fbpx
Accused in drug case gets two years rigorous imprisonment and fine (Koduvally) image

മയക്കുമരുന്ന് കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും പിഴയും (Koduvally)

hop holiday 1st banner

Wayanad: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് 60 നൈട്രാസെപാം ഗുളികകളും 500 ഗ്രാം കഞ്ചാവും കൈവശം വെച്ച കുറ്റത്തിന് അറസ്റ്റിലായ കരുവംപൊയിൽ Koduvally ആലിപ്പറമ്പ് വീട്ടിൽ അർഷാദിന് കല്പറ്റ അഡിഷണൽ സെഷൻസ് (NDPS Court) കോടതി 2 വർഷവും 6 മാസവും കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു.

2017 ൽ മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ഇപ്പോഴത്തെ ഉത്തര മേഖല ജോയന്റ് എക്സൈസ് കമ്മീഷണർ ശ്രീ. കെ.പ്രേംകൃഷ്ണയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവിലെ കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. ടി. ഷറഫുദീൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. നാർകോട്ടിക് സ്പെഷ്യൽ ജഡ്ജ് ശ്രീ. അനിൽകുമാർ S.K ആണ് വിധി പ്രഖ്യാപിച്ചത്. പ്രോസീക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് എ.യു.സുരേഷ്കുമാർ ഹാജരായി.

weddingvia 1st banner