fbpx
Fly nuisance poultry farm fined, directed to produce documents image_cleanup

ഈച്ച ശല്യം കോഴിഫാമിന് പിഴ, രേഖകൾ ഹാജരാക്കുന്നതിനായി നിർദ്ദേശം (Kattippara)

hop holiday 1st banner
Thamarassery: Kattippara പഞ്ചായത്തിലെ വേനക്കാവ് മിച്ചഭൂമി, കണ്ണാടിമുക്ക് കുളക്കാട്ട്കുഴി പരിസര പ്രദേശങ്ങളിലെ  വീടുകളിലാണ്  ഈച്ച ശല്യം രൂക്ഷമായത് മൂലം ജനങ്ങളാകെ വലയുന്നത്. ജനങ്ങൾക്ക് ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ ഉറങ്ങാനോ കഴിയാത്ത ദുരവസ്ഥയാണ്.
പലവീടുകളിലും പ്രായമായവരും രോഗികളും കുട്ടികളുൾപ്പെടെ ആളുകളിൽ പകർച്ച വ്യാധിരോഗങ്ങൾക്കിടവരുത്തും വിധം ഈച്ച ശല്യം വ്യാപകമാണ്.  പ്രദേശത്ത് പനിയും വയറിളക്കവും  ദിനേന കൂടുകയാണെന്ന് ആളുകൾ  ആരോപിക്കുന്നു.
ഇതേ തുടർന്ന് Kattippara പഞ്ചായത്തധികൃതർക്ക് RMPI നൽകിയ പൊതു പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ ഹെൽത്ത് ജെ എച്ച് ഐ  സെറീനയുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും ഈച്ചയുടെ വ്യാപനം നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് ഫാം നടത്തിപ്പുകാർക്ക് ഫൈൻ ഈടാക്കുകയും രേഖകൾ നാളെ ഹാജരാക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.
 
weddingvia 1st banner