Wayanad, കെ സുരേന്ദ്രന്‍ ഒന്നാം പ്രതി; തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Wayanad: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബി ജെ പി യുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റ പത്രം സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് മുന്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ്പിയും പാലക്കാട് നര്‍കോട്ടിക് വിഭാഗം ഡി വൈ എസ്പി യുമായ ആര്‍ മനോജ് കുറ്റപത്രം സമര്‍പ്പിച്ചത്. കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയാക്കിയും സികെ ജാനുവിനെ രണ്ടാംപ്രതിയാക്കിയുമാണ് കുറ്റപത്രം. ബിജെപി മുന്‍ ജില്ലാ […]
കര്‍ശന നടപടിയുമായി Kerala Police; 99 അനധികൃത ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു
അനധികൃത ലോണ്‍ ആപ്പുകള്‍ക്ക് എതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി Kerala Police. 271 അനധികൃത ആപ്പുകളില്‍ 99 എണ്ണം നീക്കം ചെയ്തു. അവശേഷിക്കുന്ന 172 ആപ്പുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് വേണ്ടി കേന്ദ്രത്തിന് കത്ത് നല്‍കി. അനധികൃത ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസിന്റെ സൈബര്‍ പട്രോളിങ്ങിലാണ് നിയമ വിരുദ്ധ ആപ്പുകള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ ഓപ്പറേഷന്‍ വിങ് ഐടി സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമ വിരുദ്ധ […]
Thamarassery, പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ
Thamarassery: KSRTC. ബസിൽ പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. ബാലുശ്ശേരി കുറുമ്പൊയിൽ പറയ രുകണ്ടി ഷാനവാസിനെയാണ് (48) Thamarassery പോലീസ് അറസ്റ്റുചെയ്തത്. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കിനാലൂർ യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ അധ്യാപകനെതിരേ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. നഗ്നതാ പ്രദർശനത്തെ തുടർന്ന് ബസിൽ വെച്ച് പെൺകുട്ടി ബഹളം വയ്ക്കുകയും ഇതോടെ മറ്റു യാത്രക്കാർ ഇടപെടുകയുമായിരുന്നു. തുടർന്ന് ബസ് Thamarassery പോലീസ് സ്റ്റേഷനിലേക്ക് വഴി തിരിച്ചു വിട്ടു. […]
Kozhikode, ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്.
Kozhikode: കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. ബുധനാഴ്ചയാണ് Kozhikode ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് ഭീഷണി കത്ത് ലഭിച്ചത്. സി പി ഐ(എം.എൽ)-ന്റെ പേരിലാണ് കത്ത്. കൊച്ചിയിൽ പൊട്ടിച്ചപോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാജ കമ്യൂണിസ്റ്റുകൾ വേട്ടയാടിയാൽ ശക്തമായി തിരിച്ചടിക്കും. പിണറായി പോലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിയുണ്ടാകുമെന്നും കത്തിൽ പറയുന്നു. കത്ത് നടക്കാവ് പൊലീസിന് കൈമാറി.
Mukkam,കാർ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച ആൾ പിടിയിൽ
Mukkam: കാർ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമമെന്ന് പരാതി. സംഭവത്തിൽ മുക്കം പൊ ലിസ് കേസെടുത്തു. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി Mukkam അഗസ്ത്യൻ മുഴി അങ്ങാടിയിൽ വച്ച് സഞ്ചരിച്ച കാർ മണാശേരി സ്വദേശി ബാബുരാജ് പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമിച്ചെന്നാണ് തിരുവമ്പാടി മരകാട്ട്പുറം സ്വദേശി റസിയയുടെ പരാതി. കഴിഞ്ഞ ദിവസം രാവിലെ 7.45 ഓടെയായിരുന്നു സംഭവം. അങ്ങാടിയിൽ കാർ നിർത്തിയ സമയത്ത് ബാബുരാജ് കാറിനടുത്തെത്തി പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഷീല എന്ന സ്ത്രീയെ ബാബുരാജ് […]
Vadakara സ്വദേശി സലാലയിൽ നിര്യാതനായി
സലാല: Vadakara കൈനാട്ടി മുട്ടുങ്ങൽ സ്വദേശി കക്കുഴി പറമ്പത്ത് വീട്ടിൽ രജീഷ് (39) സലാലയിൽ നിര്യാതനായി. വയറു സംബന്ധമായ അസുഖത്തെ തുടർന്ന് സുൽത്താൻ ഖബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 15 വർഷമായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഭാര്യ: ആശ. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Kalpetta, മകളെ പീഡിപ്പിച്ച പിതാവിന് ഇരുപത് വര്‍ഷം കഠിന തടവും പിഴയും
Kalpetta: പ്രായ പൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ച പിതാവിന് 20 വര്‍ഷം കഠിന തടവും മൂന്നരലക്ഷം രൂപ പിഴയും. Kalpetta ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.ആര്‍. സുനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. മേപ്പാടി പോലീസ് 2018ല്‍ രജിസ്റ്റര്‍ ചെയ്ത് കേസിലാണ് വിധി. അന്നത്തെ എസ്.ഐ കെ.എസ്. ജിതേഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്.ഐ കെ.സി. മാത്യു അന്വേഷണം തുടങ്ങിയ കേസ് ഇന്‍സ്പെക്ടര്‍ ശംഭുനാഥ് ഏറ്റെടുത്തു. തുടര്‍ന്ന് ഇദ്ദേഹം ട്രാന്‍സ്ഫറായതിനെ തുടര്‍ന്ന് വന്ന റജീന കെ. […]
Wayanad, ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം തട്ടിയെടുത്തയാൾ പിടിയിൽ
Wayanad: ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം തട്ടിയെടുത്തയാളെ പൊലീസ് പിടികൂടി., വെള്ളിമാട്കുന്നില്‍ താമസിച്ചു വരുന്ന തിരുവനന്തപുരം സ്വദേശിയായ സുനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകള്‍ക്ക് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി 70 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. കുപ്പാടി, കോട്ടക്കുന്നില്‍ താമസിക്കുന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ബത്തേരി എസ്.ഐ സി.എം. സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സി.പി.ഒ മാരായ അനിത്, […]
Mukkam ഉപജില്ല കലോത്സവം: കൊടിയത്തൂർ പി.ടി.എം സ്കൂൾ ഓവറോൾ ചാംപ്യന്മാരായി
Mukkam: നാലു ദിവസങ്ങളിലായി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന Mukkam ഉപജില്ല കലോത്സവം സമാപിച്ചു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യന്മാരായി. എൽ.പി സ്കൂൾ വിഭാഗത്തിൽ 63 വീതം പോയിന്റുകൾ നേടി തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ, മണാശേരി ഗവ. യു.പി സ്കൂൾ, കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ, തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, പുല്ലൂരാം പാറ സെൻ്റ് ജോസഫ്സ് യു.പി സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം […]
Omassery, തെച്ച്യാട്, പടിക്കാമ്പൊയിൽ അബ്ദുല്ല നിര്യാതനായി
Omassery: തെച്ച്യാട്, പടിക്കാമ്പൊയിൽ അബ്ദുല്ല (61) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നൗഫൽ ചെന്നൈ, ഫൗസിയ മുണ്ടുപാറ, ഫസ്ന കരുവൻപൊയിൽ. മരുമക്കൾ: ശമീർ മുണ്ടുപാറ, നജീബ് കരുവൻപൊയിൽ, അൻസി തിരുവനന്തപുരം. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7:45 ന് തെച്ച്യാട് ബദ്രിയ്യ ജുമാ മസ്ജിദിൽ നടക്കും.
Narikkuni, എരവന്നൂർ സ്കൂളിൽ നടന്ന കയ്യാങ്കളി; അധ്യാപകൻ എം.പി ഷാജി അറസ്റ്റിൽ
Narikkuni: എരവന്നൂർ യുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അധ്യാപകനായ എംപി ഷാജിയെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. സമീപത്തെ പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എം പി ഷാജി എൻ ടി യു വിന്റെ നേതാവാണ്. എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകന്റെയടക്കം പരാതിയിലാണ് ഷാജിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ ഷാജിയുടെ ഭാര്യയും എൻ ടി […]
Thamarassery, കേന്ദ്ര ഗവൺമെന്റ് ഓഫീസിന് മുന്നിൽ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു
Thamarassery: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. കൂലി കുടിശ്ശിക നൽകുക, തൊഴിലുറപ്പ് പദ്ധതിയുടെ ലേബർ ബജറ്റ് ഉയർത്തുക, പദ്ധതി ആട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, എൻ എൻ എം എസ് ചെയ്യുന്നതിലൂടെ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേന്ദ്ര ഗവൺമെന്റ് ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിച്ചത്. ഏരിയയിലെ ആറ് കേന്ദ്രങ്ങളിലാണ് സമരം സംഘടിപ്പിച്ചത്. താമരശ്ശേരിയിൽ കെ എസ് കെ ടി […]