Adivaram, പോലീസ് ഔട്ട് പോസ്റ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
Adivaram: അടിവാരം മേഖലയിൽ ലഹരി മാഫിയ വിലസുമ്പോൾ പോലീസ് തുടരുന്ന നിഷ്ക്രിയത്വത്തിനെതിരെ അടിവാരം മേഖല സംയുക്ത ലഹരി വിരുദ്ധ മഹല്ല് കൂട്ടായ്മ നേതൃത്വത്തിൽ Adivaram പോലീസ് ഔട്ട് പോസ്റ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ലഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോലീസിൽ പരാതി നൽകിയിട്ടും വേണ്ടത്ര പരിഗണന പോലീസ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. അടിവാരം മേഖല സംയുക്ത ലഹരി വിരുദ്ധ മഹല്ല് കൂട്ടായ്മ ചെയർമാൻ മജീദ് ഹാജി, കൺവീനർ എരഞ്ഞോണ മുഹമ്മദ് ഹാജി, കെ.സി ഹംസ, പി കെ […]
Kodanchery, നിയന്ത്രണംവിട്ട സ്കൂട്ടർ വീടിന്റെ മതിലിൽ ഇടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു
Kodanchery: ഇന്ന് പുലർച്ചെ നെല്ലിപ്പൊയിൽ – പുല്ലൂരാംപാറ റോഡിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ കല്ലന്ത്രമേട് സ്വദേശി പൂവത്തിങ്കൽ ബെന്നി (53 വയസ്സ് ) മരണപ്പെട്ടു. നെല്ലിപ്പൊയിൽ നിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പൊയ്ക്കൊണ്ടിരുന്ന സ്കൂട്ടർ റോഡിൽ നിന്ന് തെന്നി മാറി സമീപത്തെ വീടിന്റെ മതിലിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ Thamarassery ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പൊള്ളക്കച്ചാലിൽ […]
Kalpetta, ചായക്കട പൊളിച്ച് സിഗരറ്റും മിഠായിയും കട്ട് കള്ളൻ
Kalpetta: വയനാട് കൽപ്പറ്റയിൽ സിഗരറ്റ് മോഷണം. പഴയ ബസ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നാണ് 12,000 രൂപയുടെ സിഗരറ്റ് മോഷണം പോയത്. നസീര്‍ എന്നയാളുടെ ചായക്കടയിലാണ് മോഷണം നടന്നത്. രാവിലെ കട തുറക്കാൻ വന്ന ജീവനക്കാരനാണ് കള്ളൻ കയറിയെന്ന് മനസ്സിലാക്കിയത്. കടയുടെ ഒരു ഭാഗം പൊളിച്ച നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് സിഗരറ്റ് മുഴുവന്‍ കള്ളൻ കൊണ്ടു പോയതായി മനസ്സിലായത്. സിഗരറ്റ് മാത്രമല്ല. 3000 രൂപയുടെ മിഠായിയും പലഹാരങ്ങളും കള്ളനെടുത്തു. അഞ്ച് വർഷമായി ഇവിടെ കട തുടങ്ങിയിട്ട്. ഇങ്ങനെയൊരു സംഭവം ആദ്യമാണെന്ന് […]