Adivaram: അടിവാരം മേഖലയിൽ ലഹരി മാഫിയ വിലസുമ്പോൾ പോലീസ് തുടരുന്ന നിഷ്ക്രിയത്വത്തിനെതിരെ അടിവാരം മേഖല സംയുക്ത ലഹരി വിരുദ്ധ മഹല്ല് കൂട്ടായ്മ
നേതൃത്വത്തിൽ Adivaram പോലീസ് ഔട്ട് പോസ്റ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
ലഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോലീസിൽ പരാതി നൽകിയിട്ടും വേണ്ടത്ര പരിഗണന പോലീസ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
അടിവാരം മേഖല സംയുക്ത ലഹരി വിരുദ്ധ മഹല്ല് കൂട്ടായ്മ ചെയർമാൻ മജീദ് ഹാജി, കൺവീനർ എരഞ്ഞോണ മുഹമ്മദ് ഹാജി, കെ.സി ഹംസ, പി കെ അസീസ്, മുഹമ്മദ് കോയ, നാസർ കണലാട്, സുലൈമാൻ, മുഹമ്മദ് കുട്ടി, മുജീബ്, ഷമീർ വളപ്പിൽ, മുത്തു അബ്ദുസ്സലാം, പി.കെ ഹംസ, വി.കെ താജു തുടങ്ങിയവർ നേതൃത്വം നൽകി.