പിഴ അടയ്ക്കാത്തവർക്ക് ഇനി പുക പരിശോധന നടത്താൻ കഴിയില്ല. നിയമങ്ങൾ കർശനമാക്കി MVD
Thiruvananthapuram: എ ഐ ക്യാമറകൾ വഴി ലഭിക്കുന്ന പിഴ അടയ്ക്കാത്തവർക്കെതിരെ നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ് (MVD). പിഴ അടയ്ക്കാത്തവർക്കൊന്നും ഇനി പുക പരിശോധന നടത്താൻ കഴിയില്ല. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന എ ഐ അവലോകന യോഗത്തിലാണ് തീരുമാനം. ഡിസംബർ മുതലാണ് നിയമങ്ങൾ കർശനമാക്കുക. എ ഐ കാമറ സ്ഥാപിച്ചതിന് ശേഷം നിയമ ലംഘനങ്ങളും വാഹനാപകടങ്ങളും കുറഞ്ഞുവെന്നാണ് വിലയിരുത്തൽ. 2023 ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31വരെ 1263 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. […]
Kattippara, പുറമ്പാളി തറുവേയി മൊയ്തീൻ കുഞ്ഞി നിര്യാതനായി
Kattippara: വെട്ടിഒഴിഞ്ഞ തോട്ടത്തിൽ പരേതനായ പുറമ്പാളി തറുവേയി ഹാജിയുടെ മകൻ മൊയ്തീൻ കുഞ്ഞി (72) നിര്യാതനായി. ഭാര്യ: സൈനബ, മക്കൾ: സുൽഫത്ത്, സാജിദ, മൻസൂർ, ഫിറോസ്. മരുമക്കൾ: സുമയ്യ, ഷബാന, മുഹമ്മദ് കക്കാട്ടുമ്മൽ, ഫൈസൽ കച്ചേരിമുക്ക്. മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 10 മണിക്ക് വി.ഒ.ടി ജുമാ മസ്ജിദിൽ.
Thamarassery, റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു സുരക്ഷാ ജീവനക്കാരന് പരിക്ക്
Thamarassery: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു സുരക്ഷാ ജീവനക്കാരന് പരിക്ക്. Koduvally കരിവൻപൊയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സലീമിനാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 9: 30 ഓടെ ആയിരുന്നു അപകടം. താലൂക്ക് ആശുപത്രിക്ക് മുൻവശത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പരിക്കേറ്റത്.കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കാറാണ് ഇടിച്ചത്.പരിക്കേറ്റ സലീമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.
Poonoor, ഇയ്യാട് കൊളപ്പുറത്ത് മുഹമ്മദ് നിര്യാതനായി.
Poonoor: എകരൂൽ മുനീർ ബേക്കറി സ്ഥാപകനും ഉടമയുമായ ഇയ്യാട് കൊളപ്പുറത്ത് മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുനീർ (ഖത്തർ), സിറാജ് (മുനീർ ബേക്കറി നന്മണ്ട), ഷമീർ, സബീറ
Sreyas ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പുംനടത്തി
Kodanchery: Sreyas ചിപ്പിലിത്തോട് യൂണിറ്റ് സ്വരം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ തെയ്യപ്പാറ സാംസ്കാരിക നിലയത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും നടത്തി. വാർഡ് മെമ്പർ ഷാജി വെട്ടിക്കാ മലയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രാജു അമ്പാട്ട് അധ്യക്ഷൻ വഹിച്ചു. മേഖലാ കോഡിനേറ്റർ ലിസി റെജി മുഖ്യ സന്ദേശം നൽകി. ഫാദർ ബേസിൽ ഏലിയാസ് തൊണ്ടിൽ മുഖ്യാതിഥിയായി. KMCT റിട്ടയേഡ് പ്രൊഫസർ ഡോക്ടർ ഗോകുലൻ കെ എം ബ്രസ്റ്റ് ക്യാൻസർ എന്ന രോഗത്തെക്കുറിച്ച് ക്ലാസ് […]
KSEB ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.
Koodaranji: കൂമ്പാറ, അന്യായമായ വൈദ്യുതി ചാർജ് വർധനവ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂമ്പാറ KSEB ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. കർഷകരുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോൺ പൊന്നമ്പയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുഹമ്മദ് പാതിപറമ്പിൽ അധ്യക്ഷത വഹിച്ചു. എ.പി മണി കള്ളിപ്പാറ, സാവിച്ചൻ പള്ളിക്കുന്നേൽ, ജോണിവാളി പ്ലാക്കൽ, ഷേർളി, സാൽസ് ചോമ്പോട്ടിക്കൽ, ഇ.എസ്.ജോസ്, ജിബിൻ മാണിക്യത്തു കുന്നേൽ, നിസാറ ബീഗം, ജോർജ് കുട്ടി കക്കാടം പൊയിൽ, പൗലോസ് […]