ചെമ്പ്കടവിൽ കാർ (Car) തോട്ടിലേക്ക് മറിഞ്ഞു അപകടം
Kodanchery: ചെമ്പ്കടവ് അങ്ങാടിക്ക് സമീപം Car തോട്ടിലേക്ക് മറിഞ്ഞു അപകടം. ചൂരമുണ്ട ചെമ്പ്കടവ് സടക്ക് റോഡിൽ കാർ തലകീഴായി തോട്ടിലേക്ക് മറഞ്ഞു. ആർക്കും പരിക്കില്ല. മാളിയേക്കൽ രാജുവിന്റെ വീടിനു മുന്നിലുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്. നൂറാംതോട് സ്വദേശിയുടെ ആണ് കാർ.
കാണാതായിട്ട് 5 ദിവസം; 12കാരിയുടെയും അമ്മൂമ്മയുടെയും മൃതദേഹങ്ങൾ കണ്ടെത്തി (Malappuram)
Malappuram: നിലമ്പൂർ അമരമ്പലം കുതിരപ്പുഴയിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. അനുശ്രീയുടെയും (12) അമ്മൂമ്മ സുശീലയുടെയും മൃതദേഹമാണു കണ്ടെത്തിയത്. ഇവരെ കാണാതായതിന്റെ രണ്ടു കിലോമീറ്റർ അകലെയായിരുന്നു മൃതദേഹങ്ങൾ. കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയാണ് അഞ്ചംഗ കുടുംബം കുതിരപ്പുഴയിൽ ഒഴുകിപ്പോയത്. അനുശ്രീയുടെ രണ്ടു സഹോദരന്മാരും അമ്മയും രക്ഷപ്പെട്ടു. അനുശ്രീയെയും അമ്മൂമ്മയെയും കാണാതായി. അന്നുമുതൽ ഇവരെ കണ്ടെത്താനായി തിരച്ചിൽ നടക്കുകയായിരുന്നു
ഈങ്ങാപ്പുഴയിൽ (Engapuzha) വിദ്യഭ്യാസ മന്ത്രിക്ക് കരിങ്കൊടി; യൂത്ത് ലീഗ് നേതാക്കള്‍ അറസ്റ്റിൽ
Thamarassery: പ്ലസ് ടു അനുവധിക്കുന്നതില്‍ മലബാറിനോട് കാണിക്കുന്ന അവഗണക്കെതിരെ സമര രംഗത്തുള്ള യൂത്ത് ലീഗ്, എം എസ് എഫ് പ്രവര്‍ത്തകര്‍ വിദ്യഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റില്‍. പുതുപ്പാടിയില്‍ കൈതപ്പൊയില്‍ യുപി സ്കൂള്‍ ഉദ്ഘാടന ചടങ്ങിനെത്തിയ വിദ്യഭ്യാസ മന്ത്രിയെ Engapuzha യില്‍ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് ജില്ലാകമ്മറ്റിയംഗം കെപി സുനീര്‍, പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നംഷിദ്, സെക്രട്ടറി കെസി ഷിഹാബ്, വികെ ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. അതേ സമയം മുക്കത്ത് പരിപാടിയില്‍ മന്ത്രി […]
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണകടത്ത് (Gold);കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയിൽ
Malappuram: Karipur Airport വഴി സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ സ്വദേശി അബ്ദുറഹിമാനെ(34)യാണ് 1079 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളാക്കിയാണ് ഇയാള്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 64 ലക്ഷം രൂപ വിലവരുമെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍നിന്നുള്ള Air India വിമാനത്തിലാണ് അബ്ദുറഹിമാന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ Malappuram ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ […]