സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച; ഇന്ന് ദർബാർ ഹാളിൽ പൊതുദർശനം (Thiruvananthapuram)
Thiruvananthapuram: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി പള്ളിയിൽ നടക്കും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ ബെംഗളൂരുവിൽ നിന്നും Thiruvananthapuram വസതിയിലേക്ക് പ്രത്യേക വിമാനത്തിൽ എത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അദ്ദേഹത്തിന്റെ ദേവാലയമായ സെന്റ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിൽ പൊതുദർശനത്തിന് വച്ച ശേഷം ഇന്ദിരാഭവനിൽ കൊണ്ടുവരും. […]
കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക് (Vadakara)
Vadakara: കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിനുസമീപം ചീരാംവീട്ടിൽ പീടിക കടയ്ക്കോട്ട് സൗഭാഗ്യയിൽ പത്മിനിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഇവർ Vadakara ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നി മുറ്റത്ത് നിൽക്കുകയായിരുന്ന പത്മിനിയെ കുത്താനടുത്തപ്പോൾ ഇവർ കൈകൊണ്ട് തടഞ്ഞു. മകൻ സ്വരാഗും കൂടെയുണ്ടായിരുന്നു. സ്വരാഗിന്റെ ഇടപെടലാണ് കൂടുതൽ പരിക്കേൽക്കാതെ പത്മിനിയെ രക്ഷിച്ചത്. കൈയ്ക്കാണ് പരിക്കേറ്റത്.
ജലോത്സവത്തിനൊരുങ്ങി കോടഞ്ചേരി (Kodanchery)
Thamarassery: കാടും കാട്ടാറും വെള്ളച്ചാട്ടവും നിറഞ്ഞ Kodanchery ജലോത്സവത്തിന് ഒരുങ്ങുകയാണ്. ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക ടൂറിസത്തിന്റെ മനോഹാരിതയ്ക്ക് സാക്ഷ്യം വഹിക്കാം. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയതികളിലാണ് ഒമ്പതാമത് അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിംഗ് നടക്കുന്നത്. ജല വിസ്മയം തീർക്കാൻ കയാക്കിംഗ് സംഘങ്ങൾ എത്തിത്തുടങ്ങി. തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും പരിശീലനം ആരംഭിച്ചു. സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇന്ത്യൻ കനോയിംഗ് […]
സംസ്ഥാനത്ത് ഇന്ന് പൊതുഅവധി (Kerala)
Thiruvananthapuram: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് (Kerala) രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമായിരിക്കും. ഇന്ന് പുലർച്ചെ 4.25 ഓടെ ബംഗളൂരുവിലെ ഹെൽത്ത് കെയർ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടിയുടെ മരണം. 79 വയസ്സായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
Bengaluru: മുൻമുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (73) അന്തരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതനയാരിന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കുടുംബം-ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. Bengaluru വിലെ ചിന്മയ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദഗ്ധ ഡോക്ടർ സംഘമായിരുന്നു […]
കാലിക്കറ്റ് സർവകലാശാല (Calicut Univesity) പരീക്ഷകൾ മാറ്റി
Thenhipalam: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ Calicut Univesity ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 22-ലേക്ക് മാറ്റി. പരീക്ഷാ സമയത്തിൽ മാറ്റമില്ല ഇന്നത്തെ മൂല്യനിർണയ ക്യാമ്പുകൾക്ക് അവധി പ്രഖ്യാപിച്ചു.