാട്ടെ പെട്രോൾ പമ്പിലും, മടവൂർ മുക്കിലും, ചേലൂരിലും എത്തിച്ച് തെളിവെടുത്തു. മൂന്നു ദിവസത്തേക്കാണ് ഷമീറിനെ പോലീച്ച് കസ്റ്റഡിയിൽ വിട്ടത്. ദേഹത്ത് മർദ്ദനമേറ്റതിനാൽ ഒന്നര മാസത്തിന് ശേഷമാണ് തെളിവെടുപ്പിനായി എത്തിച്ചത്.     In Koduvally, police conducted evidence collection with […]

Mananthavady ഓടിക്കൊണ്ടിരുന്ന KSRTC ബസ്സിന്റെ മുൻവശത്തെ ചില്ല് തകർത്ത് യുവാവ് പുറത്തേക്ക് ചാടി

mananthavady a young man broke the front windshield of a moving ksrtc bus and jumped out

Mananthavady: ഓടിക്കൊണ്ടിരുന്ന KSRTC ബസ്സിന്റെ മുൻവശത്തെ ചില്ല് തകർത്ത് അതിഥി തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ഝാർഖണ്ഡ് സ്വദേശി മനോജ് കിഷൻ ആണ് ചാടിയത്. തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ചാണ് ഇയാൾ പുറത്തേക്ക് ചാടിയത്. മാനന്തവാടി ദ്വാരകയിൽ വച്ചാണ് ഇയാൾ പുറത്തേക്ക് ചാടിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കോഴിക്കോട് നിന്ന് കയറിയ ഇയാൾ ചുണ്ടേൽ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു […]

Thamarassery ലഹരിമരുന്ന് വില്പന; താമരശ്ശേരിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ എക്സൈസ് പരിശോധന

drug sale in thamarassery excise inspection conducted at migrant workers residences in thamarassery

Thamarassery: താമരശ്ശേരിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ എക്സൈസ് പരിശോധന. കോരങ്ങാട് കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന വ്യാപകമെന്ന് പരാതി ഉയരുന്ന സാഹചര്യത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. അതേസമയം ഞായറാഴ്ച ലഹരി മരുന്ന് കൈമാറുന്നതിനിടെ നാട്ടുകാർ അതിഥി തൊഴിലാളികളെ പിടികൂടിയിരുന്നു. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.     Thamarassery: Excise inspection conducted at locations where migrant workers reside in Thamarassery. The inspection was […]

Balussery ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

elderly man who was under treatment after falling from a bus passes away

Balussery: ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. നടുവണ്ണൂർ വാകയാട് സ്വദേശി കൊല്ലരുകണ്ടിയില്‍ ബാലന്‍ (84) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃക്കുറ്റിശ്ശേരിയില്‍ നിന്നും ബസ് യാത്രക്കിടെ ബസ്സില്‍ നിന്നും തെറിച്ച് വീണാണ് ബാലന് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: സരോജിനി. മക്കള്‍: പ്രബീഷ് കുമാര്‍ (അഡ്വക്കേറ്റ് കൊയിലാണ്ടി), പ്രമോദ് കുമാര്‍ (സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ യുഎസ്എ), പ്രസീത (ഓറഞ്ച് ടെക്‌സ്റ്റയില്‍ കുരുടിമുക്ക്), […]

Koodaranji മാധവ്ജി ജന്മദിനാചരണവും പുഷ്പാർച്ചനയും നടത്തി

koodaranji madhavjis birthday celebration and floral tribute were conducted

Koodaranji: കോവിലകത്തുംകടവ് ‘ശ്രീ പോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ, കേരളക്ഷേത്രസംരക്ഷണ സമിതി സ്ഥാപകനും, സാമൂഹ്യ പരിഷ്കർത്താവുമായ ആചാര്യ മാധവ്ജിയുടെ ജന്മദിനാചരണവും, പുഷ്പാർച്ചനയും നടത്തി. ക്ഷേത്രമേൽശാന്തി ആചാര്യൻ പി.സി.സുധീഷ് കുമാർ ദീപം കൊളുത്തി ആരംഭം കുറിച്ചു. ക്ഷേത്ര സമിതി പ്രസിഡണ്ട് ഷാജി കാളങ്ങാടൻ അധ്യക്ഷനായിരുന്നു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന കൗൺസിൽ അംഗം സുന്ദരൻ എ പ്രണവം മാധവ്ജി അനുസ്മരണ പ്രഭാഷണം നടത്തി. ക്ഷേത്ര സമിതി സെക്രട്ടറി ദിനേഷ് കുമാർ അക്കരത്തൊടി, മാതൃ സമിതി പ്രസിഡണ്ട് രമണി […]

Kozhikode വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു

kozhikode drug sales centered around a rented house accused escaped on seeing police

Kozhikode: വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. പന്തീരങ്കാവ് എടക്കുറ്റിപ്പുറത്ത് ദിൽഷാദാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. ഇയാളുടെ കാറിൽ നിന്ന് 51 ഗ്രാം MDMA ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നല്ലളം പൊലീസും ഡാൻസാഫും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയുടെ കാറിൽ ഒളിപ്പിച്ച MDMA ഗ്ലാസ് തകർത്താണ് ഉദ്യോഗസ്ഥർ പുറത്തെടുത്തത്. പത്തോളം കേസുകളിൽ പ്രതിയായ ദിൽഷാദിന് വേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.     Kozhikode: Drug dealing operated […]

Kuttiady സ്വകാര്യ ലാബില്‍ ഒളിക്യാമറ വച്ച്‌ ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; നടത്തിപ്പുകാരൻ പിടിയില്‍

kuttiady private lab owner arrested for secretly recording footage of a female employee using a hidden camera

Kozhikode: കുറ്റ്യാടിയിലെ സ്വകാര്യ ലാബില്‍ ഒളിക്യാമറ വച്ച്‌ ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകർത്തി. സംഭവത്തില്‍ നടത്തിപ്പുകാരൻ പിടിയില്‍ ആയി. താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള അരീക്കര ലാബില്‍ ആയിരുന്നു സംഭവം. ഇതിന്റെ ഉടമ കൂടിയായ അസ്ലമാണ് പിടിയിലായത്. രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയില്‍ കയറിയതോടെയാണ് ഒളിച്ചു വെച്ച മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. അസ്ലമിനെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.     Kozhikode: A hidden camera was used to record footage of a female […]

കേരള തീരത്തു നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി

fish caught off the kerala coast is safe for consumption says the institute of fisheries technology

Kochi: കേരള തീരത്തു നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്നും രാസമാലിന്യമില്ലെന്നും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (CIFT) ഡയറക്ടര്‍ ജോര്‍ജ്ജ് നൈനാന്‍ പറഞ്ഞു. എന്നാല്‍ അപകടകരമായ ചരക്കുകള്‍ കൊണ്ടുപോകുന്ന രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ട് അപകടങ്ങള്‍ മൂലമുണ്ടാകുന്ന രാസമാലിന്യത്തിന്റെ ആഘാതത്തെക്കുറിച്ച് ദീര്‍ഘകാല പഠനം നടത്താനും കേരള സര്‍ക്കാര്‍ തീരുമാനിച്ചു. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CMFRI), സിഐഎഫ്ടി (CIFT), കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (Kufos) തുടങ്ങിയ പ്രമുഖ […]

test