fbpx
Kodanchery image

ജലോത്സവത്തിനൊരുങ്ങി കോടഞ്ചേരി (Kodanchery)

hop holiday 1st banner
Thamarassery: കാടും കാട്ടാറും വെള്ളച്ചാട്ടവും നിറഞ്ഞ  Kodanchery ജലോത്സവത്തിന് ഒരുങ്ങുകയാണ്. ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക ടൂറിസത്തിന്റെ മനോഹാരിതയ്ക്ക് സാക്ഷ്യം വഹിക്കാം. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയതികളിലാണ് ഒമ്പതാമത് അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിംഗ് നടക്കുന്നത്.
ജല വിസ്മയം തീർക്കാൻ കയാക്കിംഗ് സംഘങ്ങൾ എത്തിത്തുടങ്ങി. തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും പരിശീലനം ആരംഭിച്ചു. സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇന്ത്യൻ കനോയിംഗ് ആൻഡ് കയാക്കിംഗ് അസോസിയേഷനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളും സംയുക്തമായാണ് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര കയാക്കിംഗ് മേള സംഘടിപ്പിക്കുന്നത്.

കഴിഞ്ഞവർഷത്തെ മത്സരത്തിൽ ‘റാപ്പിഡ് രാജ’ പട്ടം നേടിയ അമിത് താപ്പ, അങ്കിത് സിംഗ് , ബാവ് പ്രീത് സിംഗ്, കേരള താരങ്ങളായ നിസ്തുൽ ജോസ്, തോബിത്ത് രാഹുൽ, ഡി.ആനന്ദ്, ബി.കെ.അഭിലാഷ്, കർണാടക സ്വദേശിനി ആൻ. മത്തിയാസ് എന്നിവരടങ്ങിയ സംഘം പരിശീലനം തുടങ്ങിക്കഴിഞ്ഞു. 2022ൽ അറുപതിലേറെ താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ ഇക്കുറി കൂടുതൽ വിദേശതാരങ്ങൾ എത്തുമെന്നാണ് സംഘാടകർ അറിയിച്ചത്. മലബാറിന്റെ മാമാങ്കമായി മാറുന്ന കയാക്കിംഗ് മത്സരത്തിന്റെ പ്രചാരണാർത്ഥം വിവിധ മത്സരങ്ങൾ നടക്കും. കോഴിക്കോട് ,വയനാട്, മലപ്പുറം ജില്ലകളിൽ നിന്ന് ചാലിപ്പുഴയിലെ പുലിക്കയം മത്സരവേദിയിലേക്ക് സൈക്കിൾറാലിയും, തുഷാരഗിരിയിൽ മഴനടത്തം, ഓമശ്ശേരിയിൽ ‘മഡ് ഫുട്‌ബോൾ’, കക്കാടംപൊയിലിൽ പട്ടംപറത്തൽ, കോടഞ്ചേരിയിലെ സ്വകാര്യ എസ്റ്റേറ്റിൽ ഓഫ് റോഡ് റെയ്‌സ് എന്നീ പ്രീ ഇവന്റുകളാണ് നടക്കുക.

weddingvia 1st banner