fbpx
dumping-non-organic-household-waste-on-the-roadside-fined-rs-10000-in-thiruvambady

തിരുവമ്പാടിയിൽ(Thiruvambady)റോഡരികിൽ വീട്ടിലെ അജൈവ മാലിന്യം തള്ളി : 10000 രൂപ പിഴ ഈടാക്കി

hop holiday 1st banner

Thiruvambady : അമ്പലപ്പാറ വീട്ടിൽ നിന്നുള്ള അജൈവ മാലിന്യം ചാക്കിൽ കെട്ടി റോഡരികിൽ തള്ളിയതിന് 10000 രൂപ പിഴ ഈടാക്കി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്.
ഇന്ന് രാവിലെ  Thiruvambady അമ്പലപ്പാറ റോഡരികിൽ ചാക്കിൽ കെട്ടിവച്ച നിലയിൽ മാലിന്യം കണ്ട നാട്ടുകാർ വിവരം ഗ്രാമപഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്ന് ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്.

ചാക്കിലെ മാലിന്യത്തിൽ നിന്നും സ്ക്കൂൾ കുട്ടിയുടെ പുസ്തകത്തിലെ അഡ്രസ്സിൽ നിന്നാണ് തെളിവ് ലഭിച്ചത്.

കഴിഞ്ഞ ദിവസം പാതിരാമണ്ണ് റോഡരികിൽ Coolbar ലെ അളിഞ്ഞ മാലിന്യം തള്ളിയവർക്ക് 22,000 രൂപ പിഴ ഈടാക്കി നടപടിയെടുത്തതിനു പിന്നാലെയാണ് ഇന്ന് വീട്ടിലെ അജൈവ മാലിന്യം തള്ളിയ വീട്ടുടമക്കെതിരെ പിഴ ചുമത്തിയത്.

ജൂൺ 5 ന് Thiruvambady ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചതിനാൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയും മാലിന്യങ്ങൾ തരം തിരിച്ച് ഹരിത കർമ്മ സേനയെ ഏല്പിക്കാതെ കത്തിക്കുകയും വലിച്ചെറിയുകയും യൂസർ ഫീ നൽകാത്തവർക്കെതിരെയും കർശനമായി നിയമ നടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് അറിയിച്ചു.

പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, അസിസ്റ്റൻറ് സെക്രട്ടറി രഞ്ജിനി ടി, ക്ലർക്ക് നവീൻ എസ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ.ബി, അയന എസ്സ് എം, ഹരിത കർമ്മസേനാ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി…

weddingvia 1st banner