Those who do not pay fines will no longer be able to take smoke tests. MVD tightens rules image

പിഴ അടയ്ക്കാത്തവർക്ക് ഇനി പുക പരിശോധന നടത്താൻ കഴിയില്ല. നിയമങ്ങൾ കർശനമാക്കി MVD

HOP UAE VISA FROM 7300 INR - BANNER

Thiruvananthapuram: എ ഐ ക്യാമറകൾ വഴി ലഭിക്കുന്ന പിഴ അടയ്ക്കാത്തവർക്കെതിരെ നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ് (MVD). പിഴ അടയ്ക്കാത്തവർക്കൊന്നും ഇനി പുക പരിശോധന നടത്താൻ കഴിയില്ല. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന എ ഐ അവലോകന യോഗത്തിലാണ് തീരുമാനം.

ഡിസംബർ മുതലാണ് നിയമങ്ങൾ കർശനമാക്കുക. എ ഐ കാമറ സ്ഥാപിച്ചതിന് ശേഷം നിയമ ലംഘനങ്ങളും വാഹനാപകടങ്ങളും കുറഞ്ഞുവെന്നാണ് വിലയിരുത്തൽ.
2023 ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31വരെ 1263 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. 2022-ല്‍ ഇതേ കാലയളവില്‍ 1669 മരണമുണ്ടായി. 139 കോടിയിലധികം പിഴ ചുമത്താവുന്ന നിയമ ലംഘനം ഇതുവരെ നടന്നിട്ടുണ്ടെങ്കിലും 21.5 കോടി മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test