Kodenchery, കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു; കർഷക കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്.
Kodenchery: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചിപ്പിലിത്തോട്, മരുതലാവ് പ്രദേശങ്ങളിൽ നിരന്തരമായി കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിട്ടും ഫോറസ്റ്റ് അധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ കർഷക കോൺഗ്രസ് തിരുവമ്പാടി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിപ്പിലിത്തോട്, മരുതിലാവിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച കൃഷിയിടത്തിൽ ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൂരോട്ടുപാറ,കണ്ടപ്പൻചാൽ,തുഷാരഗിരി അടക്കമുള്ള സ്ഥലങ്ങളിൽ അടുത്തകാലത്ത് മാത്രമായി നൂറ് കണക്കിന് തെങ്ങും,കമുങ്ങും, ജാതിയും,വാഴയും, കൊക്കോയും അടക്കമുള്ള കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുള്ളത്. ഇതിന് ശാശ്വത പരിഹാരം കാരണമെന്ന് ആവശ്യപ്പെട്ട് കർഷകർ നിരവധി തവണ […]
Koduvally, ഭരണകൂടം പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു കെ പി എസ് ടി എ.
Koduvally: കാലങ്ങളായി വില സൂചികയിൽ ഉണ്ടാവുന്ന വ്യതിയാനത്തിനനുസരിച്ച് കേന്ദ്ര നിരക്കിൽ ക്ഷാമബത്ത വർഷത്തിൽ രണ്ടുപ്രാവശ്യം സംസ്ഥാന ജീവനക്കാർകും അധ്യാപകർക്കും നൽകിവരുന്നതാണ് . ഈ സർക്കാർ അധികാരത്തിൽ വന്നത്തിന് ശേഷം മൂന്ന് വർഷം ക്ഷാമബത്ത നൽകിയില്ല. അതിനാൽ ആറ് ഗഡു കുടിശ്ശികയായി കിടക്കുകയാണ്. ഈ വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച ക്ഷാമബത്തയുടെ 39 മാസത്തെ കുടിശ്ശിക, ശമ്പള പരിഷ്കരണ കുടിശിക ഉൾപ്പെടെ മുഴുവൻ കുടിശികയും കൊടുത്തു തീർക്കുകയും, ജീവനക്കാർക്കുള്ള ക്ഷാമബത്ത മുഴുവൻ നൽകണമെന്നും ജീവനക്കാരെ വിശ്വാസത്തിൽ എടുത്തു കൊണ്ട് ഭരണകൂടം […]
Koodaranji, അങ്കണവാടികൾ സ്മാർട്ട് ആകുന്നു.
Koodaranji: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 19 അങ്കണവാടികളും സ്മാർട്ട് അങ്കണവാടികൾ ആക്കുന്നതിന്റെ ഭാഗമായി ആനയോട് അങ്കണവാടി നവീകരിച്ച് സ്മാർട്ട് അങ്കണവാടി ആക്കിയതിന്റെ ഉദ്ഘാടന കർമ്മം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. അങ്കണവാടി ടീച്ചർ സരിത സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് ആശംസകൾ അറിയിച്ച് സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ,വാർഡ് മെമ്പർമാരായ സീന ബിജു, […]
Puthuppady, വെസ്റ്റ് കൈതപ്പൊയിൽ പരേതനായ പാറത്തോട്ടിൽ വേലായുധൻ കുട്ടിയുടെ ഭാര്യ: സൗമിനി നിര്യാതയായി
Puthuppady: വെസ്റ്റ് കൈതപ്പൊയിൽ പരേതനായ പാറത്തോട്ടിൽ വേലായുധൻ കുട്ടിയുടെ ഭാര്യ: സൗമിനി (62) നിര്യാതയായി. മക്കൾ: ബീനീഷ്, വിജിത. മരുമക്കൾ: പ്രവീണ, ദിനേശൻ. സംസ്ക്കാരം പിന്നീട്
Kozhikode, ഇലക്ട്രിക്കൽ കടകളിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് കസബ പോലീസിന്റെ പിടിയിൽ
Kozhikode: പാളയം കോട്ടപ്പറമ്പ് റോഡിലെ ഇലക്ട്രിക്കൽ കടകളിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് കസബ പോലീസിന്റെ പിടിയിൽ. കൊടുവള്ളി കളരാന്തിരി സക്കറിയ (റഷീദ്) (41) ആണ് പിടിയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ കോഴിക്കോട് കസബ പോലീസ് സുൽത്താൻബത്തേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചയാണ് മൂന്ന് ഇലക്ട്രിക്കൽ കടകൾ കുത്തിത്തുറന്ന് 43,000 രൂപയും 12000 രൂപയും വില വരുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. സക്കറിയയുടെ പേരിൽ പിടിച്ചുപറി മോഷണം എന്നിവയ്ക്കായി പതിനൊന്ന് കേസുകൾ ഉണ്ടെന്ന് കസബ […]
Thamarassery, ഇന്നലെ രാത്രി കള്ളൻ കയറിയത് നാല് സ്ഥാപനങ്ങളിൽ; ഡോഗ്സ് സ്കോഡ് പരിശോധന നടത്തി.
Thamarassery: ഇന്നലെ രാത്രിയിൽ താമരശ്ശേരിയിൽ കള്ളൻ കയറിയത് 4 സ്ഥാപനങ്ങളിൽ. താലൂക്ക് ആശുപത്രിക്ക് സമീപം ദേശീയ പാതയോരത്തെ ലാവണ്യ ഇ പ്ലാസ, സമീപത്തെ മൈക്രോ ഹെൽത്ത് ലാബ്, കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ന്യൂട്ടൺ ഗേറ്റ് എന്ന വിദ്യഭ്യാസ സ്ഥാപനം, മിനി ബൈപ്പാസിലെ സെട്രിയൽ ബസാർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മൈക്രോ ഹെൽത്ത് ലാബിൽ നിന്നും മൂന്നു ഫോണുകളും, പണവും, മൂന്ന് ചാരിറ്റി ബോക്സുകളുമാണ് നഷ്ടമായത്. ലവണ്യയിൽ നിന്നും നഷ്ടപ്പെട്ട സ്തുക്കൾ എന്തൊക്കെയെന്ന വിവരം […]
Thamarassery, മദർ ഹെൻറി സുസോ നിര്യാതയായി.
Thamarassery: ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിൻ്റെ (എഫ് സി സി) മുൻ സുപ്പീരിയർ ജനറലും അവിഭക്ത മലബാർ പ്രൊവിൻസിന്റെ മുൻ പ്രൊവിഷ്യൽ സുപ്പീരിയറും താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ അംഗവുമായ മദർ ഹെൻറി സുസോ (86) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ (13-07-2024-ശനി) രാവിലെ 08:00-ന് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കർമികത്വത്തിൽ ദിവ്യബലിയോടു കൂടി നടക്കുന്നതാണ്. ഭൗതികദേഹം ഇപ്പോൾ കോഴിക്കോട് മലാപ്പറമ്പ് എഫ്സിസി പ്രൊവിൻഷ്യൽ ഹൗസിൽ (അസീസി […]
Thamarassery, ചുങ്കത്തെ സൂപ്പർ മാർക്കറ്റിലും മോഷണം.
Thamarassery, ചുങ്കം ടെലഫോൺ എക്ചേഞ്ചിന് സമീപം പ്രവർത്തിക്കുന്ന സെൻട്രൽ മമാർക്കറ്റിലും ഇന്നലെ രാത്രി മോഷണം ,സ്ഥാപനത്തിൽ ഉണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് വിവരം, പോലീസ് എത്തിയ ശേഷം വിശദമായ പരിശോധന നടക്കും. താമരശ്ശേരി ടൗണിലെ രണ്ടു സ്ഥാപനങ്ങളിലും രാത്രി മോഷണം നടന്നിരുന്നു.
Thamarassery, രണ്ടു സ്ഥാപനങ്ങളിൽ മോഷണം.
Thamarassery: താമരശ്ശേരി താലൂക്ക് ആശുപത്രി സമീപത്ത് പ്രവർത്തിക്കുന്ന ലാവണ്യയിൽ ഇ പ്ലാസ, മൈക്രോ ഹെൽത്ത് ലാബ് എന്നീ സ്ഥാപനങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ലാവണ്യയുടെ മുൻഭാഗത്തെ ഗ്ലാസ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. . കെട്ടിടത്തിന് താഴെ നിലയിലെ ഗോഡൗണിൻ്റെ ഗേറ്റിൻ്റെ പുട്ട് പൊളിച്ച് അകത്തു കടന്ന് ജനറേറ്റർ തുറക്കുകയും, പാനൽ ബോർഡിലെ ഫീസുകൾ ഊരുകയും ചെയ്ത ശേഷമാണ് ഗ്ലാസ് തകർത്തത്. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലാഭിൻ്റെ വാതിലിൻ്റെ പൂട്ട് തകർത്ത് അകത്ത് […]
Chamal, ചുണ്ടൻകുഴി കാപ്പാടുമ്മൽ താമസിക്കും അപ്പുറത്തുപോയിൽ ഗോപാലൻ നിര്യാതനായി
Chamal:ചുണ്ടൻകുഴി കാപ്പാടുമ്മൽ താമസിക്കും അപ്പുറത്തുപോയിൽ ഗോപാലൻ (64)നിര്യാതനായി പിതാവ്:പരേതനായ വെളുമ്പിര. മാതാവ് :പരേതയായ തനിയായി . ഭാര്യ: ഷർമിള . മക്കൾ ;ലൈജു ,അഖില ,അഖിൽ ,അഞ്ജു , മരുമക്കൾ : ശ്രീരാഗ്,അനു,ശ്യംചന്ദ്രൻ. സംസ്കാരം 11 മണിക്ക് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം പുതുപ്പാടിഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ
Kozhikode, 28 വര്‍ഷം അനുഭവിച്ചു, ഇനി വയ്യ’; പരീക്ഷാ കേന്ദ്രത്തില്‍ നേരിട്ട ദുരനുഭവത്തിനെതിരെ താമരശ്ശേരി സ്വദേശി ഫാത്തിമ അസ്ല
Kozhikode: പിജി എന്‍ട്രന്‍സ് പരീക്ഷയ്‌ക്കെത്തിയപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ഫാത്തിമ അസ്ല. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ പി ജി എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പോയപ്പോള്‍ നേരിട്ട ദുരനുഭവമാണ് ഫാത്തിമ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. എല്ലുകള്‍ നുറുങ്ങുന്ന രോഗമായ ഓസ്റ്റിയോ ജനസിസ് ഇംപെര്‍ഫെക്റ്റ എന്ന രോഗത്തെ അതിജീവിച്ച് ഡോക്ടറായ ഫാത്തിമ അസ്ല മലയാളികള്‍ക്ക് സുപരിചിതയാണ്. ജൂണ്‍ ആറാം തീയതിയായിരുന്നു പരീക്ഷ. ‘മൂന്നാം നിലയിലായിരുന്നു പരീക്ഷാ ഹാള്‍. പരിമിതികള്‍ ഉണ്ടായിട്ടും പരാതിയൊന്നും പറഞ്ഞില്ല. ഭര്‍ത്താവ് ഫിറോസ് എന്നെ എടുത്ത് മൂന്നാം നില വരെ […]
Kavanur, കോൺഗ്രസ് പിന്തുണച്ചു എൽഡിഎഫ് അവിശ്വാസം പാസായി: കാവനൂരിൽ ലീഗിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി
Kavanur: കാവനൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. മുസ്ലീംലീഗ് പ്രസിഡന്റിനെതിരായ അവിശ്വാസം കോൺഗ്രസ് പിന്തുണയോടെയാണ് പാസായത്. യുഡിഎഫ് ഭിന്നതയെ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗം ഷഹർബാൻ ശരീഫ് നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് നടന്ന തെരെഞ്ഞെടുപ്പിൽ എൽഡിഎഫിലെ ടി സുനിതകുമാരിയെ തെരഞ്ഞെടുത്തു. ഇതോടെ ഭരണസമിതിയ്ക്കെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവരുകയായിരുന്നു. 19 അംഗങ്ങളുള്ള പഞ്ചായത്തിൽ മുസ്ലീ ലീഗ് ഒമ്പത്, സിപിഐ എം ഏഴ്, കോൺഗ്രസ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ 10 അംഗങ്ങളുടെ […]