Thamarassery നാടിനെ ഞെട്ടിച്ച അരുംകൊല; തെളിവെടുപ്പിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
Thamarassery: അടിവാരം മുപ്പതേക്കർ സ്വദേശിനി സുബൈദയ ചോയിയോട് വേനക്കാരിലെ സഹോദരിയുടെ വീട്ടിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകൻ ആഷിഖിനെ തെളിവെടുപ്പിനായി വിട്ടുകിട്ടാൻ താമരശ്ശേരി പോലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ ജയചന്ദ്രന് നേരെ ലുക്കൗട്ട് നോട്ടീസ്.
Kozhikode: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് നേരെ ലുക്കൗട്ട് നോട്ടീസ്. നടൻ്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മുൻപ് കോഴിക്കോട് സെഷന്‍സ് കോടതിയും ജാമ്യപേക്ഷ നിഷേധിച്ചിരുന്നു. പിന്നാലെയാണ് നടന് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന് മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന […]
Kozhikode ഓണ്‍ലെെന്‍ തട്ടിപ്പ്;കട്ടിപ്പാറ സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
Kozhikode: ഷെയർമാർക്കറ്റിൽ നിന്ന് അധികവരുമാനം നൽകാമെന്ന് കാണിച്ചു പണം തട്ടിയ രണ്ടു പേർ കൂടി പിടിയിൽ. കട്ടിപ്പാറ സ്വദേശി മുഹമ്മദ് ഫാദിൽ, നരിക്കുനി സ്വദേശി മിസ്റ്റാൽ എന്നിവരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. Kozhikode സ്വദേശിയായ ഡോക്ടറിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ 20 ലക്ഷത്തിലധികം രൂപ കൈക്കലാക്കിയെന്നാണ് കേസ്. പല തവണകളായി പണം നിക്ഷേപിച്ചായിരുന്നു തട്ടിപ്പ്. ഒരു ഓൺലൈൻ ഗ്രൂപ്പ് വഴിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വിയറ്റ്നാം കോളനിയിലെ റാവുത്തർ ഓർമയായി, Actor Vijaya Ranga Raju അന്തരിച്ചു
Chennai: വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളികൾക്ക് വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെയാണ് വിജയ രംഗ രാജു സുപരിചിതനായത്. ചെന്നൈയിൽ നാടകങ്ങളിലൂടെയണ് അദ്ദേഹം കരിയറിന് തുടക്കമിടുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭൈരവ ദ്വീപം’എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രതിനായക വേഷങ്ങളിലാണ് അദ്ദേഹം തിളങ്ങിയത്. തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും […]
നമ്മുടെ കരിപ്പൂര്‍ എയർപോട്ടും മാറുകയാണ്; കരിപ്പൂർ റൺവേ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു
Kondotty: Karipur International Airport Runway വികസന പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിലവിലുള്ള റൺവേയോട് ചേർന്ന് രണ്ടറ്റത്തും മണ്ണിട്ട് ഉയർത്തി റിസ നിർമിക്കുന്നതിനായാണ് റൺവേ നീളം കൂട്ടുന്നത്. റൺവേയുടെ രണ്ടറ്റത്തുമായി റിസ 90 മീറ്ററിൽനിന്ന് 250 മീറ്റർ നീളം കൂട്ടുന്നതിനാണ് റൺവേ നീളം കൂട്ടുന്നത്. നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിൽ നിന്നായി 12.5 ഏക്കർ ഭൂമിയാണ് ഇതിനു വേണ്ടി ഏറ്റെടുത്തത്. ഒരാഴ്ച മുമ്പാണ് വികസന പ്രവൃത്തികളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. തുടർന്ന് രാപ്പകലില്ലാതെ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം തന്നെ […]
ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍; ‘സമര്‍ത്ഥമായ കൊലപാതകം’, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി
Thiruvananthapuram: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. Neyyattinkara Additional Sessions Court യാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് നിര്‍മ്മല്‍ കുമാറിന് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. കാമുകനായ ഷാരോണിന് കഷായത്തില്‍ […]
അരുംകൊലയില്‍ വിറങ്ങലിച്ച് Puthuppadi, മാതാവിനെ കൊന്ന മകന് പോലീസ് കസ്റ്റഡിയില്‍
Eengapuzha: ഈങ്ങാപ്പുഴക്ക് സമീപം ചോയിയോട് വേനക്കാവിലാണ് നാടിനെ നടുക്കി മകന് ഉമ്മയെ വെട്ടിക്കൊന്നത്. ഇന്ന് ഉച്ച തിരിഞ്ഞ് 1:30നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിഖ് (25) ആണ് മാതാവ് അടിവാരം മുപ്പതേക്കർ കായിക്കൽ സുബൈദ (53) യെ വെട്ടിക്കൊന്നത്. അടിവാരം സ്വദേശികളായ ഇവര്‍ Brain tumour ചികില്‍സാര്‍ത്ഥം സുബൈദയുടെ സഹോദരി ഷക്കീലയുടെ Eengapuzha വേനക്കാവില്‍ ഉള്ള വീട്ടിലായിരുന്നു താമസം. Bangalore D-addition സെന്ററിലായിരുന്ന ആഷിഖ് ഉമ്മയെ കാണാനെത്തിയതായിരുന്നു. തുടര്‍ന്ന് പണം ആവശ്യപ്പെട്ട് […]
Wayanad Beverages Outlet കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ചവർ പിടിയിൽ
Wayanad: Beverages Outlet കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ചവർ പിടിയിൽ. തൊണ്ടർനാട് കോറോത്തെ ഔട്ലറ്റിൽ മോഷണം നടത്തിയ പേരാമ്പ്ര കൂട്ടാളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു (49) എന്നിവരാണ് പിടിയിലായത്. ഈമാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവും മോഷ്ടിച്ചു. പ്രതികളുടെ ചിത്രം നിരീക്ഷണക്യാമറയിൽ പതിഞ്ഞിരുന്നു. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ഓഫീസർ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.പി. അബ്ദുൽ അസീസ്, കെ. മൊയ്തു, ബിൻഷാദ് അലി, എസ്. […]
Wayanad പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി
Wayanad: പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസമായപ്പോൾ കടുവ കുടുങ്ങിയത്. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. 5 കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതിൽ ഒന്നായിരുന്നു തൂപ്രയിലേത്. ഇന്ന് വൈകീട്ട് അമരക്കുനിയിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കാറിൽ സ്ഥാപിച്ച Dash Bord ൽ നിന്നാണ് കടുവ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. 13 വയസ്സുള്ള […]
Thamarassery മജ്ദൂദിൻ്റെ ദാരുണാന്ത്യം നാടിനെ കണ്ണീരിലാഴ്ത്തി
Thamarassery: ഇന്നലെ രാത്രി Thamarassery ഓടക്കുന്ന് വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എലത്തൂർ വാടിയിൽ സൂപ്പിക്കാ വീട്ടിൽ മുഹമ്മദ് മജ്ദൂദ് (34) ൻ്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. പരേതനായ എലത്തൂർ പടന്നയിൽ അബൂബക്കറിന്റെയും നജ്മയുടെയും മകനാണ്. ഭാര്യ: കോഴിക്കോടൻ വീട്ടിൽ ഫാത്തിമ ഹന്ന (വലിയ പറമ്പത്ത് ബി.എം. അബ്ദുറഹിന്റെ (ഫസൽ) മകൾ). മകൻ: മുഹമ്മദ് ഹൂദ് അബൂബക്കർ. സഹോദരങ്ങൾ: മൊഹിയുദ്ദീൻ മക്തും (അബൂദാബി), മർഷിത.
Thamarassery ഓടക്കുന്നിൽ KSRTC ബസ്സും ലോറിയും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്
Thamarassery ഓടക്കുന്നിൽ KSRTC ബസ്സും, ലോറിയും, കറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്. ലോറിയെ മറികടക്കാൻ ശ്രമിച്ച കാർ ബസ്സിനും ലോറിക്കും ഇടയിൽപ്പെട്ടു. ലോറി മറിയുകയും, ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീണ് KSRTC ബസ്സ് സമീപത്തെ കടവരാന്തയിലേക്ക് നീങ്ങി, റോഡിൽ നിന്നും എഴുന്നേറ്റ ബസ് ഡ്രൈവർ ചാടിക്കയറി ബസ് Hand brake ഇട്ട് നിർത്തിയതിനാൽ മറ്റൊരു ദുരന്തം ഒഴിവായി. കാറിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്, ലോറിയിൽ ഉണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു. ബസ്സിൽ ഉണ്ടായിരുന്ന 9 പേർക്ക് പരുക്കേറ്റു. […]
Kodancherry മുണ്ടൂരിൽ നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതപോസ്റ്റിൽ ഇടിച്ചു
Kodancherry: മുണ്ടൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വൈദ്യുതപോസ്റ്റിൽ ഇടിച്ച് അപകടം. Mundur അങ്ങാടിക്ക് സമീപം Anakkampoyil ലിൽ നിന്ന് വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇതിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ വൈദ്യുത ബന്ധവും തടസ്സപ്പെട്ടു.