Play Video

അരികൊമ്ബന് ജിപിഎസ് കോളര്‍; നടപടി വേഗത്തിലാക്കി വനംവകുപ്പ്, വിശദമായ മോക്ഡ്രില്ലും ആലോചനയില്‍

hop thamarassery poster

ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്ബനുള്ള ജിപിഎസ് കോളര്‍ എത്തിക്കാനുള്ള നടപടികള്‍ വനം വകുപ്പ് വേഗത്തിലാക്കി.പറമ്ബിക്കുളത്ത് പ്രതിഷേധം ശക്തമായതോടെ ദൗത്യം വൈകുമോയെന്ന ആശങ്കയും വനംവകുപ്പിനുണ്ട്.

അരിക്കൊമ്ബനെ ചിന്നക്കനാലില്‍ നിന്നും പിടികൂടി മാറ്റാന്‍ കഴിയാതെ വന്നാല്‍ ഘടിപ്പിക്കാനുളള ജിഎം കോളര്‍ വനം വകുപ്പ് മൂന്നാറിലെത്തിച്ചിരുന്നു. മൊബൈല്‍ ടവറില്‍ നിന്നുള്ള സിഗ്നലിന്‍റെ സഹായത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അിരക്കൊമ്ബനം തുറന്നു വിടാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന പറമ്ബിക്കുളത്തെ ഒരുകൊമ്ബന്‍ റേഞ്ചിലെ മുതുവരച്ചാല്‍ പ്രദേശത്ത് പലഭാഗത്തും മൊബൈല്‍ ഫോണ്‍ റേഞ്ചില്ലാത്തതിനാല്‍ ജിഎസ്‌എം കോളര്‍ മതിയാകില്ല. അതിനാലാണ് ജിപിഎസ് കോളര്‍ ഘടിപ്പിച്ച്‌ വനത്തിനുള്ളില്‍ തുറന്നു വിടാന്‍ കോടതി നി‍ര്‍ദ്ദേശിച്ചത്.

വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിന്‍്റെയും കൈവശമുള്ള ജിപിഎസ് കോളര്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം വനംവകുപ്പ് തുടങ്ങിയത്. അവധി ദിവസങ്ങളായതിനാല്‍ അനുമതി ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നുണ്ട്. ഇതോടൊപ്പം വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൈവളമുള്ള കോളറുകളിലൊന്ന് എത്തിക്കാനുളള ശ്രമവും നടത്തുന്നുണ്ട്. എന്തായാലും അടുത്ത ആഴ്ച തന്നെ ദൗത്യം പൂര്‍ത്തിയാക്കണമെന്നാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴുളള സ്ഥലത്ത് നിന്നും മറ്റെവിടേക്കെങ്കിലും മാറിയാല്‍ അരിക്കൊമ്ബനെ പിടികൂടുന്നത് വിഷമകരമാകും.

കോടതി കൃത്യമായ നിരീക്ഷിക്കുന്നതിനാല്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയായിരിക്കും പിടികൂടുക. വിശദമായ മോക്ക് ഡ്രില്‍ നടത്തുന്നതുള്‍പ്പെടെയുള്ള കാര്യവും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. ജിപിഎസ് കോളര്‍ കിട്ടുന്നതിനനുസരിച്ച്‌ തീയതി തീരുമാനിക്കും. വനയാട്ടില്‍ നിന്നുള്ള ദൗത്യ സംഘവും കുങ്കിയാനകളും ഇപ്പോഴും ചിന്നക്കനാലില്‍ തുടരുകയാണ്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test