Puthuppadi: പുതുപ്പാടി ഗവ: ഹൈസ്കൂൾ 50ാം വാർഷികത്തോടനുബന്ധിച്ച് പരിപാടിയൂടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നീസ ഷെരീഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പിസുനീർ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസു കുനിയിൽ, ചെയർ പേഴ്സൺ റംല അസീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമൽരാജ്, ഉഷ വിനോദ്, ബിജു തോമസ്, ഗീത കെ.ജി, ആയിഷ ബീവി, ശ്രീജ ബിജു, രാധ കെ, ജാസിൽ എം.കെ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.എം പൗലോസ്, ആയിഷക്കുട്ടി സുൽത്താൻ, പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി വേലായുധൻ, ഹയർ, സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ്, വികസന സമിതി വർക്കിംഗ് ചെയർമാൻ ബിജു വാച്ചാലിൽ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സിനിമാ നടനും പൂർവ്വ വിദ്യാർത്ഥിയുമായ പ്രണവ് മോഹൻ, ശിഹാബ് അടിവാരം എം ഇ ജലീൽ കെ.ഇ.വർഗീസ്, രാജു മാമ്മൻ, സജീഷ് കെ.ജി, മജീദ് പി കെ, ഷാഫി വളഞ്ഞപാറ ബാലചന്ദ്രൻ, ടി.എ മൊയ്തീൻ ഉസ്മാൻ ചാത്തം ചിറ, വിമല ദാമോദരൻ, തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കലാ സാംസ്കാരിക പ്രവർത്തകർ, എം പി ടി എ – പിടിഎ അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ, പൂർവ അധ്യാപകർ, സി ഡി എസ് അംഗങ്ങൾ പ്രദേശവാസികൾ, സ്കൂൾ അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ പങ്കടുത്തു.
പി..ടി എ പ്രസിഡണ്ട് ഒതയോത്ത് അഷ്റഫ് അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ ഇ. ശ്യാംകുമാർ സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജുമുന്നീസ ഷെരീഫ് (ചെയർമാൻ ), പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് (കൺവീനർ) ബിജു വച്ചാലിൽ (ട്രഷറർ) പി.ടി എ പ്രസിഡന്റ് ഒതയോത്ത് അഷറഫ് (വർക്കിങ് ഗ്രൂപ്പ് ചെയർമാൻ) പ്രധാനാധ്യാപകൻ ഇ.ശ്യാംകുമാർ (വർക്കിംഗ് കൺവീനർ) രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജന പ്രതിനിധികൾ, കലാ സാംസ്കാരിക പ്രവർത്തക പ്രതിനിധികൾ, പിടിഎ – എം.പി ടി എ പ്രതിനിധികൾ, എന്നിവരടങ്ങിയ 101 അംഗ കമ്മറ്റി രൂപീകരിച്ചു. 2023 നവം: 10 ന് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും.