ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളിൽ ഏറ്റവും ഉയർന്ന വിലയുള്ള ഓഹരി MRF ൻേറതാണ്. 98,380 രൂപയാണ് ഈ മാസത്തെ വില. മദ്രാസ് റബ്ബർ ഫാക്ടറി എന്നറിയപ്പെടുന്ന കമ്പനി ഇന്ത്യൻ മൾട്ടിനാഷണൽ ടയർ നിർമ്മാണ കമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടയർ നിർമ്മാതാക്കളാണ് സ്ഥാപനം.
പേജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (Page Industries Limited) ആണ് ഏറ്റവും വില ഉയർന്ന മറ്റൊരു ഓഹരി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നർവെയർ, സോക്സ് നിർമാതാക്കളായ കമ്പനി ജോക്കി ഇന്റർനാഷണലിന്റെ (JOCKEY) എക്‌സ്‌ക്ലൂസീവ് ലൈസൻസുള്ള സ്ഥാപനവും വലിയ റീട്ടെയിൽ കമ്പനിയുമാണ്.