Ernakulam, ഡ്രൈവിംഗ് ടെസ്റ്റിനിടെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിലൂടെ നിർദ്ദേശം; സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി
Ernakulam: ഡ്രൈവിംഗ് ടെസ്റ്റിനിടെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിലൂടെ നിർദ്ദേശം നൽകിയ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി. ഏലൂർ ഉദ്യോഗ മണ്ഡൽ ഡ്രൈവിംഗ് സ്കൂളിനെതിരെയാണ് ആർടിഒ നടപടി. നേരത്തെ ആലുവയിൽ സമാന കേസിൽ സൈബർ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന റോഡ് റെസ്റ്റിനിടെയായിരുന്നു സംഭവം. മൊബൈൽ ഫോണിലൂടെ വിദ്യാർത്ഥിക്ക് നിർദേശങ്ങൾ നൽകുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് ഏലൂർ ഉദ്യോഗ മണ്ഡൽ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
Kozhikode റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു
Koorachund: കല്ലാനോട് ജൂബിലി ഗ്രൗണ്ടിൽ വെച്ച് നടന്ന Kozhikode റവന്യൂ ജില്ലാ സബ് ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് ക്രിക്കറ്റ് മത്സരങ്ങളുടെ ഉദ്ഘാടനം Kozhikode ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറ് പോൾസൺ ജോസഫ് അറയ്ക്കൽ നിർവഹിച്ചു. കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ സജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബഷീർ കറുത്തേടത്ത്, ലിതേഷ്, ടൂർണ്ണമെൻറ് കമ്മിറ്റി കൺവീനർ നോബിൾ കുര്യാക്കോസ്, മനു ജോസഫ്, ഡൊമനിക് എന്നിവർ പ്രസംഗിച്ചു.
Poonoor, വിജയാഘോഷം സംഘടിപ്പിച്ചു
Poonoor: ബാലുശ്ശേരി സബ് ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ U P വിഭാഗം അറബിക് ഓവറോള്‍ ചാമ്പ്യന്‍മാരായ മങ്ങാട് എ യു പി സ്കൂളിലെ പ്രതിഭകളെ ആനയിച്ച് കൊണ്ട് സ്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ ഘോഷ യാത്ര സംഘടിപ്പിച്ചു. ഘോഷ യാത്രക്ക് സ്കൂള്‍ മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ നാസര്‍, പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാട്, പി സി മുഹമ്മദ്, സീനിയര്‍ അസിസ്റ്റന്‍റ് എ കെ ഗ്രിജീഷ് മാസ്റ്റര്‍, മക്കിയ്യ ടീച്ചര്‍, ലൂണ […]
Koyilandy, ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മധ്യ വയസ്കൻ മരിച്ചു
Koyilandy: ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മധ്യ വയസ്കൻ മരിച്ചു. കിഴക്കേ പൂക്കാട് മദ്രസ വളപ്പില്‍ മുസ്തഫയാണ്(50) മരിച്ചത്. ഭാര്യ: ഫൗസിയ. മക്കള്‍: ഫിദ ഫാത്തിമ, അസ്റുദ്ദീന്‍. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപത്താണ് മുസ്തഫയുടെ മൃതദേഹം കണ്ടത്. രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നി രക്ഷാ സേനയെത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം മൃത ദേഹം ബന്ധുക്കള്‍ക്ക് കൈമാറും.