വയനാടിന്റെ ഹരിതഭംഗി വീണ്ടെടുക്കാൻ മണ്ണില്‍ വീഴും 1.5 ലക്ഷം വിത്തുകള്‍

hop thamarassery poster

Sultan Bathery: വയനാടിന്റെ ഹരിതഭംഗി വീണ്ടെടുക്കാൻ മണ്ണില്‍ വീഴുക ഒന്നര ലക്ഷം വിത്തുണ്ടകള്‍. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടങ്ങിയ വിത്തെറിയല്‍ ആഗസ്റ്റ് പതിനഞ്ചോടെ അവസാനിക്കും.
അടുത്ത അഞ്ച് വർഷത്തിനകം സ്വാഭാവിക വനങ്ങളാല്‍ വയനാട് സമ്ബന്നമാക്കുകയാണ് ലക്ഷ്യം. അധിനിവേശ സസ്യങ്ങളുടെ വരവും പ്രതികൂല കാലാവസ്ഥയും കാട്ടുതീയും നക്കിത്തുടച്ച വനമേഖലയെ പച്ചയണിയിക്കുകയും വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ തന്നെ തീറ്റയൊരുക്കുകയുമാണ് ഉദ്ദേശ്യം. കഴിഞ്ഞ വർഷം വനത്തില്‍ നിക്ഷേപിച്ച രണ്ട് ലക്ഷത്തോളം തൈകള്‍ നാമ്ബിട്ടു. ഇത് വനത്തിന്റെ സ്വാഭാവികതയിലേക്കുള്ള തിരിച്ചുവരവായിരുന്നു.

വയനാട് വന്യജീവി സങ്കേതത്തിലെ നാല് റെയിഞ്ചുകളും ഫോറസ്റ്റ് സ്‌റ്റേഷനുകളും സെക്ഷൻ ഫോറസ്റ്റുകളും മുൻകൈയെടുത്താണ് വിത്തെറിയുന്നത്. കാട്ടുതീ വിഴുങ്ങിയ മേഖലകളിലും ഫലവൃക്ഷങ്ങള്‍ കുറഞ്ഞതും സ്വാഭാവിക വനങ്ങള്‍ ഇല്ലാത്തതുമായ പ്രദേശത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിസ്ഥിതി സ്‌നേഹികളുടെയും സഹകരണത്തോടെ ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിത്തുകള്‍ നിക്ഷേപിക്കുന്നത് .

വിത്ത് വനത്തില്‍ എറിയുന്നതിന് പുറമെ വനത്തിലെ തുറസായ സ്ഥലങ്ങളില്‍ വൃക്ഷതൈകളും നടുന്നുണ്ട്. തോല്‍പ്പെട്ടി, കുറിച്ച്‌യാട്, സുല്‍ത്താൻ ബത്തേരി, മുത്തങ്ങ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് കീഴിലുള്ള ദാസനക്കര, കുപ്പാടി, വണ്ടിക്കടവ്, താത്തൂർ, നായ്‌ക്കെട്ടി, കാരശ്ശേരി, ഒട്ടിപ്പാറ, പൊൻകുഴി തുടങ്ങിയ ഫോറസ്റ്റ് സ്‌റ്റേഷനുകളുടെയും സെക്ഷൻ ഫോറസ്റ്റുകളും കേന്ദ്രീകരിച്ചാണ് വിത്തെറിയുന്നത്. വന്യജീവി സങ്കേതത്തിന് പുറമെ നോർത്ത് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനുകളുടെ കീഴിലുമാണ് വിത്തെറിയുന്നത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പ്രദേശങ്ങളില്‍ മാത്രം 22000 വിത്തുണ്ടകളാണ് നിക്ഷേപിക്കുന്നത്.

വിത്തുണ്ടകള്‍

മണ്ണും ചാണകവും മണലും ചേർത്ത് ചെറിയ ബോള്‍ രൂപത്തിലാക്കിയശേഷം മരങ്ങളുടെ വിത്തുകള്‍ അതില്‍ നിക്ഷേപിച്ചുണ്ടാക്കുന്നതാണ് വിത്തുണ്ടകള്‍. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയ്ക്കനുസരിച്ചുള്ള വൃക്ഷതൈകളുടെയും മുളയുള്‍പ്പെടെയുള്ള പുല്ല് വർഗങ്ങളുടെയും വിത്തുകളാണ് വനത്തിലെറിയുന്നത്.

”പരിസ്ഥിതിക്കിണങ്ങുന്ന സ്വാഭാവിക വൃക്ഷങ്ങളുടെ വിത്തുകളാണ് ഇപ്പോള്‍ വനത്തില്‍ നിക്ഷേപിക്കുന്നത്. സ്വഭാവിക വനങ്ങള്‍ വയനാടൻ വനമേഖലയില്‍ പിടിമുറുക്കുന്നതോടെ വന്യമൃഗങ്ങള്‍ കാട്ടില്‍ തന്നെ നിലയുറപ്പിക്കും.ഇതോടെ മനുഷ്യ-വന്യജീവി സംഘർഷത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ കഴിയും. അജിത് കെ.രാമൻ, സൗത്ത് വയനാട് ഡി.എഫ്.ഒ .

 

 


To restore the natural forests of Wayanad, authorities have begun dropping 1.5 lakh seed balls into affected forest areas, an initiative that runs from June 5 to August 15. Led by Wayanad’s forest departments and supported by local communities and schools, the goal is to rebuild biodiversity, control invasive species, and provide food sources for wildlife within forests. Seed balls made of earth, dung, and sand are embedded with native seeds suited to local conditions. The project aims to reduce human-animal conflict and promote sustainable forest regeneration across North and South Wayanad.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test