ഫോര്‍മുല വണ്‍ കാര്‍ റേസിങ്ങിൽ അന്താരാഷ്ട്ര താരമാകാനൊരുങ്ങി പേരാമ്പ്ര (Perambra) സ്വദേശിനി സൽവ
Perambra: ഇന്ത്യയില്‍ നിന്നുള്ള പ്രഥമ വനിതാ ഇന്റര്‍നാഷണല്‍ ഫോര്‍മുല വണ്‍ റേസിംഗ് താരമാകാന്‍ ഒരുങ്ങി ചെമ്പ്ര സ്വദേശിനി. ചെമ്പ്ര പനിച്ചിങ്ങള്‍ കുഞ്ഞാമൂ- സുബൈദ ദമ്പതികളുടെ മകള്‍ സല്‍വ മര്‍ജാനാണ് റേസിംഗിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ആത്മവിശ്വാസവും അര്‍പ്പണബോധവും കൈമുതലാക്കി എഫ് വണ്‍ റേസിംഗില്‍ സ്വന്തം ജീവിതചര്യ തന്നെ കെട്ടിപടുക്കുവാനുള്ള പ്രയാണത്തിലാണ് ഈ 23കാരി. വരാനിരിക്കുന്ന എഫ് ഫോര്‍ യു.എ.ഇ, എഫ് ഫോര്‍ ബ്രിട്ടന്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനായുള്ള പരിശീലനത്തിലും അതിനായുള്ള തയ്യാറെടുപ്പിലുമാണ് സല്‍വ ഇപ്പോള്‍. കുട്ടിക്കാലം മുതല്‍ ഡ്രൈവിങ്ങിനോട് […]
ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ കടലില്‍ വീണ പന്ത് എടുക്കാന്‍ പോയി; Kozhikode ബീച്ചില്‍ രണ്ട് കുട്ടികളെ കാണാതായി
Kozhikode: കോഴിക്കോട് ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികളെ കടലില്‍ കാണാതായി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. തീരത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ പന്ത് കടലില്‍ പോകുകയായിരുന്നു. ഇത് എടുക്കാനായി പോയ കുട്ടികളെയാണ് കാണാതായതെന്ന് ഒപ്പമുള്ളവര്‍ പറയുന്നത്. അഞ്ച് കുട്ടികളാണ് കളിച്ചുകൊണ്ടിരുന്നത്. മൂന്നുപേര്‍ കടലില്‍ പെട്ടിരുന്നു. ഇവരില്‍ ഒരാളെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഒളവണ്ണ സ്വദേശികളായ കുട്ടികളെയാണ് കാണാതായതെന്നാണ് വിവരം. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരാരും കടലില്‍ ഇറങ്ങിയിട്ടില്ലെന്നാണ് […]
UAE Visit Visa കാലാവധി ഇനി രാജ്യത്തിനകത്തു വെച്ച് തന്നെ നീട്ടാം.
ഇനി UAE ൽ വിസിറ്റ് വിസക്കാർക്ക് 30 ദിവസത്തേക്ക് വിസ കാലാവധി UAE യിൽ വെച്ച് തന്നെ നീട്ടാ വുന്നതാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫെയർസിന്റെയും ഈ തീരുമാനം ടൂറിസ്റ്റുകൾക്ക് ആശ്വാസമായി. ICA വെബ്സൈറ്റ് അനുസരിച്ചു 30 ദിവസത്തെയും, 60ദിവസത്തേയും വിസിറ്റ് വിസക്കാർക്ക് ഇനി മുതൽ വിസ 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതായിരിക്കും. ടൂറിസ്റ്റ് വിസക്കാർ കാലാവധി നീട്ടുന്നതിനായി ട്രാവൽ ഏജൻസിയേയോ, സ്പോൺസറെയോ സമീപിക്കേണ്ടതാണ്. […]