മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് അഞ്ചുജില്ലകളിൽ റെഡ് അലർട്ട് ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്ക് സാധ്യത

Kozhikode: സംസ്ഥാനത്തെ മഴ( kerala rain)മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ മഴ കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇന്നും നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിതീവ്ര മഴ മുന്നറിയിപ്പ് ഉള്ളത്. […]
മാലിന്യം വലിച്ചെറിയുന്നതിന്‍റെ തെളിവ് നല്‍കാം; പാരിതോഷികം വാങ്ങാം

മാലിന്യം വലിച്ചെറിയുന്നതിന്‍റെ തെളിവ് നല്‍കുന്നവര്‍ക്ക് പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം. രണ്ടായിരത്തി അഞ്ഞൂറ് രൂപയെന്ന പരിധി ഒഴിവാക്കിയതിനൊപ്പം മാലിന്യം തള്ളുന്നതിനെതിരെ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടെന്നും തദ്ദേശവകുപ്പ്. വാട്സ്ആപ്പ് നമ്പര്‍ നടപ്പാക്കിയ ശേഷം മാലിന്യം തള്ളിയതിന് മുപ്പത്തി മൂന്നര ലക്ഷം രൂപ പിഴയും ഈടാക്കി. 9446700800 എന്ന വാട്സ്ആപ്പ് നമ്പരില്‍ നിരവധി പരാതികളെത്തുന്നുണ്ട്. ഇത് കൃത്യമായി നിരീക്ഷിക്കാനും നടപടിയെടുക്കാനും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. ചാക്കിലും പ്ലാസ്റ്റിക് കവറിലുമാക്കി മാലിന്യം വലിച്ചെറിയുന്നവര്‍ ഇനി […]
Kozhikode മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലുള്ള പൊലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും

Kozhikode: മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലുള്ള പൊലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും. കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കുക. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി അമനീഷിനെതിരെയും ലുക്കൗട്ട് സർക്കുലർ വരും. മൂന്ന് പേരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അന്വേഷണ സംഘം ഇവരുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് പൊലീസുദ്യോഗസ്ഥരുടെയും ബന്ധുക്കളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. […]
Thamarassery കോളേജ് കവാടത്തിന്റെയും NSS റൂമിന്റെയും പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

Thamarassery: കോളേജ് ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരിക്ക് MLA ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച കോളേജ് കവാടത്തിന്റെയും NSS റൂമിന്റെയും പ്രവൃത്തി ഉദ്ഘാടനം കൊടുവള്ളി MLA ഡോക്ടർ എം കെ മുനീർ നിർവഹിച്ചു ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാധിക കെ എം സ്വാഗതവും, അയ്യൂബ് ഖാൻ (ചെയർമാൻ വികസന കാര്യം ഗ്രാമപഞ്ചായത്ത്) അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. റംസീന, നരിക്കുനി, അൻഷാദ് മലയിൽ (അലുമിനി ട്രഷറർ)സമദ് കോരങ്ങാട്, ഹബീബ് കോരങ്ങാട്, നൗഷാദ് (PTA )ജലീൽ, ഉബൈദ […]
Chooralmala – Mundakkai ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന വിഷയം; കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Chooralmala – Mundakkai ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിതള്ളാനാവില്ലെന്ന കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിയമപരമായ അധികാരമില്ലന്ന കേന്ദ്ര സർക്കാർ വാദം കോടതി തള്ളി. ഭരണഘടനയുടെ 73ആം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്ര നിലപാടിനെ രൂക്ഷമായാണ് ഹൈക്കോടതി വിമർശിച്ചത്. കേന്ദ്ര നിലപാട് തിരുത്തണമെന്ന് കോടതി പറഞ്ഞു. വായ്പ എഴുതിത്തള്ളാൻ അധികാരമില്ലെന്ന ദുരന്തനിവാരണ അതോരിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ല. കേന്ദ്ര […]
Thamarassery ചുരത്തിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടി നിന്നു, ഒഴിവായത് വൻ ദുരന്തം

Thamarassery ചുരം ഒൻപതാം വളവിലാണ് ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി സുരക്ഷാ വേലി തകർത്ത് കൊക്കയിൽ ചാടാതെ തലനാരിഴക്ക് രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. At the ninth hairpin bend of Thamarassery Churam, a lorry lost control due to a tyre burst, veered off […]
Thamarassery ഷിബില വധക്കേസ്; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Thamarassery: ഷിബില വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 600 പേജുള്ള കുറ്റപത്രത്തിൽ 76 രേഖകളും 52 സാക്ഷികളുമാണുള്ളത്. ഷിബിലയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് യാസിറാണ് കേസിലെ പ്രതി. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത് . മാർച്ച് 19നാണ് കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ പുതുപ്പാടി സ്വദേശി യാസിര്‍ ഭാര്യ ഷിബിലയെ വെട്ടി ക്കൊലപ്പെടുത്തിയത്. ഷിബിലയുടെ മാതാപിതാക്കളെയും യാസിർ ആക്രമിച്ചു. ആക്രമണത്തിൽ ഭാര്യാ പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനയ്ക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നിൽ കുടുംബവഴക്കാണെന്നും യാസിർ […]
Elettil പന്നൂരിൽ മഞ്ഞപ്പിത്തം പടരുന്നു; 50 പേർക്ക് രോഗം സ്ഥിരീകരിച്ചു

Elettil: പന്നൂരിൽ അൻപതോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കിഴക്കോത്ത് പഞ്ചായത്തിലെ 14,15,16 വാർഡുകളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. പഞ്ചായത്ത് അധികൃതർ പ്രതിരോധ നടപടികൾ ശക്തമാക്കി. കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാൻ പ്രതിരോധ പ്രവർത്തനം തുടങ്ങിയതായി അധികൃതർ അറിയിച്ചു. സ്കൂൾ അധ്യാപകരുടെയും ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്തയോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. സ്കൂൾ വിദ്യാർത്ഥികളിൽ രോഗം പടരാതിരിക്കാൻ നടപടിയെടുക്കും. 13ന് കിഴക്കോത്ത് പഞ്ചായത്തിലെ മുഴുവൻ സ്കൂളിലും രാവിലെ 10.30ന് രോഗപ്രതിരോധ ബോധവൽക്കരണം നടത്തും. ശുദ്ധമായ വെള്ളവും ഭക്ഷണവും ഉപയോഗിക്കുക, ഭക്ഷണത്തിന് മുമ്പും മലമൂത്ര വിസർജ്ജനത്തിനു […]
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Thiruvananthapuram: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ 14ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ജൂണ്‍ 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ജൂണ്‍ 17ന് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് […]
Vadakara രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Vadakara: വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മാനന്തവാടി അമ്പുകുത്തി വേമം സ്വദേശി വെളോത്ത് പ്രജുലിനെയാണ് വടകര പൊലീസ് പിടികൂടിയത്. വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ ഇയാളെ സ്റ്റേഷൻ പരിസരത്ത് വച്ചുതന്നെ പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രജുൽ പിടിയിലാവുന്നത്. ഇയാളിൽ നിന്ന് 2.0 25 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവെത്തിച്ച് വിൽപ്പന നടത്തുന്ന ആളാണ് പ്രതിയെന്ന് പോലീസ്. Vadakara: A young man […]
ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം; Thiruvambady ഹെൽത്തി ഫുഡ് എക്സിബിഷൻ നടത്തി

Thiruvambady: ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന ലക്ഷ്യവുമായി തിരുവമ്പാടി ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്തി ഫുഡ് എക്സിബിഷൻ നടത്തി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ജോളിറോസ് അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി ജിനു പി വി സ്വാഗതം പറഞ്ഞു. മലയാളം അധ്യാപകൻ ബിജുമാത്യു, ടീച്ചർ കോഡിനേറ്റർ സിസ്റ്റർ മരിയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ, ജെ […]
വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു; മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും

Ahmedabad: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽനിന്ന് ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി ഗുജറാത്ത് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ രഞ്ജിത ജി. നായരും ഉൾപ്പെടുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നായിരുന്നു എയർ എന്ത്യ വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭ് ഭായി പട്ടേൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നത്. രണ്ട് പൈലറ്റുമാരും പത്ത് കാബിൻ ക്രൂവും യാത്രക്കാരും ഉൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 169 […]