petrol-pump-in-payyoli-fined-₹1-65-lakh-for-denying-restroom-access-to-female-teacher

അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുത്തില്ല; Payoli പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ

hop thamarassery poster

Payoli: പെട്രോള്‍ പമ്പിലെ ശുചിമുറി തുറക്കാത്തതിന് Payoli പൊലീസെത്തി ബലമായി ശുചിമുറി തുറന്നു കൊടുത്ത അനുഭവമാണ് പത്തനംതിട്ട ഏഴംകുളം സ്വദേശിനി അധ്യാപിക സി.എല്‍ ജയകുമാരിക്കുള്ളത്. പത്തു മാസത്തിനിപ്പുറം പെട്രോള്‍ പമ്പിന് 1.65ലക്ഷം പിഴയും കിട്ടി. പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എല്‍ ജയകുമാരിയുടെ പരാതിയിലാണ് പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ പിഴയടയ്ക്കേണ്ടത്. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍റേതാണ് വിധി.

2024 മെയ് 8ന് കാസര്‍കോട് നിന്ന് പത്തനംതിട്ടയ്ക്ക് വരും വഴിയാണ് പയ്യോളിയിലെ സ്വകാര്യ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ കയറിയത്. പെട്രോള്‍ അടിച്ചു കഴിഞ്ഞ് ശുചിമുറിയില്‍ ചെന്നപ്പോള്‍ പൂട്ടിയിട്ടിരിക്കുന്നു. താക്കോല്‍ ആവശ്യപ്പെട്ടതോടെ ജീവനക്കാരന്‍ മോശമായി പെരുമാറി. താക്കോല്‍‌ മാനേജരുടെ കയ്യിലാണെന്നും അദ്ദേഹം വീട്ടില്‍‌ പോയി എന്നുമായിരുന്നു വിശദീകരണം. ജയകുമാരി പയ്യോളി പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് ശുചിമുറി ബലമായി തുറന്നു കൊടുത്തു. ഉപയോഗ ശൂന്യമെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞതെങ്കിലും പൊലീസ് തുറന്നപ്പോള്‍ കണ്ടത് ഒരു തകരാറുമില്ലാത്ത ശുചിമുറിയായിരുന്നു.
എന്തായാലും ജയകുമാരി പരാതി നല്‍കി. കമ്മീഷന്‍ രണ്ടു കൂട്ടരേയും വിളിച്ച് വിസ്തരിച്ചു. പമ്പ് ചട്ടം പറയുന്ന സൗകര്യങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍‌ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടു. രാത്രി ഒരു സ്ത്രീക്കുണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ വിലയിരുത്തിയാണ് പിഴയിട്ടത്. 1.50,000 രൂപ പിഴയും 15,000 കോടതിച്ചെലവും ചേര്‍ത്ത് 1.65 ലക്ഷം പമ്പ് ഉടമ അടയ്ക്കണം.

A female teacher from Ezhamkulam, Pathanamthitta—C.L. Jayakumari—faced an unpleasant experience at a private petrol pump in Payyoli when she was denied access to the restroom. The incident occurred on May 8, 2024, while she was traveling from Kasaragod to Pathanamthitta and stopped at the pump to refuel. Upon requesting the restroom key, the staff responded rudely, claiming that the manager, who had the key, was not present. Jayakumari then called the Payyoli police, who arrived and forcibly opened the restroom, finding it to be fully functional despite staff claims that it was unusable.

Following the incident, Jayakumari filed a complaint with the Pathanamthitta Consumer Disputes Redressal Commission. After reviewing the case and hearing both parties, the commission ruled that the petrol pump violated consumer rights and failed to provide essential amenities. Considering the mental and physical distress caused to the woman, the commission imposed a fine of ₹1.50 lakh and an additional ₹15,000 as legal expenses, totaling ₹1.65 lakh, to be paid by the pump owner.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test