Balussery: പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തതായി പരാതി. Balussery കരിയാത്തൻ കാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എം.കെ.ഷാമിലിനാണ് (17) ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ ഗേറ്റിൽ വെച്ചായിരുന്നു ആക്രമണം.
ഇത് രണ്ടാം തവണയാണ് ഷാമിൽ സീനിയേഴ്സിന്റെ ആക്രമണത്തിന് ഇരയാകുന്നത്. മർദനമേറ്റ് ബോധ രഹിതനായി വീണ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാഗിങ്ങിനു കേസ് എടുക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു. അധികൃതർ പ്രശ്നത്തിന്റെ ഗൗരവത്തിനു അനുസരിച്ച് നടപടി സ്വീകരിച്ചില്ലെന്നുള്ള ആക്ഷേപം ശക്തമാണ്.