Koodaranji, കുളിരാമുട്ടി, ഉറുമ്പനിരപ്പേൽ വർക്കിയുടെ ഭാര്യ മേരി നിര്യാതയായി.
Koodaranji: കുളിരാമുട്ടി, ഉറുമ്പനിരപ്പേൽ വർക്കിയുടെ ഭാര്യ മേരി (62) നിര്യാതയായി. മക്കൾ: ജിജോ വർക്കി, ലിനോ വർക്കി മരുമക്കൾ : ലീന, രഞ്ജിത സംസ്കാരം : നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.
Nanminda, കൊപ്ര ചേവിന് തീ പിടിച്ചു
Nanminda: നന്മണ്ട 14-ൽ ആനോത്തിയിൽ കോയ എന്നയാളുടെ കൊപ്ര ചേവിന് തീപിടിച്ചു. വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടേകാലോടെയാണ് സംഭവം. നരിക്കുനിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ എം സി മനോജിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഏകദേശം മൂവായിരത്തോളം തേങ്ങകൾ കത്തിനശിച്ചു.സീനിയർ ഫയർ ഓഫീസർ NK ലതീഷ് , ഫയർ ഓഫീസർമാരായ എ. നിപിൻദാസ്, A വിജീഷ്, I M രഞ്ജിത്ത്, O സൂരജ് , Sk സുധീഷ്, ഹോംഗാർഡുമാരായ പി.സി പ്രിയദർശൻ , […]
Thamarassery, ചുരം ഒന്നാം വളവിന് താഴെ വാൻ അഴുക്കുചാലിൽ ചാടി അപകടം.
Thamarassery, ചുരം ഒന്നാം വളവിന് താഴെ വാൻ അഴുക്കുചാലിൽ ചാടി അപകടം. രാത്രിയിലാണ് അപകടം, വാഹനം ക്രെയിൻ ഉപയോഗിച്ച് സ്ഥലത്തു നിന്നും നീക്കി. ഒൻപതാം വളവിന് സമീപം പിക്കപ്പ് വാനും സമാന രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു. ചുരത്തിൽ ഡ്രൈ നേജ് സ്ലാബ് ഇട്ട് മുടുകയോ, വാഹനങ്ങൾ ചാടാതിരിക്കാൻ തടസ്സങ്ങൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല, ഇതിനാൽ വാഹനങ്ങൾ അഴുക്ക് ചാലിൽ ചാടിയുള്ള അപകടങ്ങൾ പതിവാണ്.
Thamarassery, കത്തറമ്മൽ കാരക്കാട് ഡാപ്പൊയിൽ ഡാപ്പോയിൽ പി ഡി മമ്മുണ്ണി ഹാജി (88) നിര്യാതനായി.
Thamarassery: കത്തറമ്മൽ കാരക്കാട് ഡാപ്പൊയിൽ ഡാപ്പോയിൽ പി ഡി മമ്മുണ്ണി ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു മേയ് ഹജ്ജുമ്മ . മക്കൾ :അബ്ദുൽ ഹമീദ് , നസീർ , സക്കീന . ജാമാതാക്കൾ പരേതനായ മുതുവാട്ടുശ്ശേരി അബ്ദുള്ള , അഫ്സത്ത് , റജീന സഹോദരങ്ങൾ പി ഡി സി കാതിരിക്കുട്ടി ഹാജി ( Late) ,പി ഡി മൊയ്തീൻ കുഞ്ഞി ഹാജി (Late), പി ഡി അഹമ്മദ് കുട്ടി ഹാജി ( Late), മുൻ […]
Thamarassery, ചുരത്തിൽ തക്കാളി കയറ്റിവന്ന പിക്കപ്പ് വാൻ ഡ്രൈനേജിൽ ചാടി അപകടം
Thamarassery: താമരശ്ശേരി ചുരം വ്യൂ പോയിൻ്റിനും ഒൻപതാം വളവിനുമിടയിൽ തക്കാളി കയറ്റി ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് ഡ്രൈനേജിൽ ചാടി അപകടം . അപകടത്തിൽ ആർക്കും പരിക്കുകളൊന്നുമില്ല. ലോഡ് മാറ്റി കയറ്റി വാഹനം നീക്കം ചെയ്തു, രാത്രി 12 മണിക്കായിരുന്നു അപകടം
Omassery, നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Omassery: ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ നടക്കുന്ന ഉപ തിരഞടുപ്പിൽ ജനവിധി തേടുന്ന LDF സ്ഥാനാർഥി ബീന പത്മദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽ എഡി എഫ് നേതാക്കളായ കെ കെ രാധാകൃഷ്ണൻ, ടി മഹറൂഫ്,ഒ പി അബ്ദുറഹിമാൻ, സി ജെ ജോസഫ്, പി സി മോയിൻക്കുട്ടി, ബേബി മഞ്ചേരി, ഒ കെ സദാനന്ദൻ,ഒ കെ നാരായണൻ,പഞ്ചായത്ത് മെമ്പർ മാരായ ഷീല ഷൈജു, ഉഷാദേവി ഡി, രജിത രമേശൻ,മൂസ നെടിയേടത്ത് എന്നിവർ പങ്കെടുത്തു.
Thamarassery, തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാറിന്റെ കൂച്ചുവിലങ്ങ്; താമരശ്ശേരിയിൽ എൽ.ജി.എം.എൽ ഒപ്പു മതിൽ
Thamarassery: തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ അവതാളത്തിലാക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ട് ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് താമരശ്ശേരിയിൽ ഒപ്പു മതിൽ സംഘടിപ്പിച്ചു. തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച ബജറ്റ് വിഹിതം നൽകാത്തതും, മെയിന്റനൻസ് ഗ്രാൻഡ് അനുവദിക്കാത്തതും, ലൈഫ് ഭവന പദ്ധതിയും, ക്ഷേമപെൻഷനും ഉൾപ്പെടെയുള ക്ഷേമ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാത്തതും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് അംഗങ്ങളുടെ കൂട്ടായ്മ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ഒപ്പു മതിൽ […]
Thiruvambady, സ്വാമി ജ്ഞാന ചൈതന്യ ചികിൽസ സഹായ സമിതി ഓഫീസ് ഉൽഘാടനം ചെയ്തു.
Thiruvambady: മലയോര നാടിൻ്റെ സാഹോദര്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും മനുഷ്യ സ്നേഹത്തിൻ്റെയും സുന്ദരമുഖവും, പ്രതീകവുമായ സ്വാമി ജ്ഞാന തീർത്ഥയുടെ ചികിൽസ സഹായ സമാഹരണത്തിൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഓഫീസ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉൽഘാടനം ചെയ്തു. ചികിൽസ സഹായ സമിതി ചെയർമാൻ അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ച യോഗത്തിൽ ചികിൽസ സഹായ സമിതി വർക്കിങ് ചെയർമാൻ ബാബു പൈക്കാട്ടിൽ, ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ, ജനറൽ […]
Balussery, വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേർ പിടിയിൽ
Balussery: കൊയിലാണ്ടി കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍. ചൊവ്വാഴ്ച്ച രാത്രി ബാലുശ്ശേരി പൊലീസ് പരിശോധനനടത്തവെ നിര്‍മ്മല്ലൂരില്‍ വെച്ചാണ് ഇവർ പിടിയിലായത്. കല്ലായി അമ്പലത്താഴം ഷിഹാന്‍ (21), ചേളന്നൂര്‍ പുതുക്കുടി മീത്തല്‍ സായൂജ് (20), മാങ്കാവ് പട്ടയില്‍ത്താഴെ പ്രവീണ്‍ (25) എന്നിവരാണ് പിടിയിലായത്. പ്രതികളെ കൊയിലാണ്ടി പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം കൊല്ലത്തുനിന്ന് കാണാതായ രണ്ടു ബൈക്കുകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബൈക്കിന്റെ പല ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ച നിലയിലാണുള്ളത്. പ്രതികളുടെ പക്കല്‍ നിന്നും […]
Kozhikode, തൊണ്ടയാട് ഏഴാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
Kozhikode: കോഴിക്കോട് തൊണ്ടയാട് ഈസ്റ്റ് കുടിൽതോട് ഏഴാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിലെത്തിയ രണ്ടുപേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സംഘത്തിലുള്ള ഒരാളുടെ കൈക്ക് കടിച്ചാണ് കുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെട്ട കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. വെള്ള കാറിലെത്തിയവരാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് കുട്ടി പറയുന്നത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
Kozhikode, അംഗൻവാടികൾക്കുള്ള പാൽ, മുട്ട തുക വെട്ടിക്കുറച്ചു;ജീവനക്കാർ പ്രതിസന്ധിയിൽ
Kozhikode: അംഗൻവാടികളിൽ പാലും മുട്ടയും വാങ്ങാൻ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും നൽകുന്ന തുക വെട്ടിക്കുറച്ചു. വിപണിയിൽ ഒരു ലിറ്റർ പാലിന് 56 രൂപയാണ്. ഇതേ നിരക്കിലായിരുന്നു കഴിഞ്ഞ ഫെബ്രുവരിവരെ തുക അനുവദിച്ചത്. വിപണിക്കനുസരിച്ചുള്ള പാലിന്റെയും മുട്ടയുടെയും വില ലഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം മുട്ടക്ക് എട്ടുരൂപ വെച്ചും ലഭിച്ചു. മാർച്ച് മുതൽ മുട്ടക്ക് ആറു രൂപയും പാലിന് 52 രൂപയും വെച്ച് മാത്രമേ നൽകാനാകൂവെന്നാണ് മുഴുവൻ അംഗൻവാടികൾക്കും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ ദിവസം ലഭിച്ച […]
Thamarassery, ഉപജില്ല അറബിക് അധ്യാപക അക്കാദമിക് കോംപ്ലക്സ്
Thamarassery: മാറി വരുന്ന കാലത്തിനനുസരിച്ച് നാടിനും സമൂഹത്തിനും ഗുണകരമാവുന്ന വിധത്തിൽ വിദ്യാർത്ഥികളെ ചിട്ടപ്പെടുത്തി എടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വലുതാണെന്ന് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനോദ് പി അഭിപ്രായപ്പെട്ടു. താമരശ്ശേരി ഉപജില്ലാ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് താമരശ്ശേരി സി മോയിൻകുട്ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതിക രംഗത്ത് ലോകം ഇന്ന് വലിയ മുന്നേറ്റത്തിലാണ്. ആ മുന്നേറ്റത്തിനനുസരിച്ച് മാറാൻ അധ്യാപകർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.ജി.ഇ സുലൈഖ ടീച്ചർ അധ്യക്ഷ വഹിച്ചു. കൊടുവള്ളി ബി.പി.സി […]