വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് (Kozhikode)
Kozhikode: 22 കാരിയായ യുവതിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് പിതാവ്. കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്രയുടെ(22) മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിൻ്റെ മുൻപിലെത്തിച്ച് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ചന്ദ്രൻ പൊലീസിൽ പരാതി നൽകി. മകള്‍ ആദിത്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ചന്ദ്രന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചന്ദ്രൻ Kozhikode സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ജൂലായ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. Kozhikode ഗണപതിക്കുന്നിലെ വാടക വീട്ടിലെ മുറിയിൽ ആദിത്യ ചന്ദ്രയെ […]
റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; കാഴ്ചയ്ക്ക് തകരാര്‍ (Kozhikode)
Kozhikode: റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. Kozhikode കളന്‍തോട് എം ഇ എസ് കോളേജിലെ രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥി മിദ്‌ലാജിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. മിദ്‌ലാജ് Kozhikode മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തില്‍ മിഥിലാജിന്റെ കാഴ്ച്ചയ്ക്ക് തകരാര്‍ സംഭവിച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. മുക്കിന്റെ പാലത്തിന് പൊട്ടലുമുണ്ട്. കണ്ടാലറിയാവുന്ന പത്തോളം പേരാണ് മര്‍ദ്ദിച്ചതെന്ന് മിദ്‌ലാജിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. സംഭവത്തില്‍ Kunnamangalam പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഈച്ച ശല്യം കോഴിഫാമിന് പിഴ, രേഖകൾ ഹാജരാക്കുന്നതിനായി നിർദ്ദേശം (Kattippara)
Thamarassery: Kattippara പഞ്ചായത്തിലെ വേനക്കാവ് മിച്ചഭൂമി, കണ്ണാടിമുക്ക് കുളക്കാട്ട്കുഴി പരിസര പ്രദേശങ്ങളിലെ വീടുകളിലാണ് ഈച്ച ശല്യം രൂക്ഷമായത് മൂലം ജനങ്ങളാകെ വലയുന്നത്. ജനങ്ങൾക്ക് ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ ഉറങ്ങാനോ കഴിയാത്ത ദുരവസ്ഥയാണ്. പലവീടുകളിലും പ്രായമായവരും രോഗികളും കുട്ടികളുൾപ്പെടെ ആളുകളിൽ പകർച്ച വ്യാധിരോഗങ്ങൾക്കിടവരുത്തും വിധം ഈച്ച ശല്യം വ്യാപകമാണ്. പ്രദേശത്ത് പനിയും വയറിളക്കവും ദിനേന കൂടുകയാണെന്ന് ആളുകൾ ആരോപിക്കുന്നു. ഇതേ തുടർന്ന് Kattippara പഞ്ചായത്തധികൃതർക്ക് RMPI നൽകിയ പൊതു പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഹെൽത്ത് ജെ എച്ച് ഐ സെറീനയുടെ […]