Kozhikode, ഹർഷിനയുടെ കേസിൽ ഇന്ന് കോടതിയിൽ കുറ്റ പത്രം സമർപ്പിക്കും.
Kozhikode: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കൃതിക (ആർട്ടറി ഫോർസെപ്‌സ്) കുടുങ്ങിയ കേസിൽ പൊലീസ് വ്യാഴാഴ്ച കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഡോക്ടർ അടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞ വെള്ളിയാഴ്ച സർക്കാർ അനുമതി നൽകിയിരുന്നു. 2017 ൽ Kozhikode മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് മെഡിക്കൽ കോളജിൽ ഹർഷിനയുടെ ശസ്ത്രക്രിയ നടത്തിയ, ഇപ്പോൾ മഞ്ചേരി ഗവ. […]
Mananthavady, വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ
Mananthavady: കണിയാരം കുഴി നിലം ചെക്ക് ഡാമിനു സമീപം സ്‌കൂൾ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കുഴിനിലം വിമലനഗർ പുത്തൻപുരയ്ക്കൽ വീട്ടിൽ പി. വി. ബാബു കുഴിനിലം കോ ട്ടായിൽ വീട്ടിൽ കെ.ജെ. ജോബി എന്നിവരെയാണ് Mananthavady സ്റ്റേഷൻഹൗസ് ഓ ഫീസർ എം.എം. അബ്ദുൾ കരീമിന്റെ നേ തൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ യായിരുന്നു കേസിനാസ്‌പദമായ സംഭവം. കണിയാരം ഫാ. ജി.കെ.എം. ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് […]
Wayanad, വാകേരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; ആടിനെ കൊന്നു
Wayanad: വയനാട് വാകേരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വാകേരി സിസിയിൽ കടുവയെത്തിയത്. പ്രദേശത്തെ കർഷകൻ വർഗീസിന്റെ ആടിനെ കടുവ കൊന്നു. ആടിന്റെ ശബ്ദം കേട്ട് വർഗീസും കുടുംബവും പുറത്തിറങ്ങി നോക്കിയപ്പോൾ കടുവയെ കാണുകയായിരുന്നു. ഇവർ ബഹളം വെച്ചതോടെ ഓടി മറഞ്ഞു. ശനിയാഴ്ച ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കടുവ കൊന്നിരുന്നു. ഞായറാഴ്ചയും കടുവ ഇവിടെ എത്തിയതിന്റെ ദൃശ്യം വനം വകുപ്പ് സ്ഥാപിച്ച കാമറിയിൽ പതിഞ്ഞിരുന്നു. ഇതേ തുടർന്ന് ഇതിനെ പിടികൂടാൻ കൂട് സ്ഥാപിച്ചു. […]
Koodaranji, പുലിയെ കണ്ടെന്ന് അഭ്യൂഹം
Koodaranji: പൂവാറൻ തോട് മേടപ്പാറ ഭാഗത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. ഇന്നലെ രാത്രി ഒമ്പതഓടെ ഒരു കാറിന്റെ ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. റോഡ് മുറിച്ചു കടക്കുന്ന പുലിയുടെ ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞത്. പരിശോധന നടത്താനായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കണ്ടെത്താൻ ആയില്ല. ഇതിന് മുമ്പും പുലിയിറങ്ങിയതായി നാട്ടുകാർ പറഞ്ഞിരുന്നു. അന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പുലിയല്ലെന്ന നിഗമനത്തിൽ പിരിയുകയായിരുന്നു. എന്നാൽ ഇത് പുലി തന്നെയാണെന്ന ഉറച്ച സ്വരത്തിലാണ് നാട്ടുകാർ.
Mukkam, തോട്ടു മുക്കം സ്വദേശിയുടെ മരണം ഹൃദയാഘാതം തന്നെ; റീ പോസ്റ്റു മോര്‍ട്ടം റിപ്പോർട്ട്
Mukkam: കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റു മോർട്ടം നടത്തിയ തോട്ടു മുക്കം സ്വദേശി തോമസിന്‍റെ മരണം ഹൃദയാഘാതം മൂലം തന്നെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് നവംബർ 20 നാണ് തോമസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തത്. കഴിഞ്ഞ മാസം നാലിനാണ് തോട്ടുമുക്കം പനംപ്ലാവ് സ്വദേശി തോമസ് മരിച്ചത്. ശരീര വേദനയെ തുടർന്ന് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നെടുത്ത എക്സ് റേയിൽ തോളെല്ലിൽ പൊട്ടലുള്ളതായി കണ്ട് നാലാം തിയതി എല്ല് […]
Koduvally, യുവാവിനെ ക്രൂരമായി മർദിച്ച് റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ.
Koduvally: എളേറ്റിൽ വട്ടോളിയിൽ യുവാവിനെ കാറിൽ കയറ്റി കൊണ്ടു പോയി ക്രൂരമായി മർദിച്ച് റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. കിഴക്കോത്ത് ആവിലോറ പാറക്കൽ അബ്ദുറസാഖ് (51), സക്കരിയ (36), റിയാസ് (29) എന്നിവരെയാണ് Koduvally സിഐ കെ.പ്രജീഷ് പിടികൂടിയത്. അബ്ദു റസാഖിനെ ചൊവാഴ്ച വീട്ടിൽ നിന്നും സക്കരിയ, റിയാസ് എന്നിവരെ ബുധനാഴ്‌ച രാവിലെ ആവിലോറേ റോഡിൽ നിന്നുമാണ് പിടികൂടിയത്. തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ Thamarassery കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. […]