Wayanad, Police nabbed a man who extorted 70 lakhs by promising job.

Wayanad, ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം തട്ടിയെടുത്തയാൾ പിടിയിൽ

HOP UAE VISA FROM 7300 INR - BANNER

Wayanad: ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം തട്ടിയെടുത്തയാളെ പൊലീസ് പിടികൂടി., വെള്ളിമാട്കുന്നില്‍ താമസിച്ചു വരുന്ന തിരുവനന്തപുരം സ്വദേശിയായ സുനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മകള്‍ക്ക് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി 70 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. കുപ്പാടി, കോട്ടക്കുന്നില്‍ താമസിക്കുന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേരളത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ബത്തേരി എസ്.ഐ സി.എം. സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സി.പി.ഒ മാരായ അനിത്, അജിത്, ശരത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA