സംസ്ഥാനത്ത് റെക്കോർഡ് നിരക്കിലേക്ക് തിരികെയെത്തി സ്വർണവില. സംസ്ഥാന ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കായ ഗ്രാമിന് 6,080 രൂപയിലും പവന് 48,640 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചാണ് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് ഇട്ടത്. മാർച്ച് 9 നാണ് ഇതിന് മുൻപ് സ്വർണം ഈ നിരക്കിലേക്ക് എത്തിയത്. പിന്നീട് മാർച്ച് 12 വരെ നിരക്കിൽ മാറ്റമില്ലാതെ തുടർന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് യഥാക്രമം 6,035 രൂപയിലും 48,280 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത് .മാർച്ച് 1 ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും, പവന് 46320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.