മലയാളി ലോങ് ജംപ് താരം M Sreesankar ഉൾപ്പടെ 26 പേർക്ക് അർജുന അവാർഡ്
New Delhi: മലയാളി ലോങ് ജംപ് താരം Sreesankar ഉൾപ്പടെ 26 പേർക്ക് അർജുന അവാർഡ്. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും പുരസ്‌കാരത്തിനർഹനായി. ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായിരാജ് രങ്കറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർ ഖേൽ രത്‌ന പുരസ്‌കാരത്തിനും അഞ്ചു പേർ ദ്രോണാചാര്യ പുരസ്‌കാരത്തിനും അർഹരായി. മൂന്നു പേർക്കാണ് ധ്യാൻ ചന്ദ് പുരസ്‌കാരം. ജനുവരി 9 നാണ് പുരസ്‌കാര വിതരണം. പ്രസിഡന്റ് ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ലോകകപ്പിലെ മികച്ച പ്രകടനത്തിനാണ് ഷമിക്ക് പുരസ്‌കാരം. നോമിനേഷൻ […]
Thiruvambady, ഭക്ഷണ ശാലകളിൽ പരിശോധന എട്ട് കടകൾക്ക് പിഴ ചുമത്തി
Thiruvambady: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള എൻഫോയ്‌സ്‌മെന്റ് സ്ക്വാഡ് തിരുവമ്പാടി, പുല്ലൂരാംപാറ, പൊന്നാങ്കയം എന്നിവിടങ്ങളിലെ കൂൾ ബാറുകൾ, ബേക്കറികൾ, ഹോട്ടലുകൾ, മത്സ്യ, മാംസ വിൽപ്പന ശാലകൾ മറ്റു ഭക്ഷണ ശാലകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തി. ശുചിത്വ, മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതും പുകയില നിയന്ത്രണ നിയമ പ്രകാരം മുന്നറിയിപ്പ് ബോർഡ് ഇല്ലാതെയും പ്രവർത്തിച്ച എട്ട് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി. ഓടയിലേക്ക് മലിന ജലം ഒഴുക്കി പൊതു ജനാരോഗ്യത്തിന് […]
Mukkam, വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തു; അധ്യാപകന്‍ അറസ്റ്റിൽ
Kozhikode: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. Mukkam സ്വദേശി ഫൈസല്‍ ആണ് പിടിയിലായത്. കോഴിക്കോട് ടൗണ്‍ പൊലീസാണ് അധ്യാപകനെ അറസ്റ്റു ചെയ്തത്. വിവിധ ദിവസങ്ങളില്‍ സ്‌കൂളില്‍ വെച്ച് ആറു വിദ്യാര്‍ത്ഥികളെ ചിത്ര കലാ അധ്യാപകനായ ഫൈസല്‍ പീഡിപ്പിച്ചു എന്നാണ് പരാതി.
കോഴിക്കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി; മരണപ്പെട്ടത് Thiruvambady സ്വദേശി
Thiruvambady: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. Thiruvambady സ്വദേശി കുളത്തോട്ടില്‍ അലിയാണ് മരിച്ചത്. എഴുപത്തി രണ്ട് വയസായിരുന്നു. മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് നടന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പും അലവി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്ന് കോവിഡ് നെഗറ്റീവായിരുന്നു. അലവിയുമായി സമ്പര്‍ക്കത്തിലുള്ളവരെല്ലാം ക്വാറന്റൈനിലാണ്. തിരുവമ്പാടിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം […]
Kunnamangalam, മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ
Kunnamangalam: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. കാവനൂർ സ്വദേശി അബ്ദുറഹ്മാനെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലത്തായിരുന്നു കേസിനാസ്പദമായ സംഭവം. Kunnamangalam പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി സ്വദേശിയായ യുവതിയെ കുന്ദമംഗലത്തിന് സമീപം മടവൂരിലെത്തിച്ചായിരുന്നു പീഡനം. വയറു വേദനയ്‌ക്ക് മന്ത്രവാദത്തിലൂടെ ചികിത്സ നൽകാമെന്ന് പറഞ്ഞ് മയക്കു മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ സഹായത്തിനായി മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. സമാന രീതിയില്‍ മറ്റ് […]
Vadakara, കാണാതായ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ
Vadakara: ദിവസങ്ങൾക്ക് മുൻപ് കാണാതായ പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ. കരിയാട് ചുള്ളിയിന്റെ വിട സുനിയാണ് (49) മരിച്ചത്. ഇക്കഴിഞ്ഞ 16 മുതൽ കാണാനില്ലെന്ന് ചൊക്ലി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ മയ്യഴി പുഴയിൽ ചോമ്പാൽ കുറിച്ചിക്കര ഭാഗത്ത് കണ്ടെത്തിയ മൃതദേഹം സുനിയുടെതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടക്കും.