ADITI TIWARI

Electronics വിദ്യാർത്ഥിക്ക് 1.6 കോടി രൂപ ശമ്പളം; അടിപൊളി പാക്കേജ് നേടി അദിഥി

hop thamarassery poster

NIT പാട്നയിലെ അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിക്ക് അടിപൊളി  പാക്കേജ് നൽകി ഫേസ് ബുക്ക്. ഐഐടി ( IIT ), ഐഐഎം ( IIM )വിദ്യാർത്ഥികളെ പിന്നിലാക്കിയാണ് അദിഥി ഉയർന്ന ശമ്പള പാക്കേജ് നേടിയത്

അദിതി തിവാരിയുടെ അച്ഛൻ ടാറ്റാ സ്റ്റീൽ ജീവനക്കാരനാണ്, അമ്മ സർക്കാർ സ്‌കൂൾ അധ്യാപികയാണ്. ഐഐടികളിലെയും ഐഐഎമ്മുകളിലെയും വിദ്യാർത്ഥികൾക്ക് പോലും കൊവിഡിന് ശേഷം നടന്ന പ്ലേസ്മൻറുകളിൽ തുടക്കത്തിൽ ഇത്രയും ഉയർന്ന തുകയുടെ പാക്കേജ് ലഭിച്ചിട്ടില്ല. ഫ്രണ്ട് എൻഡ് എഞ്ചിനിയർ ആയി ആണ് അദിഥിയെ റിക്രൂട്ട് ചെയ്യുന്നത്

2022-ൽ 110 ശതമാനം പ്ലേസ്മന്റ് ആണ് എൻഐടി നേടിയത്. ഏറ്റവും ഉയർന്ന പ്ലെയ്‌സ്‌മെൻറാണിത്. അദിതി തിവാരിക്ക് മുമ്പ് എൻഐടി പട്‌നയിലെ ഒരു വിദ്യാർത്ഥി 50-60 ലക്ഷം രൂപയുടെ വാർഷിക പാക്കേജ് നേടിയിരുന്നു.
കൊവിഡ് പ്രതിസന്ധി കാമ്പസ് പ്ലെയ്‌സ്‌മെന്റുകളെയും കാര്യമായി ബാധിച്ചിരുന്നു. രണ്ട് വർഷമായി കാമ്പസ് റിക്രൂട്ട്‌മെന്റ് പ്രക്രിയ മന്ദഗതിയിലാണ്. ഐഐഎം വിദ്യാർത്ഥിനിയായ അവ്‌നി മൽഹോത്രയെ 64.61 ലക്ഷം രൂപയുടെ പാക്കേജിൽ മൈക്രോസോഫ്റ്റ് നിയമിച്ചത് അടുത്തിടെ വാ‍ർത്തയായിരുന്നു.
ഐഐഎം സമ്പൽപുർ ട്വിറ്ററിൽ ആണ് വിവരം പങ്കുവെച്ചത്. ഈ വർഷം നേടിയ ഏറ്റവും ഉയർന്ന ശമ്പളമാണിത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test