Wayanad മാനന്തവാടി ദ്വാരകയിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ

Wayanad: മാനന്തവാടി മലയോര ഹൈവേയിൽ വിള്ളൽ. വയനാട് മാനന്തവാടി ദ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന മലയോര ഹൈവേ റോഡിലാണ് വിള്ളൽ വീണത്. കഴിഞ്ഞയാഴ്ചയായിരുന്നു ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമ്മിക്കുന്ന റോഡിന്റെ ടാറിങ്ങ് നടന്നത്. 40 മീറ്ററോളം ദൂരത്തിലാണ് വിള്ളൽ ഉണ്ടായത്. റോഡിന്റെ സൈഡ് പ്രൊട്ടക്ഷൻ വാൾ കെട്ടിയ സ്ഥലത്താണ് വിള്ളൽ വീണത്. Wayanad: A major crack has appeared on the Malanad Highway road at Dwaraka in Mananthavady. The crack poses […]
Thiruvambady പുന്നക്കൽ പാലപ്പെട്ടി സിനാൻ നിര്യാതനായി

Thiruvambady: പുന്നക്കൽ പാലപ്പെട്ടി അസീസ് – സുലൈഖ ദമ്പതികളുടെ മകൻ സിനാൻ (21) നിര്യാതനായി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പള്ളിപ്പടി വാരിയർ ഫൗണ്ടേഷൻ കോളേജിലെ അവസാന വർഷ ലോജിസ്റ്റിക് വിദ്യാർത്ഥിയായിരുന്നു. സഹോദരങ്ങൾ : അനസ് ,ജിസ്ന. ഖബറടക്കം പിന്നീട്. Thiruvambady: Punnakkal Palappetty Sinan (21), son of Azeez and Sulaikha, has passed away. He was a final-year logistics student at Warrier Foundation College, Pallippadi, Kuttippuram […]
Kozhikode കല്ലായിൽ വയോധിക ഷോക്കേറ്റ് മരിച്ചു

Kozhikode: Kozhikode കല്ലായിൽ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു. കല്ലായി ചിറക്കൽ പറമ്പിൽ അസീസിന്റെ ഭാര്യ സുഹറ(67) യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് അലക്കി വിരിക്കുന്നതിനു വേണ്ടി കെട്ടിയ കമ്പിയിൽ നിന്നും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. AC യുടെ ഔട്ട്ഡോർ സ്റ്റാൻ്റിൽ നിന്നും തെങ്ങിലേക്ക് വലിച്ചു കെട്ടിയ കമ്പിയിൽ നിന്നാകാം ഷോക്കേറ്റാതെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Kozhikode: An elderly woman died due to electric shock in Kallayi, Kozhikode. […]
Kozhikode മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

Kozhikode: ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) ആണ് പിടിയിലായത്. പുന്നപ്രയിൽ നിന്നും തൂത്തുക്കുടിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയായ സോളമനെയാണ് ഇയാൾ മദ്യലഹരിക്കിടെയുണ്ടായ തർക്കത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നത്. കുറ്റകൃത്യത്തിന് ശേഷം പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്തു വെച്ചതും കോഴിക്കോട് കൊല്ലം റെയിൽവേ സ്റ്റേഷനുകളിൽ നിന്നും CCTV യുടെ ലഭ്യത കുറവുമായിരുന്നു കേസ് അന്വേഷണത്തിൽ പൊലീസിനെ തുടക്കത്തിൽ വലച്ചത്. എന്നാൽ മറ്റൊരു ഫോണിൽ […]
Vadakara ദേശീയപാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം

Kozhikode: കോഴിക്കോട് വടകര ദേശീയ പാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം. ഇതോടെ ഇവിടം വഴിയുള്ള വാഹന ഗതാഗതം സ്‌തംഭിച്ചു. കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. വടകര ലിങ്ക് റോഡിന് സമീപത്തായി കോഴിക്കോട്ടേക്ക് പോകുന്ന ഭാഗത്താണ് ഗർത്തം. കരാർ കമ്പനി അധികൃതർ കുഴി അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്. Kozhikode: A massive pothole has formed on the approach road of the Kozhikode-Vadakara National Highway, causing major disruption to traffic. […]
Kozhikode കഞ്ചാവ് പിടികൂടുന്നതിനിടയിൽ രക്ഷപ്പെട്ട യുവാവ് തിരുവനന്തപുരത്ത് നിന്ന് പിടിയിലായി

Kozhikode: കഞ്ചാവ് പിടികൂടുന്നതിനിടയിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട യുവാവ് തിരുവനന്തപുരത്ത് പിടിയിലായി. കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരിക്കണ്ടി അമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പേരാമ്പ്ര പാലേരി കടുക്കാംകുഴി വോളീബോൾ കോർട്ടിന് സമീപം വാടക വീട്ടിൽ താമസിച്ചുവരുകയായിരുന്നു. ഈ വീട്ടിൽ നിന്നുമാണ് കഞ്ചാവ് ലഭിച്ചത്. എന്നാൽ പൊലീസിനെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 25നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട പരാതിയുടെ അന്വേഷണത്തിലായിരുന്നു കുറ്റ്യാടി പൊലീസ്. അന്വേഷണത്തിൽ പെൺകുട്ടിയുടെ ലൊക്കേഷൻ […]
മാസപ്പിറ കണ്ടില്ല: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ച

Kozhikode: ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ അറിയിപ്പ് ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ അറഫ നോമ്പ് ജൂൺ 6 വെള്ളിയാഴ്ചയും ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു. Kozhikode: Since there has been no credible report of the sighting of the Dhul […]
Balussery വിനോദസഞ്ചാര കേന്ദ്രമായ വയലടയില്‍ ജീപ്പ് മറിഞ്ഞ് അപകടം

Balussery: വിനോദസഞ്ചാര കേന്ദ്രമായ വയലടയില്‍ ജീപ്പ് മറിഞ്ഞ് അപകടം. ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്. ഓഫ് റോഡ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട ജീപ്പ് പാറയുടെ മുകളില്‍ നിന്നും താഴോട്ട് മറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ജീപ്പ് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇവിടേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്നാണ് അറിയുന്നത്. സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അതേസമയം കനത്തമഴയിൽ കക്കയം-തലയാട് റോഡിൽ മലയോര ഹൈവേ നിർമ്മാണം നടക്കുന്ന […]
Thamarassery ഭക്ഷണം കഴിച്ചതിൻ്റെ പണം ചോദിച്ചതിന് ഹോട്ടലിൻ്റെ ചില്ല് അടിച്ചു തകർത്തു

Thamarassery: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മധ്യവയസ്കൻ ഹോട്ടലിൻ്റെ ചില്ല് അടിച്ചു തകർത്തു. താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന റഹ്മാനിയ ഹോട്ടലിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഇറങ്ങിപ്പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവെച്ചതാണ് പ്രകോപനത്തിന് കാരണം. മദ്യലഹരിയിലായിരുന്ന ഇയാൾ ഏറെനേരം അസഭ്യവർഷം നടത്തിയ ശേഷം കടയിൽ നിന്നും സോഡക്കുപ്പി എടുത്താണ് ചില്ലുകൾ തകർത്തത്. ഹോട്ടലിലെ ചില്ല് തകർത്ത ശേഷം സമീപത്തെ മുറുക്കാൻ കടയിൽ കയറി അവിടെയുള്ള കത്തിയെടുത്ത് കടക്കാരനെ […]
അതിശക്തമായ മഴ: നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kalpetta: അതിശക്തമായ മഴയുടെ(Rain) പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടാണുള്ളത്. വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതേസമയം റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും […]
ലഹരിക്കെതിരെ Omassery അമ്പലക്കണ്ടി എട്ടാം വാർഡ് വനിതാ ലീഗ് ‘അമ്മ സദസ്സ്’ സംഘടിപ്പിച്ചു

Omassery: അമ്പലക്കണ്ടി എട്ടാം വാർഡ് വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കാവലാവാം; കൈകോർക്കാം’ എന്ന പ്രമേയവുമായി ലഹരിയെന്ന കൊടിയ വിപത്തിനെതിരെ ‘അമ്മ സദസ്സ്’ സംഘടിപ്പിച്ചു. ജാറംകണ്ടി മദ്‌റസത്തുൽ മുജാഹിദീനിൽ നടന്ന അമ്മ സദസ്സ് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് ഫാത്വിമ വടിക്കിനിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ട്രൈനർ സാജൻ പുതിയോട്ടിൽ ക്ലാസെടുത്തു. ബ്ലോക് പഞ്ചായത്ത് മെമ്പർ എസ്.പി.ഷഹന, വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് […]
Kodanchery KSEB ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Kodanchery: തോട്ടിൽ കുളിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി വീണ് കുട്ടികൾ മരിക്കാൻ ഇടയായ സംഭവം KSEB യുടെ സുരക്ഷാ മുൻ കരുതലുകൾക്ക് വീഴ്‌ച്ച സംഭവിച്ചതിലും അപകടകരമായ രീതിയിൽ KSEB യുടെ ലൈനുകൾ പൊതുജനങ്ങൾക്ക് ഭീഷണിയായിട്ടും പൊതുജനങ്ങൾ നിരന്തരം പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത KSEB നടപടിയിൽ രണ്ടു കുട്ടികൾ ദാരുണമായി മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധിച്ചും മരണമടഞ്ഞ കുട്ടികൾക്ക് 25 ലക്ഷം രൂപ രൂപ നഷ്ട പരിഹാരം നൽകണമെന്നും കുട്ടികളുടെ മരണത്തിൽ നിരാലംബരായ കുടുംബത്തിലെ ഒരു അംഗത്തിന് KSEB […]