fbpx
mukkam image

മണ്ണിൽ നിന്നു കിട്ടിയത് പൊന്ന് ; തൊഴിലുറപ്പ് തൊഴിലാളിയുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് (Mukkam)

hop holiday 1st banner

Mukkam: രണ്ടര വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണ ചെയിൻ തൊഴിലുറപ്പ് തൊഴിലാളിയുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് തേക്കുംകുറ്റിയിലെ കുറ്റ്യാങ്ങൽ അനു ഏബ്രഹാം. കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡ് ആനയാംകുന്നിലെ തൊഴിലുറപ്പ് തൊഴിലാളി പ്രസന്ന കൂവപ്പാറയാണ് സത്യസന്ധത കാണിച്ചത്.

തൊഴിലുറപ്പ് പണിക്കിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് രണ്ട് പവന്റെ സ്വർണ മാല പ്രസന്നയ്ക്ക് ലഭിച്ചത്. സ്ഥലത്തിന്റെ ഉടമ അവിടെ ഇല്ലാതിരുന്നതിനാൽ മാല വീട്ടിലേക്ക് കൊണ്ടു പോയി. തുടർന്നു പറമ്പിന്റെ ഉടമ വയലിൽ ഗഫൂറിനെ മാല ഏൽപ്പിച്ചു.

മാന്നാർ മത്തായിയുടെ വീടും വിയറ്റ്നാം കോളനിയിലെ ഗേറ്റും; ആലപ്പുഴ എന്ന ഭാഗ്യലൊക്കേഷൻ വർഷങ്ങൾക്ക് മുമ്പ് തന്റെ പറമ്പിൽ ഒരാൾ സ്വർണ മാല തിരഞ്ഞത് ഓർമ ഉണ്ടായിരുന്ന അദ്ദേഹം വ്യക്തിയുടെ നമ്പറിൽ വിളിച്ചു വിവരം പറഞ്ഞു. ടിപ്പർ തൊഴിലാളിയായ തേക്കുംകുറ്റിയിലെ അനു ഏബ്രഹാം മാലയുടെ ചിത്രം സഹിതം എത്തി. രണ്ടര വർഷങ്ങൾക്കു മുൻപു ബൈക്ക് അപകടത്തിൽപെട്ടപ്പോൾ നാട്ടുകാർ ഓടിക്കൂടിയതിനിടെ മാല കീശയിലിട്ട് പറമ്പിലൂടെ ഓടിയപ്പോഴാണു നഷ്ടപ്പെട്ടത്. അന്നു കുറച്ച് ദിവസം തിരച്ചിൽ നടത്തിയെങ്കിലും ലഭിച്ചിരുന്നില്ല.

weddingvia 1st banner