Thamarassery ഓടക്കുന്നിൽ KSRTC ബസ്സും, ലോറിയും, കറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്. ലോറിയെ മറികടക്കാൻ ശ്രമിച്ച കാർ ബസ്സിനും ലോറിക്കും ഇടയിൽപ്പെട്ടു. ലോറി മറിയുകയും, ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീണ് KSRTC ബസ്സ് സമീപത്തെ കടവരാന്തയിലേക്ക് നീങ്ങി, റോഡിൽ നിന്നും എഴുന്നേറ്റ ബസ് ഡ്രൈവർ ചാടിക്കയറി ബസ് Hand brake ഇട്ട് നിർത്തിയതിനാൽ മറ്റൊരു ദുരന്തം ഒഴിവായി.
കാറിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്, ലോറിയിൽ ഉണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു. ബസ്സിൽ ഉണ്ടായിരുന്ന 9 പേർക്ക് പരുക്കേറ്റു. താഴെ പറയുന്നവർക്കാണ് പരുക്കേറ്റത്. കാർ യാത്രക്കാരായ അബുബക്കർ സിദ്ദീഖ്, ഷഫീർ, കൂടാതെ സാരമായി പരുക്കേറ്റ കാർ ഡ്രൈവറും Kozhikode Medical College ലാണ്. ബസ് യാത്രക്കാരായ ധന്യ കരികുളം, സിൽജ വെണ്ടേക്കുംചാൽ ചമൽ, മുക്ത (12) ചമൽ, ചന്ദ്ര ബോസ് (48) ചമൽ, ലുബിന ഫർഹത്ത് കാന്തപുരം, നൗഷാദ് കാന്തപുരം, അഫ്സത്ത് പിണങ്ങോട് വയനാട്, KSRTC ഡ്രൈവർ വിജയകുമാർ, കണ്ടക്ടർ സിജു എന്നിവർ Thamarassery താലൂക്ക് ആശുപത്രിയിലാണ്.