She ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു
Kodanchery: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള “She” ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു. Kodanchery ഗ്രാമപഞ്ചായത്തും നെല്ലിപ്പൊയിൽ സർക്കാർ മാതൃകാ ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററും സംയുക്തമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വനിതകൾക്കായുള്ള മെഡിക്കൽ ക്യാമ്പ് നടത്തി. Kodanchery ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ […]
Omassery, സാമ്പത്തിക ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു
Omassery: അൽ ഇർഷാദ് ആർട്സ് ആന്റ് സയൻസ് വിമൻസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇക്കണോസ്പിയർ 2023 പരിപാടിക്ക് തുടക്കമായി. പരിപാടിയോടനുബന്ധിച്ച് മാറുന്ന ലോകവും സമകാലിക സാമ്പത്തിക ശാസ്ത്രത്തിലെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. മാറുന്ന കാലഘടത്തിൽ സാമ്പത്തിക ശാസ്ത്രത്തിലുള്ള മാറ്റങ്ങളെ കുറിച്ചും, യുദ്ധവും മറ്റു സമ്പത്തിക പ്രശ്നങ്ങളും സമ്പദ് വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു. മുക്കം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ സത്യനാരായണൻ സെമിനാർ ഉത്ഘാടനം ചെയ്തു. […]
Puthuppadi, സ്വാഗത സംഘം രൂപീകരിച്ചു
Puthuppadi: പുതുപ്പാടി ഗവ: ഹൈസ്കൂൾ 50ാം വാർഷികത്തോടനുബന്ധിച്ച് പരിപാടിയൂടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നീസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പിസുനീർ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസു കുനിയിൽ, ചെയർ പേഴ്സൺ റംല അസീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമൽരാജ്, ഉഷ വിനോദ്, ബിജു തോമസ്, ഗീത കെ.ജി, ആയിഷ ബീവി, ശ്രീജ ബിജു, രാധ കെ, ജാസിൽ […]