Thiruvambady, മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
Thiruvambady: കൂടരഞ്ഞി – കക്കാടൻ പൊയിൽ റോഡിലെ പീടിക പാറയിൽ റോഡിലേക്ക് മണ്ണിടിഞ്ഞും ഒപ്പം മരങ്ങളും വീണതിനാൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് നീക്കാനുള്ള ശ്രമം തുടരുന്നു.
Omassery, അരീക്കൽ നിവാസികളുടെ ഉറക്കം കൊടുത്തിയ കള്ളൻ പിടിയിലായി
Omassery: അരീക്കൽ ഭാഗത്ത് വർഷങ്ങളായി പറമ്പിലെേ തേങ്ങയും അടക്കയും സ്ഥിരമായി മോഷ്ടിച്ചിരുന്ന തസ്കരൻ ഐഡിയ രാഘവൻ പിടിയിലായി. അരീക്കൽ പൊയിൽ സ്വദേശി അബൂബക്കർ സിദ്ധിഖിൻ്റെ പരാതിയിലാണ് ഇയാളെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത് രാത്രിയിൽ തെങ്ങിലും കവുങ്ങിലും കയറി മോഷണം നടത്തി രാഘവൻ്റെ വീട്ടിൽ കൊണ്ടു പൊളിച്ച് വിൽക്കാറാണ് പതിവ് പരാതി കൊടുത്താൽ ഇയാളുടെ ശല്യം വർധിക്കുന്നത് കാരണം ആരും പരാതിയുമായി പോവാറില്ല. ഈ അവസരം മുതലാക്കിയാണ് രാഘവൻ മോഷണം പതിവാക്കിയത്. ഇയാളുടെ സ്വന്തം വീട്ടിൽ എത്തി […]
Thamarassery, Neet ,+2, SSLC വിജയികളെ അനുമോദിച്ചു
Thamarassery: പരപ്പൻപൊയിൽ വാടിക്കൽ കാരുണ്യം വാടിക്കൽ 2024 -ലെ Neet ,+2, SSLC വിജയികളെ അനുമോദിച്ചു. അബ്ദുറഹിമാൻ മാസ്റ്റർ ഉത്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യാതിഥിയായി ഹൈദരലി മാസ്റ്റർ പങ്കെടുക്കുകയും ഹോട്ടൽ മേഖലയിൽ 50 വർഷം പിന്നിട്ട സി.യം. ഹോട്ടൽ ഉടമ അബുബക്കർ ഹാജിയെ പ്രത്യേക ആദരവും നൽകി. കെ.പി.ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി .ഒ. അശോകൻ, മുഹമ്മദലി മാസ്റ്റർ, കെ.ടി. ബാലരാമൻ,കെ. കൃഷ്ണൻ, കെ.സി.ഗോപാലൻ, കൃഷ്ണൻകുട്ടി നായർ, കെ.പി. കൃഷ്ണൻ, കെ.പി. രാജൻ, കെ.പി. സദാനന്ദൻ […]
Thiruvambady, വിദ്യാരംഗം ഉദ്ഘാടനം നിർവ്വഹിച്ചു .
Thiruvambady: മുക്കം, ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനവും അധ്യാപക ശില്പശാലയും തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു.പി സ്കൂളിൽ സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടറും എഴുത്തുകാരനുമായ അഷ്റഫ് കാവിൽ നിർവ്വഹിച്ചു. വിദ്യാരംഗം ജില്ലാ കോ ഓർഡിനേറ്റർ ബിജു കാവിൽ അധ്യാപക ശില്പശാലക്ക് നേതൃത്വം നൽകി. വിദ്യാരംഗം വയനാട് ജില്ലാ കോ ഓർഡിനേറ്റർ വാസു മാസ്റ്റർ അതിഥിയായി പങ്കെടുത്തു. വിദ്യാരംഗം ജില്ലാതല അധ്യാപക രചനാ മത്സരങ്ങളിലെ മികച്ച കവിത, മികച്ച കഥ അവാർഡുകൾ നേടിയ മുക്കം ഉപജില്ലയിലെ അധ്യാപകരെ […]
എസ് എസ് എഫ് Poonoor, കോളിക്കൽ സെക്ടർ സാഹിത്യോത്സവ് കോളിക്കൽ ചാമ്പ്യന്മാർ
Poonoor: മൂന്ന് ദിവസങ്ങളിലായി അഞ്ചോളം വേദികളിൽ100 ൽപരം മത്സരങ്ങളിൽ 250ൽ പരം മത്സരാർത്ഥികൾ പങ്കെടുത്ത സെക്ടർ സാഹിത്യോത്സവ് സമാച്ചു. പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ മുസ്തഫ പി എറയ്ക്കൽ പരിപാടിയിൽ സംബന്ധിക്കുകയും നാടിൻറെ ചരിത്രങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്തു .മുസ്ലിം ജമാഅത്ത്താമരശ്ശേരി സർക്കിൾ ഫിനാൻസ് സെക്രട്ടറി അൻവർ സഖാഫി വി ഓ ടി ഉദ്ഘാടന പ്രഭാഷണം നടത്തുകയും എസ് എസ് എഫ് കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം ആഷിക് സഖാഫി കാന്തപുരം അനുമോദന പ്രഭാഷണം നടത്തുകയും ഡിവിഷൻ പ്രസിഡണ്ട് […]
കാട്ടുപന്നി വിഷയം Thiruvambady, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് ആം ആദ്മി പാർട്ടിയുടെ പിന്തുണ.
Thiruvambady: കാട്ടുപന്നി ശല്യം മൂലം മനുഷ്യജീവൻ നഷ്ടപ്പെടുകയും, കൃഷി ചെയ്യാൻ കഴിയാതെ ജനങ്ങൾ ബുദ്ധിമുട്ടുകയും ചെയ്യുമ്പോൾ കർഷകരെ സഹായിക്കുന്നതിനു വേണ്ടി തന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് വനം വകുപ്പിന്റെ എം പാനൽ ഷൂട്ടർമാരുടെ സഹായത്തോടെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിരമായി കൃഷിനശിപ്പിക്കുന്ന കാട്ടുപന്നി കളെ വെടിവെച്ചു കൊന്നതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ പരാതി നല്കിയ കർഷകദ്രോഹികളെ കർഷകർ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണമെന്ന് ആം ആദ്മി പാർട്ടി തിരുവമ്പാടി നിയോ ചകമണ്ഡലംകമ്മറ്റി അഭിപ്രായപ്പെട്ടു. ജെനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കുന്നതിനു […]
Kodenchery, റിവർ റാഫ്റ്റിങ്ങ് ഉൽഘാടനം ചെയ്തു.
Kodenchery: പുലിക്കയത്ത് ചാലിപ്പുഴയിൽ പാഡിൽ മോങ്ക്സ് അഡ്വഞ്ചർ ഗ്രൂപ്പിൻ്റെ വൈറ്റ് വാട്ടർ റിവർ റാഫ്റ്റിങ്ങ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി പാഡിൽ മോങ്ക്സ് ഡയറക്ടർ വിശ്വാസ് രഥിന് തുഴ നൽകി കൊണ്ട് ഉൽഘാടനം ചെയ്തു. ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും മൺസൂൺ കാലം മുഴുവൻ റിവർ റാഫ്റ്റിങ്ങ് പൊതുജനങ്ങൾക്കായി ഉണ്ടാവുമെന്ന് വിശ്വാസ് രഥ് അറിയിച്ചു. കോടഞ്ചേരിയിൽ ജല്ലിഫിഷിൻ്റെതടക്കം റിവർ റാഫ്റ്റിങ്ങിന് രണ്ട് ടീമായി. ചടങ്ങിൽ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ചിന്ന അശോകൻ, മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ, ലിസ്സി ചാക്കോ, […]
ജോബി ആന്‍ഡ്രൂസ് രക്തസാക്ഷി ദിനാചരണം; Thamarassery, എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി റാലിയും അനുസ്മരണവും
Thamarassery: ജോബി ആന്‍ഡ്രൂസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി റാലിയും അനുസ്മരണവും സംഘടിപ്പിച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോരങ്ങാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. തുടര്‍ന്ന് താമരശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ച റാലി എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ. നിതീഷ് നാരായണന് ഉദ്ഘാടനം ചെയ്തു. കാലത്തെയും പ്രളയ കോലാഹലങ്ങളെയും മറികടക്കുന്ന ഉജ്വലമായ പോരാട്ടത്തിന്റെ ഓര്‍മ്മയാണ് ജോബിയെന്ന് […]
പരിക്കേറ്റ് പുറത്തേക്ക്; പൊട്ടിക്കരഞ്ഞ് മെസ്സി
മയാമി: കോപ്പ അമേരിക്ക ഫൈനൽ പോരാട്ടം കനക്കുന്നതിനിടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്ക്. 67 ആം മിനുട്ടിലാണ് മെസ്സിക്ക് പരിക്ക് പറ്റിയത്. പരിക്കേറ്റ മെസ്സി ബൂട്ടഴിച്ച് വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞു അതേസമയം മത്സരം ഗോൾ രഹിത സമനിലയിൽ തുടരുകയാണ്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട് ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്. അര്‍ജന്റീനയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. മത്സരം സമനിലയിൽ തുടരവേ സൂപ്പർ താരം മെസ്സി […]
Kozhikode, കേരള മാപ്പിള കലാഭവൻ പുരസ്കാരങ്ങൾ സമ്മാനിച്ചു
Kozhikode: വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കുള്ളകേരള മാപ്പിള കലാഭവൻ്റ 2023ലെ പുരസ്കാരങ്ങൾ സമ്മാനിച്ചു.മാപ്പിള ഗാനരത്ന പുരസ്കാരത്തിന് അഷ്റഫ് പയ്യന്നൂർ, രാഷ്ട്രസേവന പ്രതിഭ പുരസ്കാരത്തിന് അഷ്റഫ് വാവാട്,ഇശൽ രത്ന പുരസ്കാരത്തിന് സുചിത്ര നമ്പ്യാർ, നവരത്ന തൂലിക പുരസ്കാരത്തിന് നസീറ ബക്കർ , സാമൂഹ്യസേവന ജ്യോതിപുരസ്കാരം പി.എം.എ സലാം, സാമൂഹ്യ സേവനപ്രതിഭ പുരസ്കാരം സാബു പരിയാരത്ത്, ജമാൽ തച്ചവള്ളത്ത്, അമൃതസന്ദേശ പുരസ്കാരം റഫീഖ് യൂസഫ്, സംഗീത ശ്രേഷ്ഠ ഹംസ വളാഞ്ചേരി, ത്രിപുട തരംഗസമ്മാൻ മുജീബ് മലപ്പുറം, പൂവച്ചൽ ഖാദർ ഏകതാ […]
Kuttamboor, MEC-7 കുട്ടമ്പൂർ യൂണിറ്റ് സംഗമം നടത്തി
Kuttamboor: Mec-7 Multi Exercise Combination-7 Health Club കുട്ടമ്പൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് സംഗമം നടന്നു. MEC-7 ഹെൽത്ത് ക്ലബ്ബിലെ വനിത പുരുഷ അംഗങ്ങളുടെ സംഗമം 90 പേരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.യൂണിറ്റ് സെക്രട്ടറി ബഷീർ മണ്ടയാട്ട് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ലോഹിതാക്ഷന് അധ്യക്ഷത വഹിച്ചു.യൂണിറ്റ് സംഗമംകാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് കോഡിനേറ്റർ ഷുക്കൂർ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ജീവിതശൈലി രോഗങ്ങളുടെ ആധിക്യത്തെക്കുറിച്ചും അത് തടയുന്നതിൽ നിത്യ വ്യായാമങ്ങൾ ചെലുത്തുന്ന സ്വാധീനത്തെ […]
Kuttamboor, വനിത സംഗമവും, അനുമോദന സദസ്സും.
Kuttamboor: ദേശീയ വായനശാല കുട്ടമ്പൂർ വനിത വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു.കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ദിനേശ് പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷംന ടീച്ചർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം രാധാമണി, സി മാധവൻ മാസ്റ്റർ, ഗഫൂർ ഇയ്യാട് എന്നിവർ ആശംസകൾ നേർന്നു. പ്ലസ് ടു, എസ് എസ് എൽ സി, എൽ എസ് എസ്, യു […]