Thiruvambady, inspection of eateries resulted in fines imposed on eight shops image

Thiruvambady, ഭക്ഷണ ശാലകളിൽ പരിശോധന എട്ട് കടകൾക്ക് പിഴ ചുമത്തി

hop thamarassery poster

Thiruvambady: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള എൻഫോയ്‌സ്‌മെന്റ് സ്ക്വാഡ് തിരുവമ്പാടി, പുല്ലൂരാംപാറ, പൊന്നാങ്കയം എന്നിവിടങ്ങളിലെ കൂൾ ബാറുകൾ, ബേക്കറികൾ, ഹോട്ടലുകൾ, മത്സ്യ, മാംസ വിൽപ്പന ശാലകൾ മറ്റു ഭക്ഷണ ശാലകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തി.

ശുചിത്വ, മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതും പുകയില നിയന്ത്രണ നിയമ പ്രകാരം മുന്നറിയിപ്പ് ബോർഡ് ഇല്ലാതെയും പ്രവർത്തിച്ച എട്ട് സ്ഥാപനങ്ങളിൽ നിന്ന്‌ പിഴ ഈടാക്കി. ഓടയിലേക്ക് മലിന ജലം ഒഴുക്കി പൊതു ജനാരോഗ്യത്തിന് ഭീഷണിയായി പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. Thiruvambady അങ്ങാടിയിലെ ചില കടകളിൽ നിന്ന്‌ രാത്രി മലിന ജലം നടു റോഡിൽ ഒഴുക്കിവിടുന്നത് പതിവായിരുന്നു.

മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നവർ ശുചിത്വ മാനദണ്ഡം നിർബന്ധമായും പാലിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയയും അറിയിച്ചു.

പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ജൂനിയർ സൂപ്രണ്ട് സി.എം. റീന, എസ്.എം. അയന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി. മുഹമ്മദ് ഷമീർ, കെ. ഷാജു, മുഹമ്മദ് മുസ്തഫ ഖാൻ, യു.കെ. മനീഷ, ശരണ്യാ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test