പുലിയല്ല, കടുവതന്നെ : കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ ആശങ്കയിൽ Tyamarassery ചുരം മേഖല
Thamarassery: താമരശ്ശേരി ചുരത്തിൽ വന്യ ജീവി സാന്നിധ്യം പുതുമയുള്ള കാര്യമല്ല. കുരങ്ങ്, മലയണ്ണാൻ, മാൻ, കാട്ടു പോത്ത്, കാട്ടാന തുടങ്ങി പുള്ളിപ്പുലിയുടെ സാന്നിധ്യംവരെ ചുരം പാതയോട് ചേർന്നുള്ള മേഖലകളിലുണ്ട്. വ്യാഴാഴ്ച പുലർച്ചെ ഒമ്പതാം വളവിന് താഴെയുള്ള ചുരം പാത മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യം Thamarassery ഹൈവേ പോലീസ് സംഘത്തിന്റെ മൊബൈൽ ക്യാമറയിൽ പതിഞ്ഞതോടെ ചുരത്തിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. വന ഭാഗമായ ചുരത്തിൽ രാത്രി കാലങ്ങളിലെ കടുവ സാന്നിധ്യത്തിൽ അപൂർവതയില്ലെന്നും ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് വനം […]
Kodanchery, പുലിക്കയം കന്നുകെട്ടിയിൽ കെ.വി.ചാക്കോ നിര്യാതനായി.
Kodanchery: പുലിക്കയം കന്നുകെട്ടിയിൽ കെ.വി.ചാക്കോ (72) നിര്യാതനായി. സംസ്കാരം ഇന്ന് (08-12-2023-വെള്ളി) ഉച്ച കഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെയിന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: എൽസി ബത്തേരി തെക്കും ചേരി കുടുംബാംഗം. മക്കൾ: മിനി, ബിനു, സിന്ധു, ബിന്ദു. മരുമക്കൾ: ജോൺസൺ വെട്ടിക്കാട്ടിൽ (എരുമാട്), സ്വപ്ന.
Kodanchery, മുറംപാത്തി പാട്ടത്തിൽ മൈക്കിൾ നിര്യാതനായി
Kodanchery: മുറംപാത്തി പാട്ടത്തിൽ മൈക്കിൾ (90) നിര്യാതനായി. സംസ്കാരം ഇന്ന് (08-12-2023-വെള്ളി) വൈകുന്നേരം 03:00-മണിക്ക് Kodanchery സെയിന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി കരിപ്പുകാട്ടിൽ കുടുംബാംഗം. മക്കൾ: മേരിക്കുട്ടി, ജെയ്സൺ, ഷാലി, ജോസഫ്, ജോളി. മരുമക്കൾ: ജോയി ചെന്നക്കാട്ടുകുന്നേൽ (ഒറ്റപ്പാലം), എലിസബത്ത് മടത്തിപറമ്പിൽ (ഡൽഹി), സെബാസ്റ്റ്യൻ മൂന്നുതൊട്ടിയിൽ (തോട്ടുമുക്കം), സിമി പുളിക്കൽ (പുലിക്കയം), ജിജോ മുക്കാലിവീട്ടിൽ (കണ്ണപ്പൻകുണ്ട്).