Balussery, കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി
Balussery: കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷ കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമ മുങ്ങിയതായി പരാതി. വായനോത്ത് രാമചന്ദ്രൻ എന്നയാൾ 2021ൽ കൊളത്തൂരിൽ ആരംഭിച്ച പരം കമ്പ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് 44 ലക്ഷത്തോളം രൂപ കൈ വായ്പയെന്ന പേരിൽ രേഖയാക്കിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും ഇതു സംബന്ധിച്ച് തട്ടിപ്പിനിരയായ 21 പേർ ഒപ്പിട്ട പരാതി കാക്കൂർ പൊലീസിൽ നൽകിയെങ്കിലും പൊലീസ് ശക്തമായ ഒരു നടപടി എടുത്തിട്ടില്ലെന്നും സ്ഥാപന ഉടമ രാമചന്ദ്രൻ […]
Kodanchery, എൻ എസ് എസ് സഹവാസ ക്യാമ്പിന് തുടക്കമായി
Kodanchery: വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ഒന്നാം വർഷ വിദ്യാർഥികൾക്കായി ഡിസംബർ 26 മുതൽ ജനുവരി 1വരെ നടത്തപ്പെടുന്ന സപ്ത ദിന സ്പെഷ്യൽ സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം തെയ്യപ്പാറ സെന്റ് തോമസ് യു പി സ്കൂളിൽ വച്ചു നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ എൻഎസ്എസ് പതാക ഉയർത്തി. വോളന്റിയേഴ്സിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതിനു ശേഷം വോളണ്ടിയേഴ്സും അധ്യാപകരും ചേർന്ന് തെയ്യപ്പാറ അങ്ങാടിയിലേക്ക് വിളംബര ജാഥ സംഘടിപ്പിച്ചു. […]
Koodaranji, ഇടവകക്ക് സ്വപ്ന സാഫല്യമായി പുതിയ ദേവാലയം കൂദാശ കർമ്മം ചെയ്തു.
Koodaranji: മലയോര കുടിയേറ്റ മേഖലയിലെ ആദ്യ ഇടവകകളിൽ ഒന്നായ Koodaranji ഇടവകയുടെ പുതിയ ദേവാലയം Thamarassery രൂപത മെത്രാൻ റെമിജിയൂസ് ഇഞ്ചനാനിയിൽ പ്രതിഷ്ഠ കർമ്മം നിർവഹിച്ചു. വിശ്വാസി സമൂഹത്തിന് ദൈവരാധനക്കായി സമർപ്പിച്ചതോടെ മലബാറിലെ തന്നെ ഏറ്റവും വലിയ ദേവാലയമായി ഇനി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തും.
Kodanchery പുനർ നിർമ്മിച്ച സെന്റ് മേരീസ് പാരിഷ്ഹാൾ വെഞ്ചരിച്ചു
Kodanchery: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പുതുക്കി പണിത പാരിഷ് ഹാളിന്റെ ( മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി മെമ്മോറിയൽ ഓഡിറ്റോറിയം) വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. 1960ൽ നിർമ്മിച്ച ദേവാലയമാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പാരിഷ് ഹാൾ ആയി പുനർ നിർമ്മിച്ചത്.
Koodaranji, കൂമ്പാറ ബസാർ കോഴിക്കരുവാട്ടിൽ ചേക്കുട്ടി നിര്യാതനായി
Koodaranji: കൂമ്പാറ ബസാർ കോഴിക്കരുവാട്ടിൽ ചേക്കുട്ടി (83) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ : ഉസ്മാൻ, ഷംസുദ്ദീൻ,നൗഷാദ്, ആമിന, റംല, റൈഹ്യാനത്ത്. മരുമക്കൾ: സുഹറ (വാഴക്കാട്), സുലൈഖ(വടക്കും മുറി), കരിം(ഇളയൂർ), നിസാർ (കൂടരഞ്ഞി – സൗദി), സജീന( കുനിയിൽ) മയ്യത്ത് നിസ്കാരം: ഇന്ന് (27 Dec 2023) രാവിലെ 10.30 ന് കൂമ്പാറ ജുമാ മസ്ജിദിൽ.
Kodanchery, കപ്യാരു മലയിൽ അരുൺ ഡാനിയേൽ നിര്യാതനായി
Kodanchery: കണ്ണോത്ത് കപ്യാരു മലയിൽ അരുൺ ഡാനിയേൽ (40) നിര്യാതനായി. സംസ്കാരം നാളെ (28/12/2023 വ്യാഴം ) രാവിലെ 10 ന് കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ ജിൻസി (സ്റ്റാഫ് നേഴ്സ് ഓസ്ട്രിയ), തോട്ടു മുക്കം ചെമ്പോട്ടിക്കൽ കുടുംബാംഗം. മക്കൾ: മെൽഡൻ ( കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥി ), മാർക്ക്. മാതാ പിതാക്കൾ : ഡാനിയൽ, ത്രേസ്യാമ്മ
Mananthavady, ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
Mananthavady: കുഴി നിലം ചെക്ക് ഡാമിന് സമീപം ഷോക്കേറ്റ് വിദ്യാർതഥി മരിച്ചു അടുവാക്കുന്ന് കോളനിയിലെ രാജു-ബിന്ദു ദമ്പതികളുടെ മകൻ അഭിജിത്ത് (14) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെ കോളനിക്ക് സമീപമുള്ള ചെക്ക് ഡാമിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു. വൈദ്യുതി ഷോക്കേറ്റാണ് മരണമെന്നും സൂചനയുണ്ട്. കണിയാരം ഫാ.ജി.കെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിജിത്ത്.
Pulpalli, ടെറസിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു
Pulpalli: ക്രിസ്മസ് ആഘോഷത്തിൽ പങ്ക് ചേരാൻ കുടുംബാംഗങ്ങളോടൊപ്പം കോയമ്പത്തൂരിലെ ബന്ധു വീട്ടിൽ പോയ വിദ്യാർത്ഥി ടെറസിൽ നിന്ന് വീണു മരിച്ചു. സീതാമൗണ്ട് ഐശ്വര്യ കവല അധികാരത്തിൽ ജോസിന്റെ മകൻ സാൽവിൻ (15) ആണ് മരിച്ചത്. മറ്റ് കുട്ടികൾക്കൊപ്പം കളിക്കവെ ടെറസിൽ നിന്ന് വീഴുകയായിരുന്നു. കബനിഗിരി നിർമ്മല ഹൈസ്ക്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ്. അമ്മ സിജി. സഹോദരി സാന്ദ്ര. സംസ്ക്കാരം വ്യാഴാഴ്ച്ച 9 – ന് സീതാമാണ്ട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
Wayanad, ഇഞ്ചിപ്പണിക്കു പോയ ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു
Kalpetta: Wayanad നിന്ന് കർണാടകയിലെ തോട്ടത്തിൽ ഇഞ്ചിപ്പണിക്കു പോയ ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. തൃക്കൈപ്പറ്റ മുണ്ടുപ്പാറ കോളനിയിലെ ബാബു (37) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് മീനങ്ങാടി സ്വദേശികളായ ഇഞ്ചി കർഷകരാണ് ബാബുവിനെ നഞ്ചൻകോട് തോട്ടത്തിലേക്ക് കൊണ്ടു പോയത്. വ്യാഴാഴ്ച രാത്രി സഹോദരിയെ ഫോണിൽ വിളിച്ച് ബാബു മരിച്ചതായി അറിയിക്കുകയായിരുന്നു. പിറ്റേന്ന് ബന്ധുക്കൾ കർണാടകയിലെത്തി അന്വേഷിച്ചപ്പോൾ, ഷെഡിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിലാണ് ബാബുവിനെ കണ്ടതെന്നും ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നുമാണ് അറിയിച്ചത്. ശനിയാഴ്ചയാണ് പോസ്റ്റ് മോർട്ടം കഴിഞ്ഞ് […]
Thamarassery, ചുരത്തിലെ വ്യൂ പോയന്റിൽ ടൂറിസ്റ്റ് ബസ്സ് കുടുങ്ങി ഗതാഗത തടസ്സം
Thamarassery: ചുരത്തിലെ വ്യൂ പോയന്റിൽ ടൂറിസ്റ്റ് ബസ്സ് ഡീസൽ തീർന്നതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം മണിക്കൂറുകളോളം തുടരാൻ സാധ്യത. ബസ് പ്രശ്നം പരിഹരിച്ച് ചുരത്തിൽ നിന്നും മാറ്റിയിട്ടുണ്ട്. ഒരു മണിക്കൂറിൽ അതികമായി ചുരത്തിൽ നിരവധി വാഹനങ്ങളാണ് കുരുക്കിൽ കുടുങ്ങിയത്. വാഹനങ്ങൾ വൺവേ ആയിട്ടാണ് കടന്നു പോകുന്നത്.