ഇനിമുതൽ ചില ഇമൈലിമുകളുടെ പേരുകൾക്ക് സമീപം നീല ചെക്ക് മാർക്കുകൾ നിങ്ങൾ ശ്രദ്ധിച്ചേക്കാം. ഗൂഗ്‌ളിന്റ്റെ നിയമാനുസൃതമായി അയയ്ക്കുന്നവരെ അനുകരിക്കാൻ ശ്രമിക്കുന്ന SPAM ഇമെയിലുകൾക്കെതിരെ പോരാടാനുള്ള Google-ന്റെ ഏറ്റവും പുതിയ ശ്രമമാണ് ചെക്ക് മാർക്ക് ഐക്കൺ.
ചെക്ക് മാർക്കുകൾ കഴിഞ്ഞ ബുധനാഴ്ച മുതൽ പുറത്തിറങ്ങി തുടങ്ങി, വ്യക്തിഗത, ഔദ്യോഗിക ജിമെയിൽ അക്കൗണ്ടുകളിൽ ഇത് ദൃശ്യമാകുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ഒഫീഷ്യൽ വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്ന് നീല ചെക്ക് മാർക്കുകൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെ, VERIFICATION സംവിധാനത്തിൽ വിവിധ മാറ്റങ്ങൾ വരുത്തിയതിന് ട്വിറ്റർ വാർത്തകളിൽ ഈയിടെ ഇടം നേടിയിരുന്നു.
Gmail-ൽ ആർക്കൊക്കെ വെരിഫൈഡ് ചെക്ക് മാർക്ക് ലഭിക്കും?
ഇപ്പോൾ, ഇത് ബ്രാൻഡുകൾക്കും ഓർഗനൈസേഷനുകൾക്കും വേണ്ടിയുള്ളതാണ്. മെസേജ് ഐഡന്റിഫിക്കേഷനായി അല്ലെങ്കിൽ BIMI സ്റ്റാൻഡേർഡിനായി Google-ന്റെ ബ്രാൻഡ് ഇൻഡിക്കേറ്ററുകൾ സ്വീകരിച്ച അയക്കുന്നവരുടെ ഇമെയിലുകളിൽ ചെക്ക് മാർക്കുകൾ ചേർക്കും.