Puthuppady യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Puthuppady: വള്ളിയാട് കളത്തിൽ പള്ളിക്ക് സമീപം താമസിക്കും നെടുവള്ളി മുഹമ്മദ് ഷാഫി (34)നെയാണ് ഇന്ന് ഉച്ചയോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടൈൽസ് ജോലികൾ ചെയ്തു വരുന്ന ആളാണ്. വീടിൻ്റെ മുകൾനിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ്: അബ്ദുൽ കരീം, മാതാവ്: റംല, ഭാര്യ:ഫാത്തിമ നാജിയ, മകൻ: മുഹമ്മദ് ഹംദാൻ സഹോദരങ്ങൾ: ആഷിഖ്, അജ്നാസ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. A 34-year-old man, Muhammed Shafi from Puthuppady, […]
Wayanad ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Wayanad: പടിഞ്ഞാറത്തറ കുറ്റിയാം വയൽ ഫോറസ്റ്റ് ഓഫീസിന്റെ സമീപം ഡാമിൽ കുളിക്കാൻ ഇറങ്ങിയ. 25 കാരൻ മുങ്ങി മരിച്ചു. പടിഞ്ഞാറത്തറ കുറ്റിയാം വയൽ മംഗളം കുന്നു ഉന്നതിയിലെ ശരത് ഗോപി (25) ആണ് ബാനസുര ഡാം റിസോർവോയർ ഏരിയയിൽ മുങ്ങി മരിച്ചത്. കൽപ്പറ്റ അഗ്നിരക്ഷാ സേനയുടെ സ്ക്യൂബ ടീം സ്ഥലത്ത് എത്തി 20 മിനിറ്റ് കൊണ്ട് നടത്തിയ തെരച്ചിലിൽ 45 അടി താഴ്ചയിൽ നിന്നും ബോഡി റിക്കവർ ചെയ്തു ശക്തമായ മഴയും തണുപ്പും ഉണ്ടായിരുന്നെകിലും അതിനെ അവഗണിച്ചു […]
സ്കൂളുകളിൽ ഇനി വായനയ്ക്ക് ഗ്രേസ് മാർക്ക്; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും; മന്ത്രി വി ശിവൻകുട്ടി

കുഞ്ഞുങ്ങൾക്ക് പാഠപുസ്തക ബാഗിന്റെ ഭാരം കുറയ്ക്കും വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരിഷ്കരണത്തിന്റെ ഭാഗമായി ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവെക്കും. കൂടാതെ വായനയുമായി […]
എലിപ്പനി: ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം

എലിപ്പനി ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തേടണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും സുഖപ്പെടുത്താനാകും. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി മനുഷ്യ ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രത്തിന്റെ അളവ് കുറയല്‍, മഞ്ഞപ്പിത്തം എന്നിവയും കണ്ടേക്കാം. തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, ശുചീകരണ […]
Kozhikode ബൈപ്പാസിൽ ടോൾ പിരിവ് അടുത്ത മാസം മുതൽ

Kozhikode: രാമനാട്ടുകര മുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ സെപ്റ്റംബർമുതൽ ടോൾ പിരിവ് തുടങ്ങും. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ ടോൾ പ്ലാസ പൂർണമായി പ്രവർത്തന സജ്ജമായി. തിരക്ക് കുറയ്ക്കാൻ രണ്ട് ഭാഗത്തും ടോൾ പ്ലാസ സ്ഥാപിച്ചിട്ടുണ്ട്. ടോൾ പിരിക്കാനുള്ള ഏജൻസിക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ വൈകാതെ പൂർത്തിയാക്കും. ടോൾ പിരിവിന്റെ ഭാഗമായി ഫാസ്റ്റാഗ് ആക്ടിവേറ്റഡ് ആയി. ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് പ്രോജക്ട് ഓഫീസിന് കീഴിൽ വരുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ ആദ്യ വാഹനം കടത്തിവിട്ട് ചൊവ്വാഴ്ച ഫസ്റ്റ് ടാഗ് ടെസ്റ്റിങ് […]
Vadakara വള്ളിക്കാട് ടൗണില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Vadakara: വളളിക്കാട് ടൗണില്‍ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വള്ളിക്കാട് സ്വദേശി കപ്പൊയില്‍ അമല്‍ കൃഷ്ണ (27) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. രാത്രിയില്‍ റോഡരികിലൂടെ നടന്ന് വീട്ടിലേക്ക് പോവുകയായിരുന്ന അമലിലെ വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് വെച്ച് കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. നാദാപുരം ഭാഗത്ത് നിന്നും വന്ന കാര്‍ വടകര […]
Mananchira യുവാവിന്റെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച സംഭവം; ഇരുപത്തിയഞ്ചുകാരന്‍ പൊലീസ് പിടിയില്‍

Kozhikode: മാനഞ്ചിറ വെച്ച് യുവാവിന്റെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച് കൊണ്ടുപോയ സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരന്‍ പിടിയില്‍. കല്ലായി ചാമുണ്ടി വളപ്പ് സ്വദേശി ജാസ്മിന്‍ മന്‍സിലില്‍ മുഹമ്മദ് ജാസ്സു ആണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ആഗസ്റ്റ് ഏഴിന് രാത്രി മാനഞ്ചിറ ഇന്‍കം ടാക്‌സ് ഓഫീസിനു അടുത്തുള്ള ബസ്റ്റ് സ്റ്റോപ്പില്‍ വെച്ച് തിരുവണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ കഴുത്തിലെ ഒരുപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പ്രതി തട്ടിപറിച്ചത്. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവ സ്ഥലത്തെയും […]
Mukkam മാലിന്യ സംസ്കരണം: രണ്ട് പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങി

Mukkam: മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുതിന് മുക്കം നഗരസഭയുടെ രണ്ട് പുതിയ വാഹനങ്ങള്‍ കൂടി നിരത്തിലിറങ്ങി. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടി നഗരസഭ ഹരിതകര്‍മസേനയ്ക്കായി വാങ്ങിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയര്‍പേഴ്സണ്‍ പി.ടി. ബാബു നിര്‍വഹിച്ചു. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. ചാന്ദ്നി, വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റുബീന, സെക്രട്ടറി ബിബിന്‍ ജോസഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. […]
Kozhikode സഹോദരിമാരുടെ കൊലപാതകം; പ്രതി പ്രമോദിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

Kozhikode: തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതകക്കേസിലെ പ്രതി പ്രമോദിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിന് ശേഷം ശനിയാഴ്ച പുലർച്ചെ പ്രമോദ് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രമോദിനായി പൊലീസ് കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാർ മരിച്ചെന്ന് ബന്ധുക്കളെ വിളിച്ച് അറിയിച്ച ശേഷം പ്രമോദ് ഒളിവില്‍ പോകുകയായിരുന്നു . ഏറ്റവും ഒടുവിൽ ടവർ ലൊക്കേഷൻ കണ്ടത് ഫറോക്കിൽ ആയിരുന്നു. […]
Nellipoyil സ്വദേശിയുടെ നഷ്ടപ്പെട്ട തുക തിരിച്ചുനൽകി KSRTC കണ്ടക്ടർ മാതൃകയായി

Nellipoyil: കഴിഞ്ഞദിവസം കൂരോട്ടുപാറ- താമരശ്ശേരി KSRTC ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന നെല്ലിപ്പൊയിൽ സ്വദേശിയുടെ വലിയൊരു തുക അടങ്ങിയ കവർ കെഎസ്ആർടിസി ബസ്സിൽ വച്ച് നഷ്ടപ്പെട്ടു. ബസ്സിലെ കണ്ടക്ടർ ആയ കൊടുവള്ളി സ്വദേശി എം സി ഷഹീർ അലിക്ക് ബസ്സിൽ നിന്ന് ലഭിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട കാര്യം കുറെ കഴിഞ്ഞാണ് യാത്രക്കാരന് മനസ്സിലായത്. ഉടൻ KSRTC താമരശ്ശേരി ഡിപ്പോയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു. അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട താമരശ്ശേരി KSRTC ഡിപ്പോയിലെ ഉദ്യോഗസ്ഥർ നഷ്ടപ്പെട്ട കാര്യം കണ്ടക്ടറെ അറിയിക്കുകയായിരുന്നു.വീണുകിട്ടിയ […]
കത്തോലിക്കാ കോൺഗ്രസ്സ് Thamarassery ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സാരി വേലി സമരം നടത്തി

Thamarassery: രൂപത കത്തോലിക്കാ കോൺഗ്രസ്സ് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സാരി വേലി സമരം നടത്തി. വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിനും, സർക്കാരിൻ്റെ വാഗ്ദാന ലംഘനത്തിനുമെതിരെയായിരുന്നു സമരം.താമരശ്ശേരി പഴയ സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച പ്രക്ഷോഭ മാർച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ എത്തി സാരി വേലി കെട്ടി. പ്രക്ഷോഭം താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. The Catholic Congress in Thamarassery held a “sari fence” protest against wild animal […]
Kozhikode ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയിട്ട് കവര്‍ച്ച

Kozhikode: ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവര്‍ച്ച. വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് 8500 രൂപയും ഫോണും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് കല്ലായിൽ വെച്ചാണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസിൽ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ടത്. ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ട ശേഷം വേഗതകുറച്ചു കല്ലായി ഭാഗത്തേക്ക് പോകുന്നതിനിടയിൽ ആണ് സംഭവം. ട്രെയിനിലെ ബാത്‌റൂമിൽ പോകുന്നതിനിടെ ഡോറിന് സമീപത്തു നിന്ന് വീട്ടമ്മയെ താഴേക്കു തള്ളിയിടുകയായിരുന്നു. പിടിവലിക്കിടെ മോഷ്ടാവും താഴേക്കു വീണു. ഇതിനിടയിൽ മോഷ്ടാവ് […]