കർഷകദിനം ആചരിച്ചു (Kodanchery)
Kodanchery: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ Kodanchery യിൽ ചിങ്ങം – 1 കർഷക ദിനം സമുചിതമായി ആചരിച്ചു. കുട്ടിക്കർഷകനായ അബിൻ സജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം ഒരുക്കുകയും കുട്ടികൾക്ക് വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു. പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ ഷിജോ ജോൺ, സിസ്റ്റർ ജിസ്മി, ലെജി ജോർജ് എന്നിവർ നേതൃത്വം നൽകി.
മയക്കുമരുന്ന് കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും പിഴയും (Koduvally)
Wayanad: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് 60 നൈട്രാസെപാം ഗുളികകളും 500 ഗ്രാം കഞ്ചാവും കൈവശം വെച്ച കുറ്റത്തിന് അറസ്റ്റിലായ കരുവംപൊയിൽ Koduvally ആലിപ്പറമ്പ് വീട്ടിൽ അർഷാദിന് കല്പറ്റ അഡിഷണൽ സെഷൻസ് (NDPS Court) കോടതി 2 വർഷവും 6 മാസവും കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു. 2017 ൽ മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ഇപ്പോഴത്തെ ഉത്തര മേഖല ജോയന്റ് എക്സൈസ് കമ്മീഷണർ ശ്രീ. കെ.പ്രേംകൃഷ്ണയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. […]
നാക്കിലമ്പാട് കോളനിയിലെ ജീർണിച്ച വീടുകൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ (Puthuppady)
Puthuppady: നാക്കിലമ്പാട് ആദിവാസി കോളനിയിലെ തകർന്നു വീഴാറായ വീടുകൾ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ കളക്ടർക്കും ജില്ലാ പട്ടികജാതി പട്ടികവർഗ ഓഫീസർക്കുമാണ് കമ്മിഷൻ ആക്ടിംഗ് ചെയർ പേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. തകർന്ന് വീഴാറായ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഒന്നിനും വാതിലുകളില്ല. ചോർച്ച കൂടിയതോടെ ടാർപ്പായ കൊണ്ട് മേൽക്കൂര മറച്ചാണ് താമസക്കാർ കഴിയുന്നത്. വരാന്തയ്ക്ക് മുന്നിൽ ചവിട്ടുപടി ഇല്ലാത്തതു കാരണം വയോധികർ മുറ്റത്തിറങ്ങുന്നത് നിരങ്ങിയാണ്. […]
ഡയഗണോസ്റ്റിക്ക് സെന്ററിൽ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം (Vadakara)
Vadakara: വീരഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഡയമണ്ട് ഡയഗ്നോസ്റ്റിക്ക് സെന്ററിൽ തീപ്പിടിത്തം. ഇൻവർട്ടർ റൂമിന് ഉച്ചയോടെയാണ് തീപിടിച്ചത്. Vadakara അഗ്നിരക്ഷാ നിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് സേന സംഭവസ്ഥലത്തെത്തി തീയണച്ചു. സെന്ററിലെ ബാറ്ററികൾ, എ.സി, കംപ്യൂട്ടറുകൾ തുടങ്ങിയവ കത്തിനശിച്ചു. സ്റ്റേഷൻ ഓഫീസർ കെ. മനോജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിജിത്ത് കുമാർ , ഫയർ ഓഫീസർമാരായ കെ. ഷിജു, സ്വപ്നേഷ്, റിജീഷ് കുമാർ, അബ്ദുൾ സമദ്, വി.കെ. ആദർശ്, പി.ടി. വിവേക്, കെ. […]
യുവാവ് പാലത്തിലെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ (Balussery)
Balussery: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലോളി പുതുക്കുടി സത്യന്റെ മകൻ ആകാശ് ( 24) ആണ് മരിച്ചത്. ബാലുശ്ശേരിയിലെ ഗ്ലാസ് മാർട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കരനാണ്. മഞ്ഞ പ്പാലത്തിനടുത്ത് ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പ് കടന്നുപോകുന്ന പാലത്തിലെ ചെറിയ പൈപ്പിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. Balussery പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.