ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചതിന്റെ CCTV ദ്യശ്യങ്ങള്‍ പുറത്ത് (Adivaram)
Adivaram: കഴിഞ്ഞ ദിവസം അടിവാരത്തെ ബി ജെ പി പ്രവർത്തകനായ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചുകൊണ്ടു പോയി സംഘം ചേർന്ന് മർദ്ദിച്ചതിന്റെ CCTV ദൃശം ലഭിച്ചു. പുതുപ്പാടി Adivaram സ്വദേശി മാളികവീട്ടിൽ ശിവജിക്കാണ് മർദ്ദനമേറ്റത്. പുതുപ്പാടി കൈപ്രം ഭാഗത്ത് വെച്ചാണ് മർദ്ദനമേറ്റത്. ശിവജിയെ പതിനഞ്ചോളം ആളുകള്‍ കൂട്ടമായി മര്‍ദ്ദിക്കുകയും ശിവജിയുടെ ഓട്ടോ മറിച്ചിടുന്നതും ദൃശ്യത്തില്‍ കാണാം. ശിവജിയുടെ പരാതിയില്‍ വെസ്റ്റ് കൈതപ്പൊയില്‍ സ്റ്റാലിനും കണ്ടാല്‍ അറിയാവുന്ന പതിനഞ്ചോളം ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. പുതുപ്പാടിയിയെ കള്ള് ഷാപ്പിൽ പാട്ടുപാടിയതുമായി […]
Thamarassery നഗരത്തിലെ റോഡ് കയ്യേറ്റം ഒഴിപ്പിച്ചു
Thamarassery: Thamarassery നഗരത്തിൽ റോഡ് കയ്യേറിയവരേയും, വഴിയോര കച്ചവടക്കാരേയും ഗ്രാമ പഞ്ചായത്ത് അധികൃതർ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചു. പല തവണ നോട്ടീസ് നൽകിയിട്ടും ഒഴിഞ്ഞു പോകാൻ തയ്യാറാവാത്തവരെയാണ് ഇന്ന് ഒഴിപ്പിച്ചത്. Thamarassery ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദുറഹ്മാൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ അരവിന്ദൻ, അയ്യൂബ് ഖാൻ, അസി.സെക്രട്ടറി അശോകൻ, ജൂനിയർ സൂപ്രണ്ട് സുധീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ, ഉദ്യോഗസ്ഥരായ ജോർലിൻ, വിജേഷ്, താമരശ്ശേരി എസ് ഐ ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
കോരങ്ങാട് ജീപ്പ് അപകടം;ഒരാൾക്ക് പരുക്ക് (Thamarassery)
Thamarassery: കോരങ്ങാട് നിയന്ത്രണം വിട്ട ജീപ്പ് ഹൈമാസ്റ്റ് ലൈറ്റ് കാലിൽ ഇടിച്ച് ഒരാൾക്ക് പരുക്ക്. പേരാമ്പ്ര പഴുതോത്ത് റോഡ് സ്വദേശി സലീമിനാണ് പരുക്കേറ്റത് ഇയാളെ Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 1.30 ഓടെയാണ് അപകടം.
കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി റാഗിങ്ങിന് ഇരയായെന്ന് പരാതി (Balussery)
Balussery: പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തതായി പരാതി. Balussery കരിയാത്തൻ കാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എം.കെ.ഷാമിലിനാണ് (17) ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ ഗേറ്റിൽ വെച്ചായിരുന്നു ആക്രമണം. ഇത് രണ്ടാം തവണയാണ് ഷാമിൽ സീനിയേഴ്സിന്റെ ആക്രമണത്തിന് ഇരയാകുന്നത്. മർദനമേറ്റ് ബോധ രഹിതനായി വീണ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാഗിങ്ങിനു കേസ് എടുക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു. അധികൃതർ പ്രശ്നത്തിന്റെ […]
Estatemukk-Thalayad റോഡില്‍ അപകടങ്ങള്‍ തുടരുന്നു; റോഡ് നിര്‍മാണത്തിലെ അപാകതയാണെന്ന് ഡ്രൈവര്‍മാര്‍ കുറ്റപ്പെടുത്തുന്നു
Kozhikode: Estatemukk-Thalayad റോഡില്‍ അപകടങ്ങള്‍ തുടരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പണി പൂര്‍ത്തിയായ Estatemukk-Thalayad റോഡിന്റെ ഇരു വശവും കോണ്‍ക്രീറ്റ് ഉപയോഗിച്ച് ടാര്‍ ചെയ്യാതെ വെറും മണ്ണ് മാത്രം നിരത്തിയാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്. ഇതുമൂലം വാഹനങ്ങള്‍ റോഡില്‍ നിന്നും സൈഡിലേക്ക് ഇറക്കുമ്ബോള്‍ താഴ്ന്നു പോയി അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്. കക്കയം ഡാമിലേക്കും, കൂരാച്ചുണ്ടിലേക്കുമടക്കമുള്ള നിരവധി പ്രദേശങ്ങളിലേക്കുള്ള ആളുകളും, വിനോദ സഞ്ചാരികളുള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളും പോവുന്ന പ്രധാന റോഡാണിത്. ഏതാനും മാസം മുൻപ് കക്കയം-കോഴിക്കോട് റൂട്ടിലോടുന്ന അക്സ ബസ് […]