Wayanad വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടി

wayanad-cannabis-in-the-form-of-sweets-seized-from-students

Sultan Bathery: വയനാട്ടിൽ വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടി. സുൽത്താൻ ബത്തേരിയിൽ അൽഫോൻസ കോളേജ് വിദ്യാർഥികളിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. ഓൺലൈൻ വഴിയാണ് മിഠായി കുട്ടികളിലേക്ക് എത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾക്കെതിരെ NDPS ആക്റ്റ് പ്രകാരം പൊലീസ് കേസെടുത്തു.     Sultan Bathery: Cannabis in the form of sweets was seized from students in Wayanad. The contraband was confiscated from students of Alphonsa […]

പാതിവിലത്തട്ടിപ്പ്; വഞ്ചിതരായത് 40,000-ൽ അധികം പേർ

half-price-scam-over-40000-people-deceived

Kochi: പാതിവിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്, തയ്യൽമെഷീൻ എന്നിവ നൽകുമെന്ന് വാഗ്‌ദാനംചെയ്ത് നടത്തിയ തട്ടിപ്പിൽ വഞ്ചിതരായത് 40,000-ത്തിലധികം പേർ. പണമടച്ചിട്ട് സ്കൂട്ടർ കിട്ടാത്തവർമാത്രം 30,000-ത്തിലധികം. മൊത്തം 48,000 പേർ പണമടച്ചതിൽ 18,000 പേർക്കേ സ്‌കൂട്ടർ കിട്ടിയുള്ളൂ. ബാക്കി 30,000 പേർ നൽകിയ പണം കൂടി എടുത്താണ് ഇവർക്ക് സ്‌കൂട്ടർ നൽകിയത്. ബാങ്ക് നിക്ഷേപമുൾപ്പെടെ അഞ്ചുകോടിയോളം രൂപയുടെ സ്വത്താണ് അനന്തുകൃഷ്ണണൻ്റേതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് കെ.എൻ. ആനന്ദകുമാറിനെ അറസ്റ്റുചെയ്തെങ്കിലും ഇതുവരെ ചോദ്യംചെയ്തിട്ടില്ല. തട്ടിപ്പിൽ പങ്കാളികളായ മറ്റാളുകളുടെ ആസ്തികൾ കണ്ടുകെട്ടിയാലും […]

കൊല്ലത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി

missing-13-year-old-girl-from-kollam-found

Kollam: ആവണീശ്വരത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി. പെൺകുട്ടി തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായാണ് വിവരം. കുട്ടി തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചത്. റെയിൽവേ പൊലീസിനൊപ്പം സുരക്ഷിതയാണെന്ന് പെൺകുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതലാണ് 13കാരിയെ കാണാതായത്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയത്. വൈകീട്ട് ആറരയോടെയാണ് പൊലീസിൽ പരാതി ലഭിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി താൻ തിരൂരിലെത്തിയെന്ന […]

Kuttiady ബിൽഡിങ്ങിന് മുകളിൽ കുടുങ്ങിയ യുവാവിനെ നാദാപുരം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്

nadapuram-fire-rescue-team-rescues-youth-trapped-on-top-of-a-building-in-kuttiady

Kuttiady: ബിൽഡിങ്ങിന് മുകളിൽ കുടുങ്ങിയ യുവാവിനെ നാദാപുരം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെ Kuttiady പാർക്ക് റെസിഡൻസി ഹോട്ടലിന് മുകളിലാണ് സംഭവം. ഹോട്ടലിലെ രണ്ടാം നിലയിലെ താമസക്കാരനായ അജിത് എന്ന യുവാവാണ് അബദ്ധത്തിൽ മുറിയുടെ ജനവാതിലിന്റെ സ്ലൈഡ് ഡോറിന് പുറത്ത് കുടുങ്ങിയത്. ഏറെ നേരം ശ്രമിച്ചിട്ടും അകത്തേക്ക് കടക്കാൻ സാധിക്കാതെ വന്നതോടെ ഹോട്ടലിലുള്ളവർ നാദാപുരം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സേന ഉടൻ തന്നെ സ്ഥലത്തെത്തി ലാഡർ ഉപോയഗിച്ച് യുവാവിനെ സുരക്ഷിതമായി താഴെ എത്തിച്ചു […]

Ponnani ബൈക്കിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് യുവതി മരിച്ചു

ponnani-young-woman-dies-as-pickup-van-collides-with-bike-from-behind

Ponnani: പൊന്നാനി ഗുരുവായൂർ സംസ്ഥാന പാതയിൽ മാറഞ്ചേരി പനമ്പാട്ട് ബൈക്കിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് യുവതി മരിച്ചു. ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. അവിണ്ടിത്തറ ചോഴിയാട്ടേൽ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫയാണു (36) ചികിത്സയ്ക്കിടെ മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഭർത്താവിന്റെ കൂടെ ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. ബൈക്ക് മറിഞ്ഞ് റോഡിൽ വീണ ഹാരിഫയെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ ഹാരിഫയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ […]

Mukkam ചേന്ദമംഗലൂരിൽ പത്തേക്കറിൽ തണ്ണിമത്തൻ കൃഷി

watermelon-cultivation-on-ten-acres-in-chendamangalam-mukkam

Mukkam: ചേന്ദമംഗലൂരിൽ കൊയ്ത്തുകഴിഞ്ഞ പത്തേക്കർ പാടത്ത് തണ്ണിമത്തൻ കൃഷിയൊരുങ്ങുന്നു. ചേന്ദമംഗലൂർ പുൽപ്പറമ്പിലെ വയലിലാണ് വിപുലമായ രീതിയിൽ ആധുനികസംവിധാനത്തോടെ തണ്ണിമത്തൻ കൃഷിയൊരുക്കുന്നത്. വാലില്ലാപ്പുഴ സ്വദേശി അബ്ദുൽ ഖാദർ, മലപ്പുറം സ്വദേശി സൈഫുള്ള, വാഴക്കാട് സ്വദേശി സലീം എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. ശാസ്ത്രീയമായ കൃഷിരീതി അവലംബിച്ച്‌ കഴിഞ്ഞവർഷവും പുൽപ്പറമ്പിൽ തണ്ണിമത്തൻ കൃഷിചെയ്തിരുന്നെങ്കിലും ഇത്രയേറെസ്ഥലത്ത് കൃഷിയിറക്കുന്നത് ആദ്യമായാണെന്ന് നഗരസഭാ കൗൺസിലർ അബ്ദുൾ ഗഫൂർ പറഞ്ഞു. 2024-25 വർഷത്തെ കൃഷിസമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി, മുക്കം കൃഷിഭവന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന, സ്റ്റേറ്റ് ഹോർട്ടികൾച്ചർ […]

‘അവൾക്കായി’ പദ്ധതി: Omassery യിൽ രണ്ടാം ഘട്ടം പൂർത്തിയായി

avalkkayi-project-second-phase-completed-in-omassery

Omassery: സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി Omassery പഞ്ചായത്തിൽ കഴിഞ്ഞ വർഷം തുടക്കമിട്ട ‘അവൾക്കായി’ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിലെ പ്ലാൻ ഫണ്ടിൽ നിന്നും 2.40 ലക്ഷം രൂപ ചെലവഴിച്ച്‌ 800 സ്ത്രീകൾക്ക്‌ മെൻസ്‌ ട്രുവൽ കപ്പ്‌ വിതരണം ചെയ്തു. പദ്ധതിയിലുൾപ്പെടുത്തി ആദ്യ ഘട്ടത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടി വർക്കേഴ്സ്‌, അങ്കണവാടി ഹെൽപേഴ്സ്‌, കുടുംബശ്രീ സി.ഡി.എസ്‌.മെമ്പർമാർ എന്നിവർക്ക്‌ മെൻസ്ട്രുവൽ  കപ്പ്‌ കഴിഞ്ഞ വർഷം […]

Kodencherry St. Joseph’s Higher Secondary സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് ‘Anti-Drug Army’ രൂപീകരിച്ചു

an-anti-drug-army-was-formed-by-taking-an-anti-drug-pledge-at-kodencherry-st-josephs-higher-secondary-school

Kodencherry: സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ Scouts & Guides – നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ ശാരീരികവും, മാനസികവുമായ ആരോഗ്യം ഉറപ്പു വരുത്തുന്നതിന് വ്യക്തിയെയും, കുടുംബത്തെയും അതിലൂടെ സമൂഹത്തെയും അതിവേഗം തകർച്ചയിലേക്ക് നയിക്കുന്ന രാസ ലഹരിക്കെതിരെ അതീവ ജാഗ്രത പുലർത്തുന്നതിന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് സേന രൂപീകരിച്ചു. ലഹരി ഉപയോഗവും അനധികൃത കടത്തും രാജ്യത്തെ യുവാക്കളുടെ വീര്യം കെടുത്തുമെന്നതിനാൽ തിരിച്ചറിവ് നേടി ലഹരിക്കെതിരെ പോരാടണമെന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് പ്രിൻസിപ്പൽ വിജോയ് തോമസ് […]

Kochi ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ഭർത്താവ് കസ്റ്റഡിയിൽ

kochi-husband-kills-wife-by-hitting-her-on-the-head-husband-in-custody

Kochi: കുട്ടമ്പുഴ മാമലകണ്ടത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. എളമ്പളശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലർച്ചെയാണ് വീട്ടിൽ ആശവർക്കർമാരെത്തിയപ്പോൾ മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജിജോ അടുത്തുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി വീട്ടിലുണ്ടായ തർക്കത്തിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകി. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. ഭാര്യയെ സംശയാസ്പദമായി കണ്ടുവെന്നും ഇയാൾ പൊലീസിന് മൊഴി […]

Kuttiadi വയോധികനെ വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ

kuttiadi-accused-arrested-in-case-of-attacking-elderly-man-with-a-machete

Kuttiadi: തിങ്കളാഴ്‌ച വൈകിട്ട് കക്കട്ടിൽ അങ്ങാടിയിൽ വയോധികനെ വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ. മധുകുന്ന് പുന്നൂപറമ്പത്ത് ഗംഗാധരനെ ആക്രമിച്ച കേസിൽ കക്കട്ടിൽ സ്വദേശി ലിനിഷിനെയാണ് CI എ.പി. കൈലാസനാഥ് അറസ്റ്റ് ചെയ്തത്. പരിസരത്തെ കടകളിൽ നിന്ന് ലഭിച്ച CCTV ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. കടലാസിൽ പൊതിഞ്ഞ വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ച പ്രതി ഇടവഴിയിൽ കയറി മഴക്കോട്ട് ധരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് മുഖം മാസ്ക്ക് കൊണ്ട് മറച്ച് കടലാസിൽ പൊതിഞ്ഞ കൊടുവാളുമായി വന്നാണ് ആളുകൾ […]

വിവാഹ വാഗ്ദാനം നൽകി പീഡനം; Social media influencer ‘Thrikannan’ പിടിയിൽ

sexual abuse under pretext of marriage social media influencer thrikannan arrested

Alappuzha: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിലെ ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. യുവതിയെ ഇയാൾ വിവാഹം കഴിക്കാമെന്ന് പറയുകയും എന്നാൽ പിന്നീട് ഇവർ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് പിരിയുകയുമായിരുന്നു. മൂന്നരലക്ഷം ഫോളോവെർസ് ആണ് 25 കാരനായ […]

Kozhikode ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് വീണ് ഏഴുവയസുകാരന്‍ മരിച്ചു

seven year old boy dies after falling from flat in kozhikode 1 e1741762566179

Kozhikode: ഏഴുവയസുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു. ഇവാന്‍ ഹിബാല്‍ ആണ് മരിച്ചത്. രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. പാലാഴിയ്ക്ക് സമീപമുള്ള ലാന്‍മാര്‍ക്ക് അബാക്കസ് ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. കുട്ടിയും മാതാവും അനിയനും ബാല്‍ക്കണിയിലിരിക്കുകയായിരുന്നു. ഇളയ കുട്ടിയുമായി മാതാവ് അകത്ത് പോയ സമയത്താണ് കുട്ടി അബദ്ധത്തില്‍ താഴേക്ക് വീണത്. മാതാവ് താഴേക്ക് നോക്കിയപ്പോഴാണ് കുട്ടി വീണതായി കണ്ടത്. സെക്യൂരിറ്റി ഉള്‍പ്പെടെ എത്തി കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. […]

test