Harippad: ഓണ്‍ലൈനായി ഷെയർ Trading നടത്തി ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി 6 ലക്ഷം രൂപ തട്ടിച്ചതായി പരാതി. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശി അലക്സാണ്ടർ തോമസിന്റെ 6 ലക്ഷം രൂപയാണ് നഷ്ടമായത്. കഴിഞ്ഞ നവംബർ 24 ന് ഇൻസ്റ്റഗ്രാമില്‍ ഓണ്‍ലൈൻ Trading ന്റെ പരസ്യം കണ്ട് ലിങ്ക് വഴി ആദ്യം അവരുടെ WhatsApp Group ല്‍ അംഗമാവുകയായിരുന്നു. തുടർന്ന് അലക്സാണ്ടറിന് ട്രേഡിങ് വഴിപണം ലഭിക്കുകയും ചെയ്തു. കൂടുതല്‍ പണം Trading ല്‍ നിക്ഷേപിക്കണമെങ്കില്‍ അവരുടെ അക്കൗണ്ട് വഴി Trade ചെയ്യണമെന്നും 300 ശതമാനം വരെ ലാഭം നല്‍കാമെന്നും വാഗ്ദാനം ചെയ്തു.
ഇതേ തുടർന്ന് ഡിസംബർ 23 ന് 17000 രൂപ നിക്ഷേപിച്ചു. പിന്നീട് ഇവരുടെ പല അക്കൗണ്ടുകളില്‍ ആയി 6,19,803 രൂപ നിക്ഷേപിച്ചു. ജനുവരി 16 ആയപ്പോള്‍ ലാഭം 22 ലക്ഷം രൂപ ആയി. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ ഇൻകം ടാക്സ് അടച്ചാല്‍ മാത്രമേ കഴിയൂ എന്ന് മെസ്സേജ് വന്നു. ഇതില്‍ സംശയം തോന്നിയ അലക്സാണ്ടർ സെബിയുടെ Helpline ല്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ആണ് തട്ടിപ്പ് ആണെന്ന് മനസിലായത്. Account Number കള്‍ അല്ലാതെ Company യെ പറ്റി മറ്റൊന്നും അലക്സാണ്ടറിന് അറിയുകയില്ല. സംഭവമായി ബന്ധപ്പെട്ട ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.